ഷോട്ട് കഴിഞ്ഞാൽ ഉടനെ മടിയിൽ ടൗവൽ വെക്കും, കെട്ടിപ്പിടിക്കുമ്പോഴും ശ്രദ്ധ; അമ്മ പറഞ്ഞ് തന്ന വിദ്യകൾ; ഇഷ ഡിയോൾ

താരപുത്രിമാർ വാഴുന്ന ഇൻഡ്സട്രിയായി മാറിയിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം ഇന്ന്. ജാൻവി കപൂർ, അനന്യ പാണ്ഡെ, സാറ അലി ഖാൻ എന്നിവരെല്ലാം ഇന്ന് ബി ടൗണിലെ പ്രമുഖ യുവ നടിമാരാണ്. സിനിമാ കുടുംബത്തിൽ നിന്നുള്ള ഇവർക്ക് കൈ നിറയെ അവസരങ്ങൾ ലഭിക്കുന്നു. സ്വാധീനമുള്ള കുടുംബമായതിനാൽ കരിയറിൽ പരാജയങ്ങൾ വന്നാലും ഇവർക്ക് കരിയറിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്നു. കുടുംബ വാഴ്ചയുടെ പേരിൽ വ്യാപക വിമർശനം ഈ നടിമാർക്ക് നേരെ വരാറുണ്ട്.

എന്നാൽ മുൻ കാലങ്ങളിൽ താരപുത്രിമാർക്ക് ഇത്ര മാത്രം സ്വാധീനം സിനിമാ ലോകത്തില്ലായിരുന്നു. അക്കാലത്ത് ബോളിവുഡിലേക്ക് കടന്ന് വന്ന് കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ നടിയാണ് ഇഷ ഡിയോൾ. സൂപ്പർതാരം ധർമ്മേന്ദ്രയുടെയും ഡ്രീം ​ഗേൾ ഹേമ മാലിനിയുടെയും മകളായ ഇഷ ഡിയോളിന് മികച്ച തുടക്കമാണ് ബോളിവുഡിൽ ലഭിച്ചത്. ധൂം ഉൾപ്പെടെയുള്ള സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ കരിയറിൽ തിരക്കേറും മുമ്പേ ഇഷ വിവാഹ ജീവിതത്തിലേക്ക് കടന്നു.

Esha Deol

ഇപ്പോഴിതാ കരിയറിലെ തുടക്ക കാലത്ത് അമ്മ തനിക്ക് പറഞ്ഞ് തന്ന ചില ഉപദേശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇഷ ഡിയോൾ. പുരുഷ കേന്ദ്രീകൃതമായ സിനിമാ ലോകത്ത് സ്വയം സംരക്ഷിക്കാൻ വേണ്ടിയും മോശം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയും അമ്മ തനിക്ക് ചില വഴികൾ പറഞ്ഞ് തന്നെന്ന് ഇഷ ഡിയോൾ പറയുന്നു.

പണ്ട് സെറ്റുകളിൽ സ്ത്രീകളായി നായികമാരും ഹെയർ ഡ്രസ്സർമാരുമേ ഉണ്ടാവൂ. അമ്മയ്ക്ക് ഇത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അൺ കംഫർട്ടബിളായ സാഹചര്യം ഒഴിവാക്കാനും പ്രശ്നത്തിൽ പെടാതിരിക്കാനും എനിക്കെപ്പോഴും ചില വിദ്യകൾ പറഞ്ഞ് തന്നു. ഉദാഹരണത്തിന് ഷോർട്ട് സ്കെർട്ട് ധരിച്ച് ദിവസം മുഴുവൻ എനിക്ക് ഷൂട്ടുണ്ടെങ്കിൽ ഒരു ഷോട്ട് കഴിഞ്ഞ് സെക്കന്റുകൾക്കുള്ളിൽ അസിസ്റ്റന്റ് ഒരു ടൗവൽ എന്റെ മടിയിൽ വെക്കും.

Esha Deol

കുറശ്ശെ മാറിടം കാണുന്ന തരത്തിൽ ടോപ് ധരിച്ചിട്ടുണ്ടെങ്കിൽ ഷോട്ട് കഴിഞ്ഞ് മാറിടം മറയ്ക്കാൻ അവർ തനിക്കൊരു തുണി തരുമെന്നും ഇഷ ഡിയോൾ വ്യക്തമാക്കി. കെട്ടിപ്പിടിക്കുന്ന സീനുകളിൽ തനിക്ക് അസൗകര്യം തോന്നാതിരിക്കാൻ ചില വിദ്യകൾ പഠിച്ചെന്നും ഇഷ ഡിയോൾ പറയുന്നു. കെട്ടിപ്പിടിക്കുമ്പോൾ തന്റെ കൈ കെട്ടിപ്പി‌ടിക്കുന്നയാളുടെ കഴുത്തിനടുത്ത് വെക്കും. അപ്പോൾ തനിക്ക് വേണമെങ്കിൽ ഇവരെ തള്ളിമാറ്റാൻ സാധിക്കുമെന്നും ഇഷ ഡിയോൾ വ്യക്തമാക്കി.

സിനിമാ രം​ഗത്ത് ഇഷ ഡിയോൾ സജീവമല്ലെങ്കിലും ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്. അടുത്തിടെയാണ് ഇഷ ഡിയോൾ വിവാഹ മോചിതയായത്. ഭാരത് തക്താനി എന്നാണ് നടിയുടെ മുൻ ഭർത്താവിന്റെ പേര്. രണ്ട് മക്കളും ഇവർക്കുണ്ട്. മക്കൾ ഇഷയ്ക്കൊപ്പമാണുള്ളത്. ഇഷയുടെ അമ്മ സിനിമാ ലോകത്ത് നിന്നും ഏറെ നാളായി മാറി നിൽക്കുകയാണ്. അതേസമയം പിതാവ് ധർമ്മേന്ദ്ര കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തു. അഹാന ഡിയോൾ എന്നാണ് ഇഷയുടെ സഹോദരിയുടെ പേര്.

More from Filmibeat

Read more about: esha deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X