കാമുകനോ... എന്റെ സുഹൃത്ത് പോലുമല്ല!! പാണ്ഡ്യയെ കൈയ്യൊഴിഞ്ഞ് ബോളിവുഡ് നടി...
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ നടി എത്തിയപ്പോഴായിരുന്നു പാണ്ഡ്യനുമായുളള വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്.
ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമർശം കത്തികയറുകയാണ്. താരത്തിനെതിരെ ക്യാപ്റ്റനുൾപ്പെടെയുളള ടീം അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത താരത്തെ തള്ള പറഞ്ഞ് നടിയും മോഡലുമായ ഇഷ ഗുപ്തരംഗത്തെത്തിയിരിക്കുകയാണ്. പാണ്ഡ്യയുടേയും ഇഷയുടേയും പേരുകൾ മുൻപ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു.

ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ നടി എത്തിയപ്പോഴായിരുന്നു പാണ്ഡ്യനുമായുളള വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്. ബോയ് ഫ്രണ്ട് എന്നുളള വിശേഷണത്തിനായിരുന്നു താരത്തിന്റെ മറുപടി. നിങ്ങളോടാരാ പറഞ്ഞത് അദ്ദേഹം എന്റെ സുഹൃത്തും കാമുകനുമാണെന്ന്. താനും പാണ്ഡ്യുമായി ഒരു ബന്ധവുമില്ലെന്നും താരം പറഞ്ഞു. സത്രീകളേയും പുരുഷന്മാരോയും ഒരുപോലെ താരതമ്യം ചെയ്യരുത്. അവരുൽ നിന്ന് എല്ലാ രീതിയിലും തങ്ങളാണ് മികച്ചതെന്നും താരം പറഞ്ഞു. ആർത്തവും ഗർഭകാല അവസ്ഥയെ കുറിച്ചും നടി സംസാരിച്ചിരുന്നു.
പാണ്ഡ്യയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഹോളിവുഡ് നടിയായ എല്ലി അവ്രവുമായുളള ബ്രേക്കപ്പിനു ശേഷമായിരുന്നു നടി ഇഷ ഗുപ്തയുമായുള്ള ബന്ധത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചത്. ഇരു താരങ്ങളും ഡേറ്റിങ്ങിലാണെന്നുള്ള വാർത്തകൾ പ്രചരിക്കുകയും ചെയ്തു. ഇത് ശരിവയ്ക്കും തരത്തിൽ താരങ്ങളേയും പല പാർട്ടിയിലും ഒരുമിച്ച് കണ്ടിട്ടുമുണ്ടായിരുന്നു.നടി ഉര്‍വശി റൗട്ടേലയെയും ഹാര്‍ദിക്കിനെയും ബന്ധപ്പെടുത്തിയും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











