»   » നഗ്നയാവാന്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് വേണ്ടി ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനും ഇഷയ്ക്ക് കഴിയും!!

നഗ്നയാവാന്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് വേണ്ടി ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനും ഇഷയ്ക്ക് കഴിയും!!

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടിയും ഫെമിനിസ്റ്റുമായ ഇഷ ഗുപ്ത വാര്‍ത്തകളില്‍ ഇടം നേടിയത് പല കാര്യങ്ങൡലായിരുന്നു. പൂര്‍ണമായും നഗ്നയായും മറ്റും ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് ഇഷ ശ്രദ്ധിക്കപ്പെട്ടത്. തന്റെ നഗ്നതയെ കാണിക്കാന്‍ മാത്രമല്ല എല്ലാ സ്ത്രീകളോട് അവരുടെ ശരീരത്തെ സ്‌നേഹിക്കാനും ഇഷ പറഞ്ഞിരുന്നു.

താരപുത്രന്മാരില്‍ പ്രധാനി ഇവനാണ്! ഏഴാം മാസത്തില്‍ ആര്‍ക്കും കിട്ടാത്ത അവസരം നേടി താരപുത്രന്‍ തൈമൂര്‍

താന്‍ മുമ്പ് നേരിട്ടതും ഇപ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്നതുമായ കാര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇഷ ഗുപ്ത. വര്‍ണ വിവേചനം ഇന്ത്യയില്‍ ഉണ്ടെന്നും അത് തനിക്ക് നേരിട്ടതും ഇന്ത്യയിലെ സ്ത്രീകള്‍ അത് എത്രത്തോളം നേരിടുന്നുണ്ടാവുമെന്നതിനെ കുറിച്ചുമാണ് ഇഷ ഇത്തവണ സംസാരിച്ചത്.

ഇന്ത്യയിലെ വിവേചനം


തന്നെ കാണാന്‍ എങ്ങനെ ഇരിക്കുന്ന അതില്‍ താന്‍ അഭിമാനിക്കുകയാണെന്നാണ് ഇഷ പറയുന്നത്. യൂറോപ്പിലാണെങ്കില്‍ അത് ആഘോഷിക്കാം. എന്നാല്‍ ഇന്ത്യയില്‍ അത് വിവേചനത്തിന്റെ പരിധിയിലാണെന്നും ഇഷ പറയുന്നു.

വെളുക്കാന്‍ ഓടി നടക്കുന്നു

കറുപ്പ് നിറത്തെ അംഗീകരിക്കാന്‍ തനിക്ക്് കഴിയും. എന്നാല്‍ എല്ലാവര്‍ക്കും അതിന് കഴിയില്ലെന്നും അതിനാല്‍ അവര്‍ വെളുക്കാന്‍ വേണ്ടി ഓടി നടക്കുകയാണെന്നും നടി പറയുന്നു.

90 ശതമാനം പേരും തന്നെ പോലെയാണ്


ഇന്ത്യയില്‍ 90 ശതമാനം പേരും തന്നെ പോലെയാണെന്നാണ് ഇഷയുടെ അഭിപ്രായം. എല്ലാവരുടെയും ശരീരത്തിലെ നിറം ഏകദേശം ഒരുപോലെയാണ്. എന്നാല്‍ അതിലും നിറം കുറഞ്ഞവരുടെ എണ്ണം വളരെ കുറവാണെന്നും ഇഷ പറയുന്നു.

ക്രീമുകള്‍ ഉപയോഗിക്കുന്നത്


ഇത്തരത്തില്‍ ശരീരത്തിന്റെ കളര്‍ കൂടുന്നതിനായി താന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെ കുറിച്ച് ശൂപാര്‍ ശ ചെയ്യുന്നതും അതിന് വേണ്ടിയാണെന്നാണ് ഇഷ പറയുന്നത്.

സത്രീകളുടെ കരിയറിനെ ബാധിക്കും

ഒരു സ്ത്രീയുടെ വിവാഹം, ജോലി, എന്നിങ്ങനെ കരിയറിലെ എല്ലാ കാര്യങ്ങളിലും ശരീരത്തിന്റെ നിറം മറ്റുള്ളവര്‍ വിലയിരുത്താറുണ്ട്. അതിനായി വാണിജ്യ വ്യവസായികള്‍ അവരുടെ വിപണനത്തിനായി പലതും തുറന്ന് കാണിക്കാറുണ്ടെന്നും നടി പറയുന്നു.

ഇഷ ഗുപ്ത


മോഡലിങ്ങിലുടെയാണ് ഇഷ ഗുപ്ത സിനിമയിലെത്തിയത്. മുന്‍ ഫെമിന മിസ് ഇന്ത്യയായിരുന്നു ഇഷ. അറിയപ്പെടുന്നത് വലിയൊരു ഫെമിനിസ്റ്റ് എന്ന നിലയിലാണ്.

പ്രേക്ഷകരെ ആകര്‍ഷിക്കാന്‍

സിനിമ അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും സ്ത്രീകള്‍ക്ക് വേണ്ടി നിലകൊണ്ടും ഇഷ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണെന്ന് കണ്ടെത്തിയിരുന്നു.

English summary
Esha Gupta Hits Back At People Who Consider Her 'Kaali' Because Of Her Dusky Complexion.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam