രണ്ട് തവണ മോശം അനുഭവം ഉണ്ടായി; നിര്‍മാതാവും സംവിധായകനും ലൈംഗിക താല്‍പര്യങ്ങളുമായി വന്നതിനെ കുറിച്ച് ഇഷ ഗുപ്ത

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളായി വളരെ പെട്ടെന്ന് വളര്‍ന്ന് വന്ന നടിയാണ് ഇഷ ഗുപ്ത. ജാനത്ത് 2 എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ഹിന്ദിയിലും തമിഴിലുമൊക്കെയായി സജീവമായി അഭിനയിച്ചു. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള ഇഷയുടെ വെളിപ്പെടുത്തല്‍ വ്യാപകമായി ചര്‍ച്ചയാവുകയാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംവിധായകനും നിര്‍മാതാവും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചതായിട്ടാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലൂടെ ഇഷ പറയുന്നത്. ഒരു തവണയല്ല, രണ്ട് തവണയാണ് തനിക്ക് സമാനമായിട്ടുള്ള അനുഭവം നേരിടേണ്ടി വന്നതെന്നാണ് ഇഷ വ്യക്തമാക്കുന്നത്.

രണ്ട് ആളുകളാണ് എന്നോട് മോശമായി പെരുമാറിയത്. അതിലൊരു സിനിമ ഞാന്‍ ചെയ്തിരുന്നു. കാരണം അതൊരു തന്ത്രപരമായ നീക്കമായിരുന്നു. ഔട്ട് ഡോറില്‍ നിന്നുള്ള ഷൂട്ടിങ്ങ് അവര്‍ പ്രതീക്ഷിച്ചിരുന്നതായി ഞാന്‍ കരുതുന്നു. എന്നെ നന്നായി വെച്ചാല്‍ എന്തെങ്കിലും നടക്കുമെന്ന് കരുതി. പക്ഷേ ഞാന്‍ അതിലും ബുദ്ധി പ്രയോഗിച്ചു. എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാന്‍ പറ്റില്ലെന്ന കാര്യം അവരെ അറിയിച്ചു. പിന്നാലെ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കൂടി എന്റെ റൂമിലേക്ക് കൂട്ടി ഉറങ്ങാന്‍ തീരുമാനിച്ചു.

കാരണം നമ്മള്‍ ഭയപ്പെടുന്നത് പ്രേതങ്ങളെയല്ല. മനുഷ്യരെയാണ്. അവര്‍ എപ്പോഴാണ് ആക്രമിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ പ്രശ്‌നങ്ങള്‍ എപ്പോഴും ഞങ്ങളോട് മാത്രമാണ്. കാരണം ഇന്‍ഡസ്ട്രിയിലുള്ള കുട്ടികളോട് അവര്‍ മര്യാദയ്ക്ക് മാത്രമേ പെരുമാറുകയുള്ളു. കാരണം എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മാതാപിതാക്കള്‍ അവരെ വന്ന് കൊല്ലും. നമ്മളാണെങ്കില്‍ ഒരു ജോലി വേണമല്ലോ എന്ന് ആലോചിച്ച് നില്‍ക്കും. അങ്ങനെ ഒരിക്കല്‍ കൂടെ ജോലി ചെയ്ത ഒരാളുടെ ഏറ്റവും വൃത്തിക്കെട്ട വശം ഞാന്‍ കണ്ടു. ഞാന്‍ ഒന്നും പ്രതികരിക്കില്ലെന്ന് മനസിലാക്കി തുടങ്ങിയതോടെ വളരെ മോശമായ രീതിയിലാണ് അവര്‍ പെരുമാറിയത്. കാരണം എന്റെ അമ്മ എനിക്കൊപ്പം വന്ന അവസാന സിനിമയും അതായിരുന്നു.

esha-gupta

അതേ സമയം സംവിധായകന്റെ ലൈംഗിക താല്‍പര്യങ്ങള്‍ നിരസിച്ചതിന്റെ പേരില്‍ അദ്ദേഹം വളരെ പ്രതികാരബുദ്ധിയോടെ പെരുമാറിയതിനെ കുറിച്ചും ഇഷ തുറന്നടിച്ചു. അതിന്റെ പേരില്‍ തന്നെ കുറിച്ചുള്ള മോശം കാര്യങ്ങള്‍ പ്രചരിച്ചതായിട്ടും നടി പറയുന്നു. സാധാരണയായി പുറത്ത് പോയിട്ടുള്ള ഷൂട്ടിങ്ങുകളില്‍ എന്റെ മാതാപിതാക്കളെയും കൂടെ കൂട്ടാറുണ്ട്. പക്ഷേ എല്ലായിപ്പോഴും അത് നടക്കില്ല. അങ്ങനെയാണ് അദ്ദേഹം എന്നോട് പ്രതികാരത്തോടെ പ്രവര്‍ത്തിച്ചത്. അത് സിനിമകളെയും ബാധിച്ച് തുടങ്ങി.

ഇതേ അഭിമുഖത്തില്‍ നിര്‍മാതാവിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തികളെ കുറിച്ചും ഇഷ സൂചിപ്പിച്ചു. 'ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിര്‍മാതാവിന്റെ ലൈംഗീക താല്‍പര്യങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടന്നിരുന്നു. സിനിമയുടെ ചിത്രീകരണം ഏകദേശം പകുതിയായപ്പോള്‍ എന്നെ ഇനി ആവശ്യമില്ലെന്ന് നിര്‍മാതാവ് സംവിധായകനോട് പറഞ്ഞു. ഷൂട്ടിങ്ങ് ആരംഭിച്ച് നാലഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് അവളുടെ ആവശ്യം എന്തിനാണ് ഇവിടെ എന്ന് അദ്ദേഹം ചോദിച്ചത്. അവളാണ് നായിക എന്ന് പറഞ്ഞതിന് ശേഷം സംവിധായകന്‍ എന്റെ അടുത്ത് വന്ന് നടന്ന കാര്യം എന്താണെന്ന് അന്വേഷിച്ചതായും ഇഷ വെളിപ്പെടുത്തുന്നു.

മുന്‍പും സിനിമയില്‍ നിന്ന് നേരിടേണ്ടി വരുന്ന മാറ്റി നിര്‍ത്തലുകളെ കുറിച്ച് ഇഷ ഗുപ്ത സംസാരിച്ചിരുന്നു. നിറത്തിന്റെ പേരില്‍ ഒരിക്കല്‍ കേള്‍ക്കേണ്ടി വന്ന മോശം വാക്കുകളെ കുറിച്ച് മുന്‍പൊരിക്കല്‍ നടി സൂചിപ്പിച്ചു. അന്നൊക്കെ തന്റെ ഇരുണ്ട നിറം വെളുപ്പിക്കാന്‍ വേണ്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ശ്രമിക്കുമായിരുന്നു. എന്നെ സുന്ദരിയാക്കാന്‍ വേണ്ടി ശരീരം മുഴുവന്‍ പെയിന്റ് അടിച്ച സമയം പോലും ഉണ്ടായിരുന്നു. അന്ന് എന്റെ മുഖവും ശരീരവും തമ്മില്‍ നിറത്തിന്റെ വ്യത്യാസം വന്ന് താനൊരു കോമാളിയെ പോലെയായ നിമിഷം ഉണ്ടായിട്ടുണ്ടെന്നും ഇഷ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X