»   » സ്ത്രീകളോട് നഗ്നതയെ സ്‌നേഹിക്കാന്‍ പ്രമുഖ നടിയുടെ അഭിപ്രായം! സ്ത്രീകളുടെ മറുപടി കണ്ട് ഞെട്ടി നടിയും!

സ്ത്രീകളോട് നഗ്നതയെ സ്‌നേഹിക്കാന്‍ പ്രമുഖ നടിയുടെ അഭിപ്രായം! സ്ത്രീകളുടെ മറുപടി കണ്ട് ഞെട്ടി നടിയും!

Posted By: Teresa John
Subscribe to Filmibeat Malayalam

തന്റെ നഗ്നത കാണിക്കാന്‍ മടിയില്ലെന്ന് പറഞ്ഞ് ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ച നടി ഇഷ ഗുപ്ത ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചും സംസാരിച്ചിരുന്നു. തന്റെ നഗ്നത കാണിക്കാന്‍ മാത്രമല്ല എല്ലാ സ്ത്രീകളോടും അവരുടെ ശരീരത്തെ സ്‌നേഹിക്കാനും പറഞ്ഞ ഇഷയ്ക്ക് നേരെ ട്രോളുകളുടെ പ്രവാഹമായിരുന്നു.

അടി, വെടി, പുക ദുല്‍ഖര്‍ സല്‍മാന്‍ ചരിത്രം മാറ്റി എഴുതി! 'സോലോ'യില്‍ നിന്നും പുതിയ ടീസര്‍ പുറത്ത്!!

എന്നാല്‍ ഇഷയുടെ ഇത്തരം കാഴ്ചപാടുകളെ പൂര്‍ണമായും അവഗണിച്ചു കൊണ്ടുള്ള കമന്റുകളും ട്രോളുകളുമായിരുന്നു പിന്നീട് നടന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം നടിയെ ട്രോളിയത് പുരുഷന്മാരെക്കാളും കൂടുതല്‍ സ്ത്രീകളായിരുന്നു എന്നതായിരുന്നു.

ഇഷ ഗുപ്ത

ഇന്‍സ്റ്റാഗ്രാമിലൂടെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു നടി ഇഷ ഗുപ്ത വീണ്ടും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അതിനിടെ ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും ഇഷ പറഞ്ഞിരുന്നത്.

ട്രോളുകള്‍ സ്ത്രീകളുടെ വക

ഇഷയുടെ അഭിപ്രായത്തോട് വിയോജിച്ച് പലരും കമന്റുകള്‍ ഇട്ടിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടി പറഞ്ഞ കാര്യത്തിനോട് ഏറ്റവുമധികം എതിര്‍പ്പ് പ്രകടിപ്പിച്ചത് സത്രീകള്‍ തന്നെയായിരുന്നു.

കമന്റുകള്‍

ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും ഇവള്‍ ഹിന്ദുസ്ഥാനി അല്ലെന്നും. ഇവളുടെ മാതാപിതാക്കള്‍ അവളെ കുറിച്ച് എന്തായിരിക്കും ചിന്തിക്കുന്നതെന്ന് ഇഷ ഓര്‍ത്തിട്ടുണ്ടോ? എന്ന തരത്തിലായിരുന്നു കമന്റുകള്‍ വന്നിരുന്നത്.

കാര്യമാക്കുന്നില്ല

ഇത്തരത്തില്‍ തനിക്ക് നേരെ വന്ന കമന്റുകളെ താന്‍ ഒരിക്കല്‍ പോലും ഗൗനിച്ചിട്ടില്ലെന്ന് ഇഷ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

സ്ത്രീകളാല്‍ അപമാനിതയായി

സ്ത്രീകള്‍ക്ക്വേണ്ടി സംസാരിച്ചിട്ട് അവസാനം ഇഷയ്ക്ക് സ്ത്രീകളാല്‍ തന്നെ അപമാനിതയാകേണ്ടി വന്നിരിക്കുകയാണ്. അത് മാത്രമാണ് വിഷമകരമായ കാര്യം.

ഒന്നും ബാധിക്കില്ല


താന്‍ പറഞ്ഞ കാര്യത്തെ കുറിച്ച് നെഗറ്റീവ് അഭിപ്രായം ആണ്് വന്നതെങ്കിലും ഇഷ തളര്‍ന്നിട്ടില്ല. ഇതേ ആശയങ്ങളുമായി താന്‍ ഇനയിും മുന്നോട്ട് പോവും എന്ന നിലപാടിലാണ് ഇഷ ഗുപ്ത.

യഥാര്‍ത്ഥ്യം ഇങ്ങനെയാണ്

ഇപ്പോള്‍ ആര്‍ക്കെങ്കിലും ഒരു മുഖക്കുരു വന്നാല്‍ നമ്മള്‍ അതിനെ കുറിച്ച് ടെന്‍ഷനിലാവും. അല്ലാത്ത പക്ഷം മീഡിയ നമ്മുടെ ചിത്രങ്ങളെടുക്കുകയും നമ്മുടെ സ്‌കിന്നീനെ കുറിച്ച് വിമര്‍ശിക്കുകയും ചെയ്യുമെന്നും ഇഷ പറയുന്നു.

90 ശതമാനം പേര്‍..


ഇന്ത്യയില്‍ 90 ശതമാനം പേരും സൗന്ദര്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരാണെന്നാണ് ഇഷയുടെ അഭിപ്രായം. എല്ലാവരുടെയും ശരീരത്തിലെ നിറം ഏകദേശം ഒരുപോലെയാണ്. അതിനാല്‍ ഇന്ത്യയില്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നമായിരുന്നു ഇഷ മുമ്പ് പറഞ്ഞിരുന്നത്.

    English summary
    Esha Gupta's Hot Photoshoot Was Trolled More By Women & Not Men!

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam