ക്രിക്കറ്റ് താരത്തിന്റെ കാമുകിമാരെല്ലാം സുന്ദരിമാരായ നടിമാര്‍! ഹാര്‍ദിക് പാണ്ഡ്യയുടെ പ്രണയകഥ വീണ്ടും പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ കൂടുതല്‍ പേരും ബോളിവുഡ് സിനിമാലോകത്ത് നിന്നും വിവാഹിതരായവരാണ്. ബാക്കിയുള്ള പല താരങ്ങളും നടിമാരുമായി പ്രണയത്തിലായിട്ടെങ്കിലും ഉണ്ടാവും. അത്തരത്തില്‍ ക്യാപ്റ്റന്‍ വീരാട് കോലി മുതല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വരെ ബോളിവുഡില്‍ നിന്നുള്ള നായികമാരെയാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്.

ബിഗ് ബോസ് ഫെയിമും നടിയുമായ നടാഷ സ്റ്റാന്‍കോവിച്ചിനെയാണ് ഹാര്‍ദ്ദിക് വിവാഹം കഴിച്ചത്. 2020 ലാണ് താരങ്ങളുടെ വിവാഹം നടന്നത്. വളരെ രഹസ്യമായിട്ടുള്ള താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. പിന്നീട് താരങ്ങള്‍ ഒരു കുഞ്ഞിനും ജന്മം കൊടുത്തു.

hardik-natasha-

നടാഷയ്ക്ക് മുന്‍പ് ഹാര്‍ദിക്കിന്റെ പ്രണയജീവിതത്തെ കുറിച്ച് പലപ്പോഴായി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും പ്രമുഖരായ നടിമാരുടെ പേരിനൊപ്പമാണ് താരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നത്. അത്തരത്തിലുള്ള ചില രസകരമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

ഹാര്‍ദിക്കിന്റെ ആദ്യ പ്രണയമല്ല നടാഷ സ്റ്റാന്‍കോവിച്ചുമായി. അതിന് മുന്‍പ് താരത്തിന്റെ ജീവിതത്തില്‍ പ്രണയവും വേര്‍പിരിയലും വഴക്കുകളുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും താരത്തിന്റെ പ്രണയകഥ പറയുമ്പോള്‍ ആദ്യം നടാഷയെ കുറിച്ച് തന്നെ പറയാം. ഒരു നിശാക്ലബ്ബില്‍ വെച്ചാണ് രണ്ടാളും പരസ്പരം കണ്ടുമുട്ടുന്നത്. ശേഷം ഇരുവരും ഒരുപോലെ പ്രണയത്തിലാവുകയായിരുന്നു. ശേഷം വിവാഹം കഴിച്ച് ജീവിക്കാനും തീരുമാനിച്ചു.

കൊല്‍ക്കത്ത ആസ്ഥാനമായി മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ലിഷ ശര്‍മ്മയുമായി ഹാര്‍ദിക് പാണ്ഡ്യ ഡേറ്റിംഗ് നടത്തുകയും പലപ്പോഴും അവളോടൊപ്പം കാണപ്പെടുകയും ചെയ്തിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കുകയും ചെയ്തു. പ്രണയത്തിലായിരുന്ന സമയത്ത് ലിഷ ശര്‍മ്മ ഹാര്‍ദിക്കിനെ 'ബൂ' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പാണ്ഡ്യ തങ്ങളുടെ വേര്‍പിരിയലിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

എല്ലി അവറാം ആണ് അടുത്തയാള്‍. എല്ലിയുമായുള്ള ഹാര്‍ദിക്കിന്റെ ബന്ധമാണ് ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്നത്. ഇരുവരും ഒരുമിച്ച് വിവാഹങ്ങളില്‍ പങ്കെടുക്കുകയും വിവിധ ഔട്ടിംഗുകളില്‍ കാണുകയും ചെയ്തിരുന്നു. നടിയ്‌ക്കൊപ്പം പല അവസരങ്ങളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇവരുടെ ബന്ധം.

hardik-natasha-

നടി എല്ലി അവ്റാമുമായി വേര്‍പിരിഞ്ഞതിന് തൊട്ടുപിന്നാലെ ഹാര്‍ദ്ദിക് വീണ്ടും പ്രണയത്തിലായി. ബോളിവുഡ് സുന്ദരിയായ നടി ഇഷ ഗുപ്തയുമായുള്ള ഡേറ്റിംഗ് കിംവദന്തികളിലൂടെയാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. ഇഷയും ഹാര്‍ദ്ദിക്കും ഒരു പാര്‍ട്ടിയില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. തങ്ങളുടെ ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ കഠിനമായി ശ്രമിച്ചെങ്കിലും ഇത് പുറത്ത് വരികയായിരുന്നു. പിന്നീട് താരങ്ങള്‍ വേര്‍പിരിയുകയും ചെയ്തു.

ഹേറ്റ് സ്റ്റോറി 4-ലെ പ്രശസ്ത നടിയായ ഉര്‍വശി റൗട്ടേലയുമായി ഏറെക്കാലം പാണ്ഡ്യ പ്രണയത്തിലായിരുന്നതായി കഥകളുണ്ടായിരുന്നു. രണ്ട് പാണ്ഡ്യ സഹോദരന്മാരുമായും ഉര്‍വശി സൗഹൃദത്തിലായിരുന്നുവെങ്കിലും ഹാര്‍ദിക്കുമായുള്ള അവളുടെ കെമിസ്ട്രി ശരിയായില്ല. ഇതോടെ താരങ്ങള്‍ ബന്ധം അവസാനിപ്പിച്ചതായിട്ടാണ് വിവരം.

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുന്‍നിര ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ഹാര്‍ദിക് മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ്. മുടിയുടെ നിറവും ഹെയര്‍സ്‌റ്റൈലുകളും ഉപയോഗിച്ച് വേറിട്ട ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. മാത്രമല്ല തന്റെ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം കുടുംബവും പ്രണയജീവിതവുമൊക്കെ സന്തോഷത്തോടെ കൊണ്ട് പോവുകയാണ്.

മുന്‍പുണ്ടായിരുന്ന ഗോസിപ്പുകളൊക്കെ അതിന്റെ വഴിയ്ക്ക് പോയെങ്കിലും നടാഷയുടെ കൂടെ സന്തുഷ്ടമായൊരു ജീവിതം നയിക്കുകയാണ് താരമിപ്പോള്‍. ഭര്‍ത്താവിന് എല്ലാവിധ പിന്തുണകളും നല്‍കി നടാഷയും കൂടെ തന്നെയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X