For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോടീശ്വരരായ താര ദമ്പതികളെല്ലാം അസിന്റെ പിന്നിൽ; തിളങ്ങി നിന്ന നടിയെ രാഹുൽ സ്വന്തമാക്കിയപ്പോൾ

  |

  തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് താരറാണിയായി നില നിന്ന നടിയാണ് അസിൻ. തമിഴ്, തെലുങ്ക്, സിനിമകളിൽ നിന്നും ശ്രീദേവിക്ക് ശേഷം ഉയർന്നു വന്ന ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട നടി എന്നും ആരാധകർ അസിനെ വിശേഷിപ്പിച്ചിരുന്നു. തെന്നിന്ത്യയിൽ നിന്നും ഹിന്ദി സിനിമകളിലേക്ക് ചുവട് വെച്ച അസിന് അവിടെയും വിജയം കൈവരിക്കാനായി.

  അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തമായി ശബ്ദം നൽകിയ നടിയുമാണ് അസിൻ. മറ്റൊരാൾ ഡബ് ചെയ്യുമ്പോൾ ആ കഥാപാത്രത്തിന് വേറെ മാനങ്ങൾ വരുമെന്നായിരുന്നു അസിൻ ഇതിന് കാരണമായി പറഞ്ഞത്.

  Also Read: 'മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹം, ചുരുണ്ട മുടി ആരോ​ഗ്യത്തിനും പ്രശ്നമായി'; മെറീന

  മലയാളി ആയ അസിൻ ഒരു മലയാളം സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ സഹനായിക ആയാണ് അസിനെത്തിയത്. കുഞ്ചാക്കോ ബോബനും സംയുക്തയും ആയിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

  മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തിയതോടെ ആണ് അസിന്റെ കരിയർ ​ഗ്രാഫ് കുത്തനെ ഉയരുന്നത്. കമൽഹാസൻ, വിജയ്, വിക്രം, അജിത്ത്, സൂര്യ തുടങ്ങി തമിഴിൽ സൂപ്പർ സ്റ്റാറുകളുടെ കൂടെയെല്ലാം അസിൻ അഭിനയിച്ചു.

  Also Read: 'നീ എവിടെയാണെങ്കിലും എന്റെ കല്യാണത്തിന് വരണം എന്ന് പറഞ്ഞയാൾ എന്നെ കെട്ടി'; വിവാഹകഥ പറഞ്ഞ് ശരണ്യ

  പോക്കിരി, ​ഗജിനി തുടങ്ങിയ ഹിറ്റ് സിനിമകളും ഇതിനിടെ സംഭവിച്ചു. ​ഗജിനിക്ക് ശേഷമാണ് അസിൻ ഹിന്ദി സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ​ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ ആയിരുന്നു തുടക്കം. കരിയറിൽ തിളങ്ങി നിൽക്കവെ ആണ് അസിൻ വിവാഹം കഴിക്കുന്നത്. മൈക്രോമാക്സ് കോ ഫൗണ്ടർ ആയ രാഹുൽ ശർമ്മ ആണ് അസിന്റെ ഭർത്താവ്.

  2016 ലാണ് ഇരുവരും വിവാഹം കഴിച്ചത്. ബോളിവുഡിൽ താര വിവാഹങ്ങൾ തുടരെ നടക്കവെ അസിൻ-രാഹുൽ വിവാഹത്തെക്കുറിച്ചുള്ള മറ്റൊരു വിവരമാണ് പുറത്ത് വരുന്നത്. ബോളിവുഡ് താരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ള എൻ​ഗേജ്മെന്റ് റിം​ഗ് അസിന്റെ കൈയിലാണ്. ആറ് കോടി വിലമതിപ്പിള്ള മോതിരമാണ് രാഹുൽ ശർമ്മ അസിന് അണിയിച്ചത്. ദമ്പതികളുടെ പേരിന്റെ ആദ്യാക്ഷരം ഈ മോതിരത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

  പ്രിയങ്ക ചോപ്ര, കരീന കപൂർ, അനുഷ്ക ശർമ്മ, ദീപിക പദുകോൺ തുടങ്ങിയവരുടെ വിവാഹ മോതിരങ്ങളുടെ വിലയെല്ലാം അസിന്റെ മോതിരത്തിന് പിറകിലാണ്. നടൻ അക്ഷയ് കുമാറാണ് രാഹുൽ ശർമ്മയെയും അസിനെയും തമ്മിൽ പരിചയപ്പെടുത്തുന്നത്. ഇരുവരുടെയും പ്രണയത്തിന് അക്ഷയ് കുമാറും സഹായിച്ചു.

  മുമ്പൊരിക്കൽ തങ്ങളുടെ വിവാഹത്തെക്കുറിച്ച് അസിൻ സംസാരിച്ചിരുന്നു. 'ആദ്യം പരിചയപ്പെട്ട ശേഷം ഞങ്ങൾ കുറച്ച് തവണ ഫോണിലൂടെ സംസാരിച്ചു. തന്റെ മാതാപിതാക്കളെ കാണാൻ സാധിക്കുമോ എന്ന് എന്നോട് ചോദിച്ചു. ഞങ്ങൾ രണ്ട് മൂന്ന് തവണയേ കണ്ടിരുന്നുള്ളൂ'

  രാഹുൽ മാതാപിതാക്കളെ കാണുകയും തന്റെ ആ​​ഗ്രഹം അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് അസിൻ പറഞ്ഞത്. വിവാഹ ശേഷം പൂർണമായും സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയാണ് അസിൻ. ഒരു ഫോട്ടോ പോലും സമൂഹ മാധ്യമങ്ങളിൽ അപൂർവമായേ അസിൻ പങ്കുവെക്കാറുള്ളൂ. സിനിമാ തിരക്കുകളിൽ നിന്ന് മാറി സ്വകാര്യ ജീവിതം ആസ്വദിക്കാനാണ് താൽപര്യം എന്ന് അസിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം പൊതുവേദികളിലും അസിനെ കണ്ടിട്ടില്ല.

  Read more about: asin
  English summary
  Even The Most Rich Bollywood Couple Cant Beat Asin And Rahul Sharma In One Thing; Find Out Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X