ഈ തീരുമാനം മകൾക്ക് വേണ്ടി; വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ ഇത് വേണ്ടിയിരുന്നോയെന്ന് ആരാധകർ

ഇന്ത്യൻ സിനിമാ രം​ഗത്തെ ലോകത്തിന് മുന്നിൽ പ്രതിനിധീകരിച്ച നിരവധി താരങ്ങൾ ഇന്നുണ്ട്. പ്രിയങ്ക ചോപ്രയ്ക്ക് പുറമെ ആർആർആറിലൂടെ രാജമൗലിക്കും ഇതിന് കഴിഞ്ഞു. ഇവരേക്കാളൊക്കെ മുന്നെ ഇന്ത്യൻ വിനോദ മേഖലയെന്നാൽ ഒരു കാലത്ത് പാശ്ചാത്യരുടെ മനസ്സിൽ ആദ്യം തെളിഞ്ഞ് വരുന്ന മുഖം ഐശ്വര്യ റായുടേതായിരുന്നു. 1994 ൽ ലോക സുന്ദരിപട്ടം ചൂടിയ ഐശ്വര്യക്ക് പിന്നെ കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അന്താരാഷ്ട്ര ബ്രാൻഡുകൾ വരെ ഐശ്വര്യ റായുടെ പിന്നാലെയായി.

കണ്ണുകൾ കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ വിസ്മയം തീർക്കുന്ന ഐശ്വര്യ ഇന്നും സൗന്ദര്യത്തിന്റെ അവസാന വാക്കാണ്. ഒരു ബോളിവുഡ് നടി എന്നതിനപ്പുറം ലോകപ്രശസ്തയായ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഐശ്വര്യ ബോധ്യമുണ്ടായിരുന്നു. തുടക്ക കാലത്തെ ചില വീഴചകളൊഴിച്ചാൽ അനാവശ്യ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ഐശ്വര്യ എന്നും ശ്രദ്ധിച്ചു.

Aishwarya Rai Bachchan

പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ പുതിയ സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. സിനിമ വൻ ഹിറ്റായി. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ഈ സിനിമയിൽ അവതരിപ്പിച്ചത്. നന്ദിനി എന്ന കഥാപാത്രം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ഇന്ന് മറ്റാെരു നടി ഇല്ലെന്ന് ഏവരും സമ്മതിക്കുന്നു. സൗന്ദര്യ റാണിയായി അറിയപ്പെടുന്ന ഐശ്വര്യയെ ജീവിത സഖിയാക്കാൻ കഴിഞ്ഞത് നടൻ അഭിഷേക് ബച്ചനാണ്.

ധൂം, ​ഗുരു തുടങ്ങിയ സിനിമകളിൽ വിവാഹത്തിന് മുമ്പ് ഐശ്വര്യയും അഭിഷേകും അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം രാവണൻ എന്ന സിനിമയിലും അഭിനയിച്ചു. വിവാഹ ശേഷം കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും ശ്രദ്ധ കൊടുക്കാൻ ഐശ്വര്യ സമയം കണ്ടെത്തി. നാല് വർഷം സിനിമകളിൽ നിന്ന് മാറി നിന്ന ഐശ്വര്യ തന്റെ കുടുംബ ജീവിതം ആസ്വദിച്ചു.

സിനിമാ തിരക്കുകളിലും മകളെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ല. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും മറ്റ് ആഘോഷ പരിപാടികളിലുമെല്ലാം ആരാധ്യയെ ഐശ്വര്യക്കൊപ്പം കാണാം. മകളെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്താത്തതിൽ ഐശ്വര്യക്ക് നേരെ വിമർശനവും വരാറുണ്ട്. എന്നാൽ മകൾ തനിക്കൊപ്പം തന്നെയുണ്ടാവണമെന്ന നിർബന്ധം ഐശ്വര്യക്കുണ്ട്.

Aishwarya Rai Bachchan

ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. ദുബായിൽ വെച്ച് നടക്കുന്ന ഐഐഎഫ്എ അവാർഡ് നിശയിൽ ഐശ്വര്യ അതിഥിയായി എത്തുന്നില്ലത്രെ. മകൾ ആരാധ്യക്ക് സ്കൂൾ തുറക്കാനായതിനാൽ മകൾക്ക് വേണ്ട കാര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണത്രെ ഐശ്വര്യ റായ്. വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മാതൃകയായ അമ്മ, ഐശ്വര്യയുടെ തീരുമാനം അഭിനന്ദനം അർ​ഹിക്കുന്നു എന്നിങ്ങനെ നിരവധി പേർ കമന്റ് ചെയ്തു.

അതേസമയം ആരാധകരിൽ‌ ചിലർ ഐശ്വര്യയുടെ തീരുമാനത്തിൽ നിരാശരായി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവനിലൂടെ വൻ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. അവാർഡ് വേദിയിൽ നടിക്ക് തിളങ്ങാമായിരുന്നെന്ന് ഇവർ അഭിപ്രായപ്പെട്ടു. പൊതുവേ ബോളിവുഡിൽ നിന്നും മികച്ച കഥാപാത്രങ്ങൾ വളരെ കുറച്ച് മാത്രമേ ഐശ്വര്യ റായ്ക്ക് ലഭിച്ചിട്ടുള്ളൂ.

എന്നാൽ തെന്നിന്ത്യൻ സിനിമാ ലോകം നല്ല സിനിമകൾ ഐശ്വര്യ റായ്ക്കായി കരുതി വെച്ചു. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ റായ് സാന്നിധ്യം അറിയിച്ചിരുന്നു. തെന്നിന്ത്യയിൽ ഇത്തവണ സൈമ അവാർഡ്സ് ഉൾപ്പെടെ ഐശ്വര്യ കൊണ്ട് പോവുമെന്ന് ഉറപ്പാണെന്ന് ആരാധകർ പറയുന്നു.

Read more about: aishwarya rai bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X