എന്റെ അവസ്ഥ അതായിരുന്നു! അമ്മ പാടുന്നത് അറിയില്ല, വെളിപ്പെടുത്തലുമായി രാണുവിന്റെ മകൾ
ഇന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ശബ്ദമായി രാണു മാറിയിരിക്കുകയാണ് ബാംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ലത മങ്കേഷ്‌കറുടെ ഗാനമായ ഏക് പ്യാര്‍ ക നഗ്മ ഹൈ എന്ന് പാടിയ രാണു മൊണ്ഡാല ഇന്ന് ബോളിവുഡിന്റെ സ്വന്തം പാട്ടുകാരിയായി മാറിയിരിക്കുകയാണ്. ആരോരുമില്ലാതെ ആരും ശ്രദ്ധിക്കാതെ തെരുവിലൂട നിത്യവ്യത്തിയ്ക്ക് വേണ്ടി പാട്ടും പാടി അലഞ്ഞ് തിരിഞ്ഞ ഇവർക്ക് ഇപ്പോൾ ഇന്ത്യ ഒട്ടാകെ ആരാധകരാണ്.
സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയാണ് രാണുവിനെ പിന്നണിഗാന രംഗത്തേയ്ക്ക് കൈപിടിച്ച് കയറ്റിയത്. ഹിമേഷിന്റെ സംഗീതത്തിൽ പാടിയ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. സംഗീത ലോകത്ത് സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞതോടെ ജീവിതവും മാറി മറിഞ്ഞിരിക്കുകയാണ്. രാണുവിനെ തേടി മകൾ എലിസബത്ത് സതി റോയ് എത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. അമ്മയെ ഉപേക്ഷിച്ചു പോയ മകളല്ല താനെന്നും തന്റെ പേരിൽ ഉയർന്നു വരുന്ന ആരോപണങ്ങൾ മറപടിയുമായിട്ടാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്.

അമ്മ റെയിൽവേ സ്റ്റേഷനിൽ പാട്ടു പാടുന്ന കാര്യം തനിയ്ക്ക് അറിയില്ലായിരുന്നു. കാരണം അമ്മയെ ദിവസേനെ കാണാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. കുട്ടുകുടുംബം ആയതിനാൽ അമ്മയെ കൊണ്ടു പോകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. തനിച്ച് താമസിക്കാൻ തുടങ്ങിയപ്പോൾ വീട്ടിലേയ്ക്ക് അമ്മയെ കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. എന്നാൽ അമ്മ വരാൻ കൂട്ടാക്കിയിരുന്നില്ല.

ഒരു മകനാണ് തനിയ്ക്കുള്ളത്.ഒരു ചെറിയ കട നടത്തിയാണ് താൻ ജീവിക്കുന്നത്. മാസങ്ങൾക്ക് മുൻപ് കൊൽക്കത്തയിലെ ഒരു ബസ് സ്റ്റാൻഡിൽ യാതൊരു ലക്ഷ്യബോധവുമില്ലാതെ അമ്മ ഇരിക്കുന്നത് കണ്ടിരുന്നു. 200 രൂപ നൽകി, വീട്ടിൽ പോകാൻ അമ്മയോട് അന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ കഴിയുമ്പോഴൊക്കെ അമ്മയ്ക്കായി 500 രൂപ അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുക്കുമായിരുന്നു.ഇതൊന്നും അറിയാതെയാണ് ആളുകള്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നത്.

തനിയ്ക്കിപ്പോൾ അമ്മയെ കാണാൻ അനുമതിയില്ലെന്നും എലിസബത്ത് പറഞ്ഞു. ഇപ്പോള്‍ അമ്മയുള്ളത് ന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലാണ്. ഇവർ അമ്മയെ സന്ദർശിക്കാൻ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ കാല് തല്ലിയെടിക്കുമെന്നാണ് ഭീഷണി.അമ്മയുമായി ഫേണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമമിക്കുന്നത്. അമ്മയുടെ അക്കൗണ്ടിൽ നിന്ന് ഇവർ 10,000 രൂപ പിന്ടവലിച്ചിട്ടുണ്ട്. എന്നാൽ അമ്മയ്ക്ക് വേണ്ടി ഒന്നും വാങ്ങിയതായും കാണപ്പെടുന്നില്ല.അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇപ്പോള്‍ ഒന്നും ചെയ്യാത്തതെന്നും മകൾ പറയുന്നു.

രാണു രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ബന്ധത്തിലുള്ള മകളാണ് സതി. ഇവരെ കൂടാതെ ഈ ബന്ധത്തിൽ ഒരു മകൻ കൂടി രാണുവിനുണ്ട്. ആദ്യ ഭർത്താവ് ബാബു മരിച്ചു പോയതിനെ തുടർന്ന് വീണ്ടും രാണു വിവാഹിതയായിരുന്നു. രണ്ടാമത്തെ ഭർത്താവ് മുംബൈയിൽ ജീവിച്ചിരിപ്പുണ്ട്. ആ ബന്ധത്തിൽ രണ്ട് മക്കൾ കൂടിയുണ്ട്.ഞങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. എന്തുകൊണ്ടാണ് അവര്‍ അമ്മയെ നോക്കാത്തത്-സതി ചോദിക്കുന്നു.


Click it and Unblock the Notifications