കജോളിന്റെ പ്രണയമറിഞ്ഞപ്പോള്‍ പൊട്ടിത്തെറിയും പ്രതിഷേധവും! അജയിനെ താരം സ്വന്തമാക്കിയത് ഇങ്ങനെ!

ബോളിവുഡ് സിനിമയിലെ മുന്‍നിര താരദമ്പതികളിലൊരാളാണ് കജോളും അജയ് ദേവ്ഗണും. 1999 ലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയിച്ച് വിവാഹിതരായ ഇവര്‍ക്ക് നേരിടേണ്ടി വന്നത് ചില്ലറ വെല്ലുവിളികളായിരുന്നില്ല. പ്രണയത്തെക്കുറിച്ചും വിവാഹത്തിനെക്കുറിച്ചും അറിഞ്ഞതില്‍പ്പിന്നെ വീട്ടുകാരാരും തന്നോട് സംസാരിച്ചില്ലെന്ന് കജോള്‍ പറയുന്നു. വിവാഹത്തിനും ഒരാഴ്ച മുന്‍പ് വരെയും അവരാരും തന്നോട് സംസാരിച്ചിരുന്നില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. തന്റെ തീരുമാനം തെറ്റില്ലെന്ന് അന്നേ കജോളിന് ഉറപ്പുണ്ടായിരുന്നു.

രണ്ട് പേരും വ്യത്യസ്തരായിരുന്നുവെങ്കിലും തങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രിയാണെന്നും അതാണ് തങ്ങളെ നയിക്കുന്നതെന്നും കജോള്‍ പറയുന്നു. വിവാഹത്തിന് ശേഷവും അന്യോന്യം മികച്ച പിന്തുണയാണ് ഇരുവരും നല്‍കുന്നത്. മക്കളുടെ കാര്യങ്ങളും കൃത്യമായി നിറവേറ്റിയാണ് ഇവര്‍ മുന്നേറുന്നത്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും സിനിമാവിശേഷത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ ഇവര്‍ പങ്കുവെക്കാറുണ്ട്. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ കജോളിന്റെ ഫോണ്‍ നമ്പര്‍ അജയ് ദേവ്ഗണ്‍ ഇടയ്ക്ക് പുറത്തുവിട്ടിരുന്നു.

Kajol

ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് ഭര്‍ത്താവിന് സന്ദേശമയച്ച് കജോളും എത്തിയത്. ഉച്ചഭക്ഷണം കഴിക്കാനായി എത്തുമോയെന്നായിരുന്നു താരപത്‌നി ചോദിച്ചത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും കൃത്യമായ ഡയറ്റിലാണ് താനെന്നുമായിരുന്നു അജയ് മറുപടി നല്‍കിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കജോള്‍ പ്രണയത്തെക്കുറിച്ചും അന്നത്തെ വെല്ലുവിളികളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X