അയാൾ ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു! പാസ്പോർട്ട് കത്തിക്കുമെന്ന് പറഞ്ഞു, മുന്‍കാമുകനെക്കുറിച്ച് നടി
ബോളിവുഡ് താരങ്ങളുടെ വെളിപ്പെടുത്തലുകൾ പലപ്പോഴും വലിയ ഞെട്ടൽ സൃഷ്ടിക്കുന്നതാണ്. ഇപ്പോഴിത ബോളിവുഡ് താരം കൊയെന മിത്രയുടെ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വെച്ചാണ് താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബിഗ്ബോസ് ഹൗസിലെ മറ്റൊരു അംഗം പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കൊയെന മിത്ര കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നായിരുന്നു ബിഗ്ബോസ് അംഗത്തിന്റെ ചോദ്യം. തുടർന്ന് കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. തുർക്കി സ്വദേശിയായിരുന്നു തന്റെ കാമുകനെന്നും ഇയാൾ പൊസസീവായ ആളായിരുന്നുവെന്നും താരം കൊയെന പറയുന്നു.

മുൻ കാമുകനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഒരിക്കൽ മുംബൈയിൽ എത്തിയ ഇയാൾ തന്നെ അപ്പാർട്ട്മെന്റിന്റെ ബാത്ത് റൂമിൽ പൂട്ടിയിടുകയായിരുന്നു. ജോലിയ്ക്ക് പോകാതിരിക്കാൻ വേണ്ടിയായിരുന്നു അയാൾ ഇങ്ങനെ ചെയ്തത്. മറ്റൊരു അവസരത്തിൽ തുർക്കിയിലുളള തന്റെ വീട്ടുകാരെ കാണാൻ ഇയാൾ വളരെ അധികം നിർബന്ധിച്ചതായും താരം പറഞ്ഞു

വളരെയധികം പൊസസീവായ വ്യക്തിയായിരുന്നു ഇയാൾ . വിവാഹം കഴിഞ്ഞ് തുർക്കിയിൽ എത്തിയ ശേഷം എന്തു ചെയ്യുമെന്ന് ചോദിച്ചിരുന്നു. താൻ തുർക്കിയിൽ നിന്ന് പോകാതിരിക്കാൻ വേണ്ടി പാസ്പോർട്ട് കത്തിച്ചു കളയുമെന്ന് അയാൾ അന്ന് തമാശ രൂപേണെ പറഞ്ഞിരുന്നു. ഇത് തമാശയായിട്ടാണ് ആയാൾ പറഞ്ഞതെങ്കിലും ഇത് അപകട സൂചന നൽകുകയായിരുന്നു.

തുടർന്ന് ഇവർ വേർ പിരിഞ്ഞ് താമസിക്കുകയാണ്. മൂന്ന് വർഷത്തോളം മറ്റൊരാളെ പ്രണയിക്കാൻ തനിയ്ക്ക് പേടിയായിരുന്നു. എന്നാൽ താൻ ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണെന്നും താരം പറഞ്ഞു. എന്നാൽ കാമുകന്റെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായിരുന്നില്ല. നടിയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറി കൊണ്ട് കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

പലരും മോശമായ കഥകളിലൊന്നായിട്ടാണ് തന്റെ പ്ലാസ്റ്റിക് സർജറിയെ കുറിച്ച് പറയുന്നത്. തനിയ്ക്ക് മുൻപ് ഒരുപാട് പേർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. ഇപ്പോഴും പലരും ചെയ്യുന്നുമുണ്ട്. എന്നാൽ ഇതാരും പരസ്യമാക്കുന്നില്ല. അതൊരു കുറ്റമല്ല. കോസ്മറ്റിക്സ് സർജറിയുടെ പേരിൽ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ്.. 50 വയസ്സായ ഒരു പുരുഷന്റെ മുഖത്ത് പാടുകളും ചുളിവുകളും ഇല്ലെങ്കില്‍ അത് സര്‍ജറി ചെയ്തിട്ടാണെന്ന് ആരും പറയുകയില്ല- കൊയ്‌ന പറഞ്ഞു


Click it and Unblock the Notifications