മാധുരി കാത്തിരിക്കുന്നു ലാവണി നൃത്തത്തിനായി
ലാവണി നൃത്തം ആസ്വദിക്കാന്‍ കാത്തിരിക്കുകയാണ് മാധുരി ദീക്ഷിത്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം ബാജിറാവു മസ്താനിയിലെ ലാവണി നൃത്തത്തിനായാണ് മാധുരിയുടെ കാത്തിരിപ്പ്.
ചിത്രത്തില്‍ ദീപിക പദുക്കോണും പ്രിയങ്ക ചൊപ്രയും ചേര്‍ന്നവതരിപ്പിക്കുന്ന ഗാനരംഗത്തിനായാണ് മാധുരിയുടെ കാത്തിരിപ്പ്. മുംബൈയിലെ കണ്ടംപററി ഡാന്‍സ് ഫെസ്റ്റിവലിലാണ് മാധുരിയുടെ പ്രഖ്യാപനം.

രാംലീല എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ബാജിറാവു മസ്താനി മറാത്ത പേഷ്വയയുടെ കഥ പറയുന്നു.ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് പ്രിയങ്കയുടെയും ദീപികയുടെയും നൃത്തം.
ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള മാധുരി ദീക്ഷിത് ഹംകോ ആജ്കല്‍ ഹെ എന്ന ഗാനരംഗത്തിലൂടെ സിനിമയില്‍ ലാവ്ണി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
madhuri dixit priyanka chopra deepika padukone dance film actress bollywood മാധുരി ദീക്ഷിത് ദീപിക പദുക്കോണ്‍ സിനിമ നൃത്തം ബോളിവുഡ്


Click it and Unblock the Notifications