twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിന്നാനും ഉടുക്കാനും വാങ്ങാന്‍ പോലും കൈയ്യില്‍ കാശില്ലാത്ത അവസ്ഥയിലൂടെയാണ് വന്നത്; രാജ്കുമാര്‍ റാവു

    |

    രാജ്കുമാര്‍ റാവു പതിയെ പതിയെ ബോളിവുഡ് ലോകത്ത് തന്റെ സ്ഥാനം കണ്ടെത്തി. സ്ട്രീറ്റ് എന്ന ചിത്രം നൂറ് കോടി ക്ലബ്ബ് കയറിയും മുന്നേറുകയാണ്. എന്നാല്‍ ഇത്രയും വലിയ വിജയത്തിലേക്കുള്ള രാജുമാറിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കരിയറിലും ജീവിതത്തിലും നേരിട്ട വെല്ലുവിളികളെ കുറിച്ച് നടന്‍ മനസ്സു തുറന്നു.

    ഒരു ഇടത്തരം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പഠിക്കാന്‍ പോലും കാശില്ലാത്ത കാലം. എനിക്കോര്‍മയുണ്ട് രണ്ട് വര്‍ഷം എന്റെ സ്‌കൂള്‍ ഫീസ് അടച്ചത് അധ്യാപകയാണ്. പിന്നീട് മുംബൈ സിറ്റിയിലേക്ക് വന്നപ്പോള്‍ അതിനെക്കാള്‍ കഷ്ടമായിരുന്നു. വെറും പതിനെട്ട് രൂപമാത്രം കൈയ്യിലുള്ള കാലവും ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വാങ്ങാന്‍ പോലും കൈയ്യിലില്ലാതിരുന്ന അവസ്ഥയിലൂടെയാണ് കടന്നുവന്നത്.

    rajkumar rao

    ഫുള്‍ സസ്‌പെന്‍സ് നിറച്ച് അജു വര്‍ഗ്ഗീസിന്റെ കമല ട്രെയിലര്‍; മികച്ച ഛായാഗ്രഹണ ഭംഗി!!ഫുള്‍ സസ്‌പെന്‍സ് നിറച്ച് അജു വര്‍ഗ്ഗീസിന്റെ കമല ട്രെയിലര്‍; മികച്ച ഛായാഗ്രഹണ ഭംഗി!!

    എന്റെ സുഹൃത്ത് വിനോദും ഞാനും കൂടെയാണ് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോകാറുള്ളത്. മാറ്റിയുടുക്കാന്‍ നല്ല ടീ ഷര്‍ട്ട് പോലുമില്ലാത്ത കാലം. അതായിരുന്നു ഞങ്ങളുടെ ജവിതത്തിലെ ഏറ്റbും രസമുള്ള കാലം എന്നിപ്പോള്‍ തോന്നുന്നു. വിനോദും ഇന്ന് അഭിനേതാവാണ്. ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഏത് സ്വപ്‌നവും സാക്ഷാത്കരിക്കാം എന്ന് ബോധ്യമായത് അപ്പോഴാണ്.

    സിനിമയില്‍ വന്നപ്പോഴും കഷ്ടങ്ങളും വെല്ലുവിളികളും ഒരുപാടുണ്ടായിരുന്നു. പലപ്പോഴും തിരസ്‌കരിക്കപ്പെട്ടു, പലര്‍ക്കും പകരക്കാരനായി അഭിനയിക്കേണ്ടി വന്നു, അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ നിഷ്‌കളങ്കനായി നോക്കി നില്‍ക്കേണ്ടി വന്നു.. അതൊക്കെ പിന്നിട്ടതിന് ശേഷമാണ് ഇവിടെയെത്തിയത്- രാജ്കുമാര്‍ റാവു പറഞ്ഞു.

    English summary
    Rajkummar Rao on his struggles: I had Rs 18 in my account, didn't have money to eat or buy clothes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X