ദീപികയ്ക്ക് പിന്നാലെ വിവാഹത്തിന് തയ്യാറെടുത്ത് രണ്‍ബിറും,രണ്‍ബിർ ആലിയ വിവാഹം 2019ൽ...
ഇരു വീട്ടുകാരം വിവാഹത്തിനായി തയ്യാറെടുക്കുകയാണത്രേ.
ബോളിവുഡിൽ ഇപ്പോൾ വിവാഹങ്ങളുചെ കാലമാണെന്ന് തോന്നുന്നു. ബോളിവുഡിലെ പ്രിയ താരജോഡികളായ രൺവീർ സിങ്ങും ദീപികയും നവംബറിൽ വിവാഹിതരാവുകയാണ്. അതിന്റെ ആഘോഷങ്ങൾ ബോളിവുജിൽ തകൃതിയിൽ നടക്കുമ്പോഴാണ് അർജുൻ കപൂറിന്റേയും മലൈക അറോറയുടേയും വിവാഹ വാർത്തകൾ പുറത്തു വരുന്നത്. എൺന്നാൽ ഇപ്പോൾ ബോളിവുഡിൽ മറ്റൊരു താര വിവാഹത്തിനു കൂടി കളമൊരുങ്ങുകയാണ്. അത് മറ്റാരുടേയുമല്ല രൺബീറിന്റേയും ആലിയയുടേയുമാണ്. അടുത്ത വർഷം ഇവരുടേയും വിവാഹമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

രൺബീറിന്റേയും ആലിയയുടേയും കുടുംബംഗങ്ങളുമായി ചേർന്നു നിൽക്കുന്ന അടുത്തവൃത്തങ്ങളാണ് ഇവരുടെ വിവാഹ വാർത്ത പുറത്ത് വിട്ടത്. ഇരു വീട്ടുകാരം വിവാഹത്തിനായി തയ്യാറെടുക്കുകയാണത്രേ.
അത്സമയം വിവാഹം കഴിക്കാൻ വലിയ തിരക്കൊന്നുമില്ലയെന്നായിരുന്നു അടുത്തിടെ രൺവീർ പറഞ്ഞത്. വിവാഹം എന്നത് അതിന്റേതായ സമയത്ത് നടക്കുന്ന ഒന്നാണ്. എനിക്ക് 35 വയസ്സായി. വിവാഹം കഴിക്കാനുള്ള പ്രായം തന്നെയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും അങ്ങനെ തോന്നണം. ഇത് ശരിയായ സമയം തന്നെയാണ്. നമ്മുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനെന്ന് രണ്‍ബിര്‍ കപൂര്‍ പറയുന്നു.
ആലിയയും വിവാഹത്തിനെ കുറിച്ച് നേരത്തെ ഇതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞിരുന്നത്. ധൃതിയിൽ വിവാഹം ഉണ്ടാകില്ല. സമയമാകുമ്പോൾ അത് നടക്കുമെനന് ആലിയ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ വിവാഹ വാർത്ത ബോളിവുഡിൽ ചർച്ചയാവുകയാണ്. രണൺബീറിന്റെ കുടുംബത്തിനോടൊപ്പം അലിയ ന്യൂയേർക്കിൽ പോയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ വവാഹക്കാര്യം ചർച്ചയാക്ൻ തുടങ്ങിയത്. അതേസമയം അയൻ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്‍മാസ്ത്ര എന്ന സിനിമയില്‍ ഇരുവരും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. രണ്‍ബിര്‍ കപൂറും ആലിയയും ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണിത്.


Click it and Unblock the Notifications











