15 ദിവസത്തേക്ക് ആരും ശല്യം ചെയ്യരുത്, വിദ്യ ബാലന്‍ ശകുന്തള ദേവിയ്ക്ക് പഠിയ്ക്കുകയാണ്!!
ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിനെ അത്രമാത്രം പഠിച്ചതിന് ശേഷമാണ് വിദ്യ ബാലന്‍ സ്‌ക്രീനില്‍ അവതരിപ്പിയ്ക്കുന്നത്. അത് ബയോപിക് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സില്‍ക് സ്മിതയുടെ ജീവിത കഥ ആസ്പദമാക്കി ഒരുക്കിയ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ വിജയം തന്നെ വിദ്യ ബാലന്റെ പെര്‍ഫക്ഷനായിരുന്നു.
ഇപ്പോഴിതാ മറ്റൊരു ബയോപിക്കുമായി വിദ്യ വീണ്ടുമെത്തുന്നു. ഇത്തവണ 'ഹ്യൂമണ്‍ കപ്യൂട്ടര്‍' എന്ന വിളിപ്പേരുള്ള ശകുന്തള ദേവിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് വിദ്യ ബാലന്‍ അഭിനയിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

മിഷന്‍ മംഗള്‍ എന്ന ചിത്രത്തിന് ശേഷം പതിനഞ്ച് ദിവസത്തേക്ക് തന്നെ ആരും ശല്യം ചെയ്യരുതെന്ന് വിദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് പതിഞ്ച് കഴിഞ്ഞാല്‍ 15 ദിവസത്തേക്ക് ശകുന്തള ദേവിയ്ക്ക് പഠിയ്ക്കുകയാണ്. അതിനിടയില്‍ ചില പരസ്യങ്ങള്‍ക്ക് വേണ്ടി നല്‍കിയ കമ്മിറ്റ്‌മെന്‍്‌സുകള്‍ തീര്‍ക്കും.
2020 ല്‍ ശകുന്തള ദേവിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രം റിലീസ് ചെയ്യും. ലണ്ടനിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. അത് കഴിഞ്ഞാല്‍ മുംബൈല്‍ ഷൂട്ടിങ് ഡിസംബര്‍ മാസത്തോടെ ആരംഭിയ്ക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.


Click it and Unblock the Notifications