അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യ നടി അനുഷ്‌ക ശര്‍മ, ഇത് എങ്ങനെ സംഭവിച്ചു...
സോഷ്യൽ മീഡിയയിലെ സജീവ ചർച്ച വിഷയമാണ് നടി അനുഷ്ക ശർമ. ലോക്ക് ഡൗൺ കാലത്ത് അനുഷ്ക ശർമയെ ചുറ്റിപ്പറ്റി നിരവധി വാർത്തകളായിരുന്നു പുറത്തു വന്നിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അനുഷ്ക. സിനിമ നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിൽ പ്രതികരിച്ചും നടി രംഗത്തെത്താറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഗൂഗിളിൽ അനുഷ്ക ശർമയുടെ പേരിനോടൊപ്പമുള്ള തെറ്റായ വിവാരമാണ്. ലോകത്തുടനീളം ആരാധകരുള്ള അഫ്ഗാൻ ക്രിക്കറ്റ് താരമാണ് റാഷിദ് ഖാൻ . ഐപിഎല്ലിൽ സൺ റൈസസ് ഹൈദബാദ് ടീം അംഗമായ താരത്തിനെ കുറിച്ച് തിരഞ്ഞാൽ ആദ്യം ലഭിക്കുന്നത് നടി അനുഷ്ക ശർമയുടെ പേരാണ്. റാഷിദ് ഖാന്റെ ഭാര്യയാണ് അനുഷ്ക ശർമ എന്നാണ് ഗൂഗിൾ പറയുന്നത്. എന്നാൽ ഇതിനുള്ള കാരണം അധികമാർക്കും അറിയില്ല.

ലോക മെമ്പാടും ആരാധകരുള്ള താരജോഡിയാണ് അനുഷ്ക ശർമയും വിരാട് കോലിയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇറ്റലിയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. പിന്നീട് സുഹൃത്തുക്കൾക്കായി വലിയ വിരുന്ന് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് കോലിയും അനുഷ്കയും. അമ്മയാകാൻ തയ്യാറെടുക്കവെയാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കുന്നത്.

ഭർത്താവ് കോലിയിലൂടെയുള്ള ക്രിക്കറ്റ് ബന്ധം മാത്രമാണ് അനുഷ്കയ്ക്കുള്ളത്. എന്നാൽ റാഷിദ് ഖാൻ നടിയുടെ വലിയ ആരാധകനാണ്. 2018 ൽ ക്രിക്കറ്റർ നൽകിയ അഭിമുഖത്തിൽ അനുഷ്കയോടുള്ള ആരാധന താരം വെളിപ്പെടുത്തിയിരുന്നു. നടിയുടെ പേര് മാത്രമല്ല പ്രീതി സിന്റയുടെ പേരും റാഷിദ് പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ബോളിവുഡ് നടിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടിമാരുടെ പേര് വെളിപ്പെടുത്തിയത്. അന്ന് ഇത് വാർത്തകളിൽ ഇടം പിടിക്കുകയും ഗൂഗിൾ ട്രെന്റിങ്ങാവുകയും ചെയ്തിരുന്നു. ഇതാണ് റാഷിദിന്റെ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് അനുഷ്കയുടെ പേര് പ്രത്യക്ഷപ്പെടാൻ കാരണം.ദേശീയ മാധ്യമങ്ങളെല്ലാം വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്,

22 വയസുകാരനായ റാഷിദ് ഖാൻ വിവാഹിതല്ല അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് താരം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ക്രിക്കറ്റിനെ അത്രയധികം സ്നേഹിക്കുന്ന താരം ഷാംപെയ്ൻ അല്ല ക്രിക്കറ്റാണ് തന്റെ ലഹരി എന്ന് പറഞ്ഞിരുന്നു. ഇത് വാർത്തകളിലും വലിയ ചർച്ചയായിരുന്നു.2015ൽ തന്റെ പതിനേഴാം വയസിലാണ് റാഷിദ് അഫ്ഗാൻ ടീമിനായി ആദ്യമായി രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നത്. നിവലില്‍ അഫ്ഗാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ടീമിന്റെ ക്യാപ്റ്റനുമായി. 20 വയസില്‍ ടെസ്റ്റ് ക്യാപ്റ്റനായ റാഷിദിന് പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡും സ്വന്തമാണ്.
Recommended Video

നിലവിൽ അനുഷ്കയും റാഷിദ് ഖാനും ഐപിഎൽ മത്സരവുമായി ബന്ധപ്പെട്ട് ദുബായിലാണുള്ളത്. ഐപിഎൽ വേദികളിൽ നിറ സാന്നിധ്യമാണ് നടി അനുഷ്ക ശർമ. വിവാഹത്തിന് ശേഷം താരം ഭാർത്താവ് കോലിക്കൊപ്പമാണ് താരം മത്സരവേദിയിൽ എത്താറുള്ളത്.കോലിയുടെ ഏറ്റവും വലിയ ആരാധികയാണ് അനുഷ്ക . നടി തന്നെ ഇത് പല അവസരങ്ങളിലും പറഞ്ഞിട്ടുമുണ്ട്..


Click it and Unblock the Notifications











