ക്യാൻസൽ ചെയ്തത് ഒരേ ടിക്കറ്റ്! ദീപിക ചിത്രത്തിനെതിരെ വ്യാജ പ്രചരണം! പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ആക്രമണത്തിന് ഇരയായ ജെഎൻയു സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദർണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ബോളിവുഡ് താരം ദീപക പദുകോൺ രംഗത്തെത്തിയിരുന്നു. ഇത് സിനിമ ലോകത്ത് മാത്രമല്ല രാജ്യത്ത് വൻ ചർച്ച വിഷയമായിരുന്നു. ദീപികയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ വരെ സജീവമായിരുന്നു.
ബോളിവുഡും നടിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഛാപ്പക്ക്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന ചിത്രം ജനുവരി 10 ന് തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രം ബഹിഷ്കരിക്കുമെന്ന് പബ്ലിക്കായി ഒരു വിഭാഗക്കാർ പറയുകയും ചെയ്തിരുന്നു. ഇതിന്റെ സ്ക്രീൻ ഷോർട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത ഛാപ്പക്കിനെതിരെയുളള ഫേക്ക് ക്യാംപെയ്ൻ കയ്യോടെ പിടിച്ചിരിക്കുകയാണ് സൈബർ ലോകം.


ദീപിക ജെഎൻയു വിൽ എത്തിയതിന് തൊട്ടു പിന്നാലെ ഒരു വിഭാഗക്കാർ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഛാപ്പക്കിന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻ ഷോർട്ടുകൾ പുറത്തു വന്നിരുന്നു. ചിത്രത്തെ ബഹിഷ്കരിക്കുക എന്ന ആഹ്വാനത്തോടെ നിരവധി പേർ സ്ക്രീൻ ഷോർട്ടുകൾ പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്ക്രീൻ ഷോർട്ട് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

പുറത്തു വന്ന സ്ക്രീൻ ഷോർട്ട് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്‌ക്രീന്‍ ഷോട്ടുകള്‍ പരിശോധിക്കുമ്പോള്‍ എല്ലാം ഒന്നു തന്നെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. തിയേറ്റർ, സ്ഥലം, സമയം, സീറ്റ് നമ്പർ എല്ലാം ഒന്നു തന്നെയാണ്. വഡോദരയിലെ അക്കോട്ട തിയേറ്റിലെ ജനുവരി പത്തിന് വൈകിട്ട് 6.50- നുള്ള ഷോക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തതായിട്ടാണ് എല്ലാ സ്‌ക്രീന്‍ ഷോട്ടുകളിലും കാണുന്നത്.

ദീപികയെ പിന്തുണച്ചും അഭിനന്ദിച്ചു സിനിമ ലോക രംഗത്തെത്തിയിട്ടുണ്ട് . ദീപികയുടെ ചങ്കുറ്റത്തെ സമ്മതിക്കണമെന്ന് സംവിധായകൻ അമൽ നീരദ്. ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഛാപ്പക്ക് തിയേറ്ററുകളിൽ പോയി കാണണമെന്നു പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ദീപികയുടെ സിനിമകള്‍ ഫോളോ ചെയ്യന്ന ആളാണ് ഞാന്‍. ‘ഓം ശാന്തി ഓം' മുതല്‍ ‘പിക്കു' വരെ എല്ലാം വളരെ ഇഷ്ടപ്പെട്ടു. വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയും അത് ലോകത്തിനു എടുത്തുകാട്ടാനും ബോധവല്‍ക്കരിക്കാനും ദീപിക പലരേയും പ്രചോദിപ്പിക്കുകയും ചെയ്തപ്പോള്‍ അവരുടെ ആരാധകനായതില്‍ ഞാന്‍ അഭിമാനം കൊണ്ടു. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എടുത്ത തീരുമാനം അത്ര എളുപ്പമായിരുന്നിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു. അതിന് ചങ്കൂറ്റവും ഗ്രേസും വേണം. സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും വെള്ളിയാഴ്ച ‘ചാപ്പക്ക്' കാണണം എന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.' അമല്‍ നീരദ് കുറിപ്പില്‍ പറഞ്ഞു.

ദീപികയെ അഭിനന്ദിച്ച് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. ദീപികയുടെ ജെഎൻയു സന്ദർശനം ശക്തമായ ഒരു സന്ദേശമാണ് നൽകുന്നതെന്നും അനുരാഗം കശ്യപ് പറഞ്ഞു. ആക്രമണത്തിന് ഇരയായ ഐഷി ഘോഷിന് മുന്നിൽ കൈ കൂപ്പി നിൽക്കുന്ന ദീപികയുടെ ചിത്രം സംസാരിക്കുന്നത് ഐക്യദാർണ്ഡ്യം മാത്രമല്ല നിങ്ങളുടെ വേദന അറിയുന്നു എന്നത് കൂടിയാണെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.

താൻ നിർമ്മിക്കുന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുമ്പോൾ ഇത്തരത്തിലൊരു പ്രവർത്തി ആരെങ്കിലും ചെയ്യുമോ, അത് ആത്മഹത്യാപരമല്ലേ? ചിത്രത്തെ അത് ബാധിക്കുമെന്ന് അറിഞ്ഞിട്ട് പോലും അവർ ഇവിടെ വന്നു. എല്ലാക്കാലത്തും നാം ഭയക്കേണ്ടതില്ലെന്നുള്ള ധൈര്യമാണ് ദീപികയുടെ പ്രവർത്തിയിലൂടെ നൽകുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ദീപികയിൽ അഭിമാനം തോന്നുന്നുവെന്ന് നടൻ കാർത്തിക് ആര്യൻ. ജെഎൻയുവിൽ സന്ദർശനത്തിനെത്തിയ ദീപികയുടെ പ്രവർത്തിയിൽ അഭിമാനം തോന്നുന്നു എന്ന് നടൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.‘ദീപികയുടെ ഇന്നലത്തെ പ്രവൃത്തിയില്‍ അഭിമാനം തോന്നുന്നു. നിരവധി പൗരന്മാര്‍ ഇതിനെ അനുകൂലിച്ച് രംഗത്തെത്തുകയും സംസാരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്ത് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകേണ്ടതല്ല. കര്‍ശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു'- കാര്‍ത്തിക് ആര്യന്‍ പറഞ്ഞു. അക്രമികള്‍ ക്യാമ്പസില്‍ കയറിയ വീഡിയോ കണ്ടെന്നും ഇപ്പോഴത്തെ അന്തരീക്ഷം വളരെ മോശമാണെന്നും നടപടി ഉണ്ടാകണമെന്നും നടൻ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications