അമ്മ മരിച്ചിട്ടില്ല, ആരോഗ്യവതിയായി റോമിലുണ്ട്, ഈ ചിത്രങ്ങള്‍ പറയും ബാക്കി കഥയെന്ന് താരപുത്രി!
ബോളിവുഡ് സിനിമയിലെ എക്കാലത്തെയും പ്രധാന അഭിനേത്രികളിലൊരാളായ മുംതാസ് അന്തരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. ആരാധകരെ ഏറെ വിഷമിപ്പിച്ചൊരു വാര്‍ത്ത കൂടിയായിരുന്നു ഇത്. ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ നടുക്കം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി മകള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
തനിക്കൊപ്പം സുഖമായി കഴിയുകയാണ് അമ്മ. ആരാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നറിയില്ല. അമ്മയുടെ ഇപ്പോഴത്തെ ഫോട്ടോ പുറത്തുവിടാമെന്നും ഇളയ മകള്‍ അറിയിച്ചതോടെ ആരാധകര്‍ക്ക് ആശ്വാസമായി. സിനിമയില്‍ കഥാപാത്രങ്ങള്‍ മരിക്കുന്നത് സ്വഭാവികമായ കാര്യമാണെങ്കിലും ഇത്തരത്തില്‍ വ്യജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സംഭവത്തില്‍ സിനിമാപ്രവര്‍ത്തകര്‍ ആകെ നിരാശയിലാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

മുംതാസ് മരിച്ചെന്ന തരത്തില്‍ വ്യജവാര്‍ത്ത
ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളായ മുംതാസ് മരിച്ചുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം മരണപ്പെട്ടതെന്നായിരുന്നു പ്രചാരണം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മകള്‍ പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്ന് മനസ്സിലായത്.

അമ്മ സുഖമായിരിക്കുന്നു
അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയില്‍ കഴിയുകയാണെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ശ്രദ്ധിച്ചത്. അമ്മയുടെ ആരാധകര്‍ അറിയുന്നതിനായി എന്ന് പറഞ്ഞാണ് മകള്‍ പോസ്റ്റ് തുടങ്ങിയത്. അമ്മയ്ക്ക് യാതൊരു കുഴപ്പമില്ലെന്നും സുഖമായിരിക്കുകയാണെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ വിശദീകരണം വന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

ചെടികള്‍ വാങ്ങാനായി പോവുന്നു
അമ്മ ഇപ്പോള്‍ റോമിലാണ്, തോട്ടത്തിലേക്ക് ചെടികള്‍ വാങ്ങുന്നതിനായി തങ്ങള്‍ ഇരുവരും പുറത്തു പോവുകയാണെന്ന് ഇളയ മകള്‍ കുറിച്ചിട്ടുണ്ട്. തിരിച്ചുവന്നതിന് ശേഷം അമ്മയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും മകള്‍ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകള്‍ പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയും മന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാജ പ്രചാരണങ്ങളില്‍ വീണുപോകരുത്
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പല താരങ്ങളെയും സോഷ്യല്‍ മീഡിയയിലൂടെ വധിച്ചിട്ടുണ്ട്. ബോളിവുഡ് മോളിവുഡ് ഭേദമില്ലാതെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലരും ഇക്കാര്യത്തെക്കുറിച്ച് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ലണ്ടനില്‍ സ്ഥിരതാമസം
ഒരുകാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന മുംതാസ് ലണ്ടനിലാണ് സെറ്റിലായത്. കുടുംബത്തിനൊപ്പം സന്തുഷ്ട ജീവിതം നയിച്ച് വരുന്നതിനിടയിലാണ് താരം അന്തരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. മുംതാസിന്റെ മകളായ തന്യ മാധവി പങ്കുവെച്ച ഫോട്ടോയും വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിയിട്ടുണ്ട്.
വീഡിയോ കാണൂ
മുംതാസിന്റെ മകള്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ.


Click it and Unblock the Notifications











