'പ്രണയത്തിലായാൽ പിന്നെ പച്ചവെള്ളം കുടിച്ചാലും സർബത്താണെന്നെ തോന്നൂ'; അനുഭവം പറഞ്ഞ് രൺബീർ കപൂർ

എല്ലാവരും കാത്തിരിക്കുന്നത് രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം കാണാനാണ്. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. ഏപ്രിൽ അവസാനിക്കും മുമ്പ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2018ൽ ബ്രഹ്മാസ്ത്ര എന്ന സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ആലിയയും രൺബീറും പ്രണയത്തിലായത്. ഏപ്രിൽ 14ന് രൺബീർ-ആലിയ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രണയത്തെ കുറിച്ച് മുമ്പൊരിക്കൽ രൺബീർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

പ്രണയത്തിലാകുന്നത് സുഖമുള്ളൊരു അനുഭവമാണെന്നാണ് രൺബീർ പറഞ്ഞത്. രൺബീറിന്റെ ബാന്ദ്രയിലെ വീട്ടിലായിരിക്കും രൺബീർ‌-ആലിയ വിവാഹം നടക്കുക. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. 2018ൽ അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രണയം എന്ന അനഭൂതിയെ കുറിച്ച് രൺബീർ‌ വാചാലനായത്. ഈ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പാണ് ബ്രഹ്മാസ്ത്ര സിനിമയ്ക്ക് വേണ്ടി ആലിയയും രൺബീറും ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയത്.

രൺബീറിന്റെ പഴയ അഭിമുഖം

രൺബീറിന്റെ പഴയ അഭിമുഖം വൈറലായതോടെ ആലിയയുമായുള്ള പ്രണയം തുടങ്ങി എന്നതിന്റെ സൂചനയായിരുന്നിരിക്കാം അന്ന് അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് രൺബീർ പറഞ്ഞ വാക്കുകൾ എന്നാണ് ഇരുവരുടേയും ആരാധകർ സോഷ്യൽമീഡിയകളിൽ കുറിക്കുന്നത്. 'പ്രണയത്തിൽ വീഴുന്നത് ലോകത്തിലെ ഏറ്റവും മഹത്തായ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ വികാരമാണ്. നിങ്ങൾ പ്രണയിക്കുമ്പോൾ എല്ലാം മഹത്തരമാണ്. വെള്ളത്തിന് പോലും സർബത്തിന്റെ രുചിയാണ്. നിങ്ങൾക്ക് വലിയ സന്തോഷം തോന്നുന്നു. ഒരു മനുഷ്യനെന്ന നിലയിൽ അത് നിങ്ങളെ സ്വാധീനിക്കുന്നു. എനിക്ക് എന്നെക്കുറിച്ച് നല്ലതായി തോന്നും.'

ജീവിതം മഹത്തരമാക്കുന്നത് സ്നേഹമാണ്

'ദിവസവും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുമ്പോൾ പോലും ഊർജം തോന്നുന്നു. ജീവിതം മഹത്തരമാക്കുന്നത് സ്നേഹമാണ്' രൺബീർ പ്രണയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. ആലിയയ്ക്ക് മുമ്പും രൺബീറിന്റെ ജീവിത്തതിൽ നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു സമയത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു രൺബീർ കപൂറും ദീപിക പദുക്കോണും. ആരാധകരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഇരുവരും വേർപിരിഞ്ഞത്. ബിഗ് സ്ക്രീനിലെ ഇരുവരുടെയും പ്രണയം ജീവിതത്തിലും ഉണ്ടാകുമെന്ന് കരുതിയ ആരാധകർക്ക് അവരുടെ വേർപിരിയൽ വലിയ വേദന സമ്മാനിച്ചു. ബച്ച്ന ആയേ ഹസീനോ, യേ ജവാനി ഹെ ദിവാനി, തമാശ തുടങ്ങിയ സിനിമകളിൽ രൺബീറും ദീപികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

രൺബീറിനോട് ചെറുപ്പത്തിൽ തന്നെ ക്രഷ്

കത്രീന കൈഫുമായും രൺബീർ കുറച്ച് നാൾ പ്രണയത്തിലായിരുന്നു. രൺബീറിനോട് തനിക്ക് ചെറുപ്പത്തിൽ തന്നെ ക്രഷ് ഉണ്ടായിരുന്നുവെന്ന് മുമ്പും പലപ്പോഴായി ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. രൺബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷൻ ചെയ്തപ്പോഴായിരുന്നു. രൺബീർ ചിത്രത്തിന്റെ സംവിധാകൻ സഞ്ജയ് ലീല ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു ആ സമയത്ത്. ഔദ്യോഗികമായി രൺബീറും ആലിയയും ആദ്യമായി പരിചയപ്പെടുന്നത് നടക്കാതെ പോയൊരു സിനിമയുടെ ഒരുക്കത്തിനിടെയായിരുന്നു. ആലിയയെ നായികയാക്കി ബൻസാലി ബാലിക വധു എന്നൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ഇരുവരും പരിചയപ്പെടുന്നത്.

13 മുതൽ വിവാഹ ആഘോഷ പരിപാടികൾ

രൺബീറിന്റേയും ആലിയുടേയും കുടുംബങ്ങൾ തമ്മിലുള്ള നല്ല ബന്ധമാണുള്ളത്. 13 മുതൽ ഇരുവരുടേയും വിവാഹ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X