രണ്‍ബീറിനും കുടുംബത്തിനും തിരിച്ചടി! ഋഷി കപൂറിന്‍റെ ചിതാഭസ്മം ബാണ്‍ഗംഗയില്‍ നിമഞ്ജനം ചെയ്തു!

അടുത്തിടെയായിരുന്നു ഋഷി കപൂര്‍ അന്തരിച്ചത്. ശ്വാസതടസത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിന് ശേഷമായി അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. ഒരുവര്‍ഷത്തോളം ന്യൂയോര്‍ക്കില്‍ കഴിഞ്ഞ അദ്ദേഹം 2019 സെപ്റ്റംബറിലായിരുന്നു ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. രാജ് കപൂറിന്റെ രണ്ടാമത്തെ മകനായി ജനിച്ച ഋഷി കപൂര്‍ ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ബോബി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. ദ ബോഡിയായിരുന്നു അവസാനത്തെ സിനിമ.

തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായി കാണാന്‍ കഴിയാത്തതിനെക്കുറിച്ചായിരുന്നു ആരാധകര്‍ പറഞ്ഞത്. താരങ്ങളും ഇക്കാര്യത്തില്‍ വേദനിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരങ്ങളെല്ലാം ബോബിക്ക് ആദരാഞ്ജലി നേര്‍ന്നത്. പിതാവിനെ അവസാനമായി കാണാന്‍ മകളായ റിദ്ദിമയ്ക്കും കഴിഞ്ഞിരുന്നില്ല. ആലിയ ഭട്ടായിരുന്നു വീഡിയോ കോളിലൂടെ റിദ്ദിമയെ വിളിച്ചത്. ഋഷി കപൂറിന്റെ ചിതാഭസ്മം ബാണ്‍ഗംഗയില്‍ ഒഴുക്കിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇവര്‍ക്ക് ഹരിദ്വാറിലേക്ക് പോവാന്‍ അനുമതി ലഭിച്ചിരുന്നില്ല.

അനുമതിയില്ല

അനുമതിയില്ല

ലോക് ഡൗണ്‍ സമയമായതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത്. മെയ് 17 വരെ നീട്ടിയിരിക്കുകയാണ് ലോക് ഡൗണ്‍. രണ്‍ബീര്‍ കപൂറിനും കുടുംബത്തിനും ഹരിദ്വാറിലേക്ക് പോവാനുള്ള അനുമതി നിഷേധിച്ചതും ഇതേത്തുടര്‍ന്നായിരുന്നു. ഇതിന് ശേഷമായാണ് ഋഷി കപൂറിന്റെ ചിതാഭസ്മം ബാണ്‍ഗംഗയില്‍ ഒഴുക്കിയത്. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഞായറാഴ്ചയായിരുന്നു കുടുംബം ബാണ്‍ഗംഗയിലെത്തിയത്. മുംബൈയിലെ ചന്ദന്‍വാടി ശ്മശാനത്തില്‍ വെച്ചായിരുന്നു ഋഷി കപൂറിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

സഹോദരന്റെ വാക്കുകള്‍

സഹോദരന്റെ വാക്കുകള്‍

കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയിരുന്നു. ഹരിദ്വാറിലേക്ക് പോകാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഇന്ന് ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ചിതാഭസ്മം ബാൺഗംഗയില്‍ നിമജ്ജനം ചെയ്തുവെന്നായിരുന്നു ഋഷി കപൂറിന്‍റെ സഹോദരനായ രണ്‍ധീര്‍ കപൂര്‍ പറഞ്ഞത്. രണ്‍ബീറിനും നീതു കപൂറിനുമൊപ്പം രണ്‍ധീറും ആശുപത്രിയിലുണ്ടായിരുന്നു. സഹോദരന്‍രെ മരണത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചതും രണ്‍ധീറായിരുന്നു.

Recommended Video

Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam
വീഡിയോ പുറത്തുവന്നത്

വീഡിയോ പുറത്തുവന്നത്

ഋഷി കപൂറിന്റെ അവസാനരംഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഐസിയുവിലെ രംഗങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ആരാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്ന് അറിയില്ലെന്നായിരുന്നു കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പ്രചരിച്ചത്. ആര് ചെയ്തതായാലും ഇത്തരത്തിലുള്ള വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് വ്യക്തമാക്കി താരങ്ങളും എത്തിയിരുന്നു. താരങ്ങളെല്ലാം ഈ സംഭവത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.

ആലിയയുടെ സാന്നിധ്യം

ആലിയയുടെ സാന്നിധ്യം

രണ്‍ബീറിന്റെ പ്രണയിനിയായ ആലിയ കപൂറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.ഋഷി കപൂറിന്‍രെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു താരം. റിദ്ദിമയ്ക്ക് അവസാനമായി പിതാവിനെ കാണാനുള്ള അവസരമൊരുക്കിയത് ആലിയയായിരുന്നു. അങ്കിളിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീരുമായി നിന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചിതാഭസ്മം നിമഞ്ജനം ചെയ്യുമ്പോഴും ആലിയ കുടുംബത്തിനൊപ്പമുണ്ടായിരുന്നു.

മകന്റെ വിവാഹം

മകന്റെ വിവാഹം

ആലിയ-രണ്‍ബീര്‍ പ്രണയത്തില്‍ സന്തോഷമായിരുന്നു ഋഷി കപൂറിന്. അമേരിക്കയിലെ ചികിത്സയ്ക്കിടയില്‍ ഇരുവരും ഒരുമിച്ചെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അവസാനത്തെ അഭിമുഖത്തിലും മകന്റെ വിവാഹത്തെക്കുറിച്ചായിരുന്നു ഋഷി കപൂര്‍ സംസാരിച്ചത്. 2020 മാര്‍ച്ച് 9ന് ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചത് മകന്‍രെ വിവാഹത്തെക്കുറിച്ചായിരുന്നു. അവരുടെ തീരുമാനമാണ്. വിവാഹത്തിന് 45 പേരായാലും തനിക്ക് സമ്മതമാണെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഹോളിക്ക് തൊട്ടുമുന്‍പുള്ള ദിവസമായിരുന്നു അഭിമുഖം ചെയ്തത്.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X