വിട്ടുവീഴ്ച കാണിച്ചാൽ പ്രതിഫലം മൂന്നിരട്ടിയാക്കാം, നിർമാതാവിനെതിരെ ആരോപണവുമായി നടി
പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഓരോ സിനിമ ഇൻഡസ്ട്രികളിൽ നിന്നും പുറത്തു വരുന്നത്. ഏറ്റവും ഗ്ലാമറസായ ഇൻഡസ്ട്രിയാണ് സിനിമ. ദിനംപ്രതി നിരവധി പേരാണ് സിനിമ മോഹവുമായി എത്തുന്നത്. ഇവരുടെ അഭിനയത്തോടുള്ള മേഹം മുതലെടുത്താണ് പലരും ചൂഷണത്തിന് ഇരയാക്കുന്നത്. ഇപ്പോഴി തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് താരം മാന്‍വി ഗാഗ്രൂ. ഫോണിൽ കൂടി ഓരാൾ മോശമായി സംസാരിച്ചതിനെ കുറിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. ഒരു വെബ് സീരിയലിൽ അഭിനയിക്കുന്നതിനു വേണ്ടിയാണ് ഒരാൾ തന്നെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ഒരു അൺനോൺ നമ്പറിൽ നിന്നാണ് ഫോൺ വന്നത്. ആദ്യം സീരിസിന്റെ ബജറ്റിനെ കുറിച്ചായിരുന്നു സംസാരിച്ചു തുടങ്ങിയത്. വളരെ കുറഞ്ഞ ബജറ്റായിരുന്നു അയാൾ ആദ്യം എന്നോട് പറഞ്ഞത്. എന്നാൽ ഞാൻ സ്ക്രിപിറ്റിനെ കുറിച്ചായിരുന്നു ചോദിച്ചത് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടാൽ പ്രതിഫലത്തെ കുറിച്ചും ഡേറ്റിനെ കുറിച്ചും സംസാരിക്കാമെന്ന് ഞാൻ ആയാളോട് പറഞ്ഞു.

ബജറ്റിനെ കുറിച്ച് ആയാൾ പറഞ്ഞു. വളരെ ചെറിയ ബജറ്റ് ആയിരുന്നു അത്. ഇതിന് ഓക്കെയാകുമോ എന്ന് അയാൾ ചോദിച്ചു. പ്രതിഫലം വളരെ കുറവാണെന്ന് പറഞ്ഞപ്പോൾ മൂന്ന് ഇരട്ടി വർധിപ്പിക്കുകയായിരുന്നു. ഇത്രയേ തരാന്‍ സാധിക്കുകയുള്ളു, പക്ഷെ കുറച്ച് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും എന്ന് അയാൾ പറഞ്ഞതോടെ കാര്യം എനിയ്ക്ക് മനസ്സിലായി.
തുടർന്ന് പോലീസില്‍ പരാതി നല്‍കുമെന്നൊക്കെ ഞാനും പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു മാന്‍വി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
"ഏഴ്-എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും കോംപ്രമൈസ് എന്ന വാക്ക് കേൾക്കുകയാണ്. അയാളെ കുറേ ചീത്ത വിളിച്ച് കോൾ കട്ട് ചെയ്തു". "മീടൂ" ക്യാംപെയ്ൻ ഇത്രയും ചർച്ചയായതിന് ശേഷവും വീണ്ടും ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കുന്നുവെന്നത് തന്നെ ഏറെ അമ്പരപ്പിച്ചുവെന്നും മാൻവി പറയുന്നു.
സിനിമകളെ കൂടാതെ വെബ് സീരീസിവും മാൻവി സ്ഥിര സാന്നിധ്യമാണ്. മാൻവി പ്രധാന വേഷത്തിലെത്തുന്ന ഫോർ മോർ ഷോട്ട്സ് പ്ലീസ് രണ്ടാം സീസൺ ഈ മാസം 17 ന് ആമസോൺ പ്രൈമിൽ റിലീസാകാനിരിക്കുകയാണ്. പെൺകുട്ടികൾ തമ്മിലുള്ള ബന്ധം ശക്തമാകുന്നതിനെ കുറിച്ചാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. എല്ലാവരും കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. സീരീസിന്റെ ആദ്യ ഭാഗത്തിലും മാൻവി പ്രധാന വേഷത്തിൽ എത്തിയിരുന്നു


Click it and Unblock the Notifications











