143 ട്വീറ്റ്, ഒടുവിൽ മറുപടി!! സഹോദരനെ കാണാൻ എത്തും, ആരാധകനോട് മാപ്പ് പറഞ്ഞ് സൂപ്പർ താരം..

താരത്തിന്റെ സന്ദേശത്തിൽ അതീവ സന്തോഷത്തിലാണ് അമൃത്."

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാൻ വീട്ടിലെത്തണമെന്ന് ആഗ്രഹം പ്രകടപ്പിച്ച യുവാവിനോട് മപ്പ് ചോദിച്ച് ഷാരൂഖ് ഖാൻ. അമൃത് എന് യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുന്നത്. താരത്തിന്റെ കടുത്ത ആരാധകനാണ് അമൃതിന്റെ സഹോദരൻ രാജു. ഭിന്നശേഷിക്കാരനായ രാജുവിന് ഷാരൂഖിനെ നേരിൽ കാണണമെന്നുളളത് ഏറ്റവും വലിയ ആഗ്രഹമാണ്.

 sharukh

സഹോദരന്റെ ആഗ്രഹം നിറവേറ്റാനായി 143 ഓളം ട്വീറ്റർ സന്ദേശം അമൃത് ഷാരൂഖിന് അയച്ചിരുന്നു. സന്ദേശങ്ങളുടെ കൂട്ടത്തിൽ സഹോദരന്റെ ഒരു വീഡിയോയുമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും താരം കണ്ടിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിൽ അമൃതിന് ഷാരൂഖിന്റെ മറുപടി എത്തിയിരിക്കുകയാണ്. ക്ഷമാപണത്തോട് കൂടിയായിരുന്നു മറുപടി

'ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. ഞാന്‍ ഉടന്‍ രാജുവിനോട് സംസാരിക്കും', ഷാരൂഖ് കുറിച്ചു. താരത്തിന്റെ സന്ദേശത്തിൽ അതീവ സന്തോഷത്തിലാണ് അമൃത്."ഞാന്‍ താങ്കളുടെ ട്വീറ്റ് പ്രതീക്ഷിച്ചില്ല, എനിക്ക് ഇപ്പോള്‍ സമാധാനമുണ്ട്. ട്വിറ്റര്‍ വളരെ ശക്തിയുള്ള പ്ലാറ്റ്‌ഫോം ആണ്". ഷാരൂഖിന്റെ ട്വീറ്റിന് മറുപടിയും നൽകി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X