»   » ഷാരൂഖാന്റെ ഫാന്‍, ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു, നേടിയത് എത്രയെന്നൊ?

ഷാരൂഖാന്റെ ഫാന്‍, ബോക്‌സ് ഓഫീസില്‍ തിളങ്ങുന്നു, നേടിയത് എത്രയെന്നൊ?

Posted By:
Subscribe to Filmibeat Malayalam

ദില്‍വാലയ്ക്ക് ശേഷം പ്രേക്ഷകര്‍ കാത്തിരുന്ന ഷാരൂഖ് ചിത്രമായ ഫാന്‍ ബോക്‌സ് ഓഫീസില്‍ നേടിയത് 36.40 കോടി. ഏപ്രില്‍ 15ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിവസം ലഭിച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ 19.20 കോടിയാണ്. രണ്ടാം ദിവസം 15.40 കോടിയും ബോക്‌സ് ഓഫീസില്‍ ലഭിച്ചു.

നേരത്തെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രമായ ദില്‍വാലെ പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ കുറഞ്ഞ തിയേറ്ററുകളിലായാണ് ഫാന്‍ റിലീസ് ചെയ്തത്. 6000 തിയേറ്ററുകളിലായാണ് ദില്‍വാലെ പ്രദര്‍ശിപ്പിച്ചതെങ്കില്‍ ഫാന്‍ ഇന്ത്യയിലും വിദേശത്തുമായി 4600 തിയേറ്ററുകളിലായാണ് എത്തിയത്. ഇന്ത്യയില്‍ 3500 തിയേറ്ററുകളിലും വിദേശത്ത് 1100 തിയേറ്ററുകളിലും പ്രദര്‍ശിപ്പിച്ചു.

fan-sharukh

ഏറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ നെഗറ്റീവ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയായിരുന്നു ഫാന്‍. മനീഷ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്. വലൂച്ച ഡിസൂസ, സയാണി ഗുപ്ത, ശ്രിയ പില്‍ഗോങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിശാല്‍ ശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നുത്.

English summary
Shah Rukh Khan’s film earns Rs. 36.40 cr.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam