കാണാന്‍ ഒട്ടും കൊള്ളില്ലാത്ത നടിയാണ് തപ്‌സി എന്ന് പറഞ്ഞയാള്‍ക്ക് നടി കൊടുത്ത മറുപടി
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ പ്രകോപിപിച്ച് വിവാദങ്ങളുണ്ടാക്കുന്നതില്‍ ചിലര്‍ക്ക് എന്തോ ഹരമാണ്. ഏറ്റവുമൊടുവില്‍ ആ വിനോദത്തിന് ഇരയായത് നടി തപ്‌സിയാണ്. ട്വിറ്ററിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി.
കാണാന്‍ ഒട്ടും കൊള്ളില്ലാത്ത നടിയാണ് തപ്‌സി എന്നും എത്രയും പെട്ടന്ന് അവര്‍ ബോളിവുഡില്‍ നിന്നും പുറത്താക്കപ്പെടും എന്നുമായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ അതിനുള്ള സമയം കഴിഞ്ഞു എന്ന് തപ്‌സി മറുപടി നല്‍കി.

അത് സത്യം
തപ്‌സി പറഞ്ഞത് സത്യമാണ്. ഇതിനോടകം തപ്‌സി ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചഷ്‌മേ ബധൂര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ തപ്‌സി അമിതാബ് ബച്ചനൊപ്പം വരെ അഭിനയിച്ചു കഴിഞ്ഞു.

തെലുങ്കിലൂടെ തുടക്കം
ജുമ്മണ്ടി നാടം എന്ന തെലുങ്ക് ചിത്രത്തിലൂടെ 2010 ലാണ് തപ്‌സി സിനിമാ ലോകത്തേക്ക് കടന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ തപ്‌സിയ്ക്ക് സാധിച്ചു. അതോടെ നിരവധി അവസരങ്ങലും തെലുങ്കില്‍ നിന്നും വന്നു.

തമിഴിലേക്ക്
ധനുഷിനൊപ്പം ആടുകളം എന്ന ചിത്രം അഭിനയിച്ചുകൊണ്ടാണ് തപ്‌സി തമിഴ് സിനിമാ ലോകത്ത് എത്തിയത്. ആരംഭം, കാഞ്ചന 2, വയ് രാജ വയ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തില്‍
തെലുങ്കിലും തമിഴിലും പുറമെ മലയാളത്തിലും തപ്‌സി സാന്നിധ്യം അറിയിച്ചു. ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് തപ്‌സി മലയാളികള്‍ക്ക് മുന്നിലെത്തിയത്.

ഹിന്ദിയില്‍
ചഷ്‌മേ ബദൂറിന് ശേഷം അക്ഷയ് കുമാറിനൊപ്പം ബേബി എന്ന ചിത്രം ചെയ്തു. തുടര്‍ന്ന് അമിതാബ് ബച്ചനൊപ്പം പിങ്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം തപ്‌സിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ കൈ നിറയെ ഹിന്ദി ചിത്രങ്ങളുമായി തിരക്കിലാണ് തപ്‌സി.


Click it and Unblock the Notifications











