ഇത്രയും വിചാരിച്ചില്ല! നടി ദീപിക പദുകോണിനെതിരെ രൂക്ഷ വിമർശനവുമയി പ്രേക്ഷകർ,..
എല്ലാ പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ദീപിക പദുകോൺ. പ്രയാഭേദമില്ലാതെ കുട്ടികൾ മുതൽ പ്രായമായവർ വരെ ദീപികയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. സിനിമ താരം എന്നതിലുപരിയുള്ള ബഹുമാനമാണ് ദീപികയ്ക്ക് ആരാധകർ നൽകുന്നത്. ഇതിനു കാരണം താരത്തിന്റെ പ്രവർത്തികാളാണ്.
സോഷ്യൽ സർവീസിൽ ദീപിക ആക്ടീവാണ്. താരത്തിന്റെ നേതൃത്വത്തിൽ ദ് ലിവ് ലൗ ലാഫ് ഫൗണ്ടേഷൻ എന്ന സംഘടന പ്രവർത്തിക്കുന്നുണ്ട്. മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമൊക്കെ ആളുകളിൽ ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇപ്പോഴിത ദീപികയ്ക്ക് നേരെ രൂക്ഷ വിമർശനവുമായി ആരാധകർ. സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനമാണ് താരത്തിന് നേരെ ഉയരുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ദീപികയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. താരം പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. ഈ കഴിഞ്ഞ ലോക മാനസികാരോഗ്യ ദിനത്തിൽ ദീപിക ട്വിറ്ററിലൂടെ തന്റെ വസ്ത്ര വ്യാപാര വെബ്സൈറ്റിന്റെ പരസ്യം പങ്കുവെച്ചിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് കാരണമായത്,

deepikapadukone.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക, അതിൽ നിന്ന് നിങ്ങളുടെ ഇഷ്ട വസ്ത്രം തിരഞ്ഞെടുക്കുക എന്നായിരുന്നു താരം വീഡിയോയിലൂടെ പറഞ്ഞത്. ഈ വീഡിയോ തന്റെ ഔദ്യോഗിത ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തു. ലോക മനസികാരോഗ്യ ദിനത്തിൽ സ്വന്തം വൈബ് സൈറ്റിന്റെ പരസ്യം നടത്തിയ ദീപിക പൊതുസമൂഹത്തിനോട് മാപ്പ് പറയണം എന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വസ്ത്ര വിൽപ്പനയ്ക്കായി world mental health day എന്ന ഹാഷ് ടാഗ് ഉപയേഗിച്ചതും വിമർശനത്തിന് കാരണമായിട്ടുണ്ട്.

തനിയ്ക്കുണ്ടായ വിഷാദ രേഗാത്തെ കുറിച്ചും , തിരികെ ജീവിതത്തിലേയ്ക്ക മടങ്ങി വന്നതിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിട്ടുളള താരമാണ് ദീപിക. മാനസിക രോഗവും മറ്റുള്ള രേഗം പോലെയാണെന്നും ഇവരെ മറ്റുള്ളവരുടെ കൂട്ടത്തിൽ നിന്ന് അകറ്റി നിർത്തരുതെന്ന് ദീപിക മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുമുണ്ട്. ഇത്തരത്തിൽ പറഞ്ഞ നടി വെബ് സൈറ്റിന്റെ പരസ്യത്തിന് വേണ്ടി അത്തരത്തിലൊരു ദിനത്തെ ഉപയോഗിച്ചതിലുള്ള നിരാശയും ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.

ദീപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ദ ലിവ് ലൗ ലാഫ് ഫൗണ്ടേഷൻ. . മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമൊക്കെ ആളുകളിൽ ബോധവത്കരണം നടത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. ഇതിന്റെ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ച് ദീപിക മുന്നിൽ തന്നെയുണ്ട്. വിവാഹ സൽക്കാരത്തിനെത്തുന്ന അതിഥികളോട് വിവാഹ സമ്മാനം ദ ലിവ് ലൗ ലാഫ് ഫൗണ്ടേഷനിലേയ്ക്ക് സംഭാവന നൽകിയാൽ മതിയെന്ന് താരങ്ങൾ അഭ്യർഥിച്ചിരുന്നു.


Click it and Unblock the Notifications