»   » ഇങ്ങനെയുമുണ്ടോ ഫാന്‍സ്, അമിതാഭ് ബച്ചന്റെ ഫാന്‍ എന്താ ചെയ്തത് എന്ന് നോക്കൂ

ഇങ്ങനെയുമുണ്ടോ ഫാന്‍സ്, അമിതാഭ് ബച്ചന്റെ ഫാന്‍ എന്താ ചെയ്തത് എന്ന് നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ തനിക്ക് പ്രിയപ്പെട്ട താരത്തെ കാണാന്‍ ഒരു ഫാന്‍ ഏതറ്റം വരെയും പോകും. ഇന്ത്യയില്‍ ഉള്ളത് പോലെ അമിതാവേശം കാണിക്കുന്ന ഫാന്‍സ് വേറെ എവിടെയും ഉണ്ടാവില്ല. 19 കാരന്‍ അമിതാഭ് ബച്ചന്റെ വീടിന്‌റെ മതില്‍ ചാടിയ വാര്‍ത്ത മുംബൈ മിററില്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ റഹ്മാന്‍ ഈ സാഹസം കാണിച്ചത. രോഗിയായ സഹോദരിയെ ചികിത്സിക്കാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനൊരു സാഹസത്തിന് മുതിര്‍ന്നത്.

amithabachan

ആദ്യം അകത്ത് കയറ്റിവിടാന്‍ സെക്യൂരിറ്റിയോട് അപേക്ഷിച്ചെങ്കിലും അവര്‍ സമ്മതിക്കാത്തതിനാല്‍, കണ്ണില്‍പെടാതെ മതില്‍ ചാടുകയായിരുന്നു. ഇത് കണ്ടുപിടിച്ച സെക്യൂരിറ്റി അയാളെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും അയാള്‍ ബച്ചന്റെ പേര് ഉറക്കെ നിലവിളിക്കുകയുമായിരുന്നു.

സെക്യൂരിറ്റി ഗാര്‍ഡ് റഹ്മാനെ ജൂഹു പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചോദ്യം ചെയ്യലില്‍, രോഗിയായ സഹോദരിയെ ചികിത്സിക്കാന്‍ സാമ്പത്തിക സഹായം വേണമെന്നും ബിഗ് ബി അതുപോലെയുള്ള സഹായം ചെയ്ത കഥകള്‍ ഒത്തിരി കേട്ടിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു.

ജൂഹു പോലീസ് റഹ്മാന്റെ പേരില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 447 (അതിക്രമിച്ചു കടക്കല്‍) പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗൊസാല്‍ക്കര്‍ റഹ്മാനെതിരെ വേണ്ട നടപടി എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ദ്യേശം നല്ലതായിരുന്നെങ്കിലും തിരഞ്ഞെടുത്ത വഴി ശരിയായില്ലെന്നാണ് അദ്ദേഹം അറിയിച്ചു.

English summary
Amitabh Bachchan's fan jumps the wall to meet the Megastar and ask for financial aid to help his ailing sister.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam