twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് കോലം കത്തിച്ചവര്‍ പിന്നീട് ആരാധകരായി മാറി! സണ്ണി ലിയോണ്‍ സൃഷ്ടിച്ച വിപ്ലവം! വൈറലായി പോസ്റ്റ്

    By Prashant V R
    |

    ലോകമെമ്പാടുമായി നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ താരമായി തുടങ്ങി പിന്നീട് ഇന്ത്യന്‍ സിനിമകളിലും തിളങ്ങാന്‍ നടിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. സണ്ണി ലിയോണിന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. സണ്ണി ലിയോണിനെക്കുറിച്ച് സച്ചിന്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവേചനങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഉണ്ടായപ്പോഴും പരിഹസിച്ചപ്പോഴും തന്റെ ഭൂതകാലത്തെ ഓര്‍ത്ത് പശ്ചാത്തപിക്കാതെ ജീവിതത്തില്‍ മുന്നോട്ട് കുതിച്ച വ്യക്തിത്വമാണ് സണ്ണിയെന്ന് സച്ചിന്‍ പറയുന്നു.

    ഐ ആം ഓകെ വിത്ത് മെ സെക്‌സി ഇമേജ്;

    2018ല്‍ ബിബിസി തിരഞ്ഞെടുത്ത മികച്ച 100 വനിതകളില്‍ സണ്ണി ലിയോണ്‍ തന്റെ കറന്റ് സൊസൈറ്റി ഇമേജില്‍ പൂര്‍ണമായും സന്തോഷവതിയാണെന്ന് അന്ന് ചാനലിലെ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇരുപതാം വയസ്സില്‍ പെന്റഹൗസ് മോഡലായി കരിയര്‍ ആരംഭിച്ച അവര്‍ 2005ല്‍ വിവിഡ് എന്റര്‍ടെയ്ന്‍മെന്റിലൂടെ ഹാര്‍ഡ്‌കോര്‍ പോര്‍ണോഗ്രാഫിയിലേക്കും അരങ്ങേറി.

    2011- 12ലെ ബിഗ് ബ്രദര്‍ ഷോയുടെ

    2011- 12ലെ ബിഗ് ബ്രദര്‍ ഷോയുടെ ഇന്ത്യന്‍ പതിപ്പായ ബിഗ് ബോസ് സീസണ്‍ 5ലൂടെ ആയിരുന്നു സണ്ണി ലിയോണിയുടെ ഇന്ത്യയിലേക്കുളള ആദ്യ എന്‍ട്രി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ബിഗ് ബ്രദര്‍ ഇന്ത്യ ഷോയിലേക്കുളള ക്ഷണം സണ്ണി നിരസിക്കുകയുണ്ടായി. ഇന്ത്യന്‍ കമ്മ്യൂണിറ്റി തന്നെ ആക്‌സപ്റ്റ് ചെയ്യുകയില്ലാ എന്നുളള കാര്യം അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ക്കൂടിയും അവര്‍ ആ സീസണില്‍ പങ്കെടുക്കാന്‍ പിന്നീട് തീരുമാനിക്കുകയുണ്ടായി.

    ആ സമയം മുതല്‍ക്കാണ്

    ആ സമയം മുതല്‍ക്കാണ് അവര്‍ക്കെതിരെ ഇന്ത്യയില്‍ വിവേചന സ്വരം മുഴങ്ങിക്കേട്ടതും. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായതോടെ ഇന്നാട്ടില്‍ സെലിബ്രേറ്റഡ് ആയ അവരുടെ സിഖ് ബന്ധം വൈകാതെ ആളുകളിലേക്ക് എത്തുകയും അഡല്‍റ്റ് എന്റര്‍ടെയ്‌നര്‍ എന്ന കഴിഞ്ഞ കാലം അവരെ വെറുക്കാന്‍ ഇന്ത്യന്‍ മജോറിറ്റി കമ്മ്യൂണിറ്റിയെ പ്രേരിപ്പിക്കുകയും ചെയ്തു. അതേകാലത്ത് തന്നെയാണ് പൂജ ബട്ട് തന്റെ ഇറോട്ടിക്ക് ത്രില്ലറായ ജിസം 2വിലേക്ക് സണ്ണി ലിയോണിയെ കാസ്റ്റ് ചെയ്യുന്നത്.

    എന്നാല്‍ ഇന്ത്യന്‍

    എന്നാല്‍ ഇന്ത്യന്‍ മെയിന്‍സ്ട്രീം നായികാ പദവിയിലേക്ക് അത്ര എളുപ്പമായിരുന്നില്ല സണ്ണി ലിയോണിയുടെ എന്‍ട്രി. അഡല്‍റ്റ് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി എന്നൊരു ഫ്ളാഷ് ബാക്കിന് ഇന്ത്യയെന്ന മതവും രാഷ്ട്രീയവും സന്ധിക്കുന്ന രക്തമൊഴുകുന്ന സംഗമഭൂമിയില്‍ തീര്‍ത്തും അവൈയ്ക്തിതമായ വിയോജിപ്പാണ് നേരിടേണ്ടി വന്നത്. അതോടെ ജാതി വെറുപ്പെഴുത്തുകളുടെ ഇടങ്ങളിലും അവരുടെ പേര് സ്ഥാനം പിടിച്ചു. ഇന്ത്യയുടെ തദ്ദേശീയവും സ്വാഭാവികവുമായ പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്ന സാംസ്‌കാരിക പരിമിതികളില്‍ ഇണങ്ങി പോകുന്ന ഒരു ജീവിതരീതി കൂടി പാരമ്പര്യമായി ശീലിച്ച ജനതയുടെ ഇപ്പറഞ്ഞ സംസ്‌കാരമെന്ന നട്ടെല്ലിന്റെ യഥാര്‍ത്ഥ തനിമ കാത്തുസൂക്ഷിക്കാന്‍ ഇങ്ങനൊരു നായികാ പ്രവേശത്തെ കഠിനമായി എതിര്‍ക്കാന്‍ തീവ്ര സ്വഭാവമുളള മത രാഷ്ട്രീയ വിഭാഗത്തിന്റെ പ്രത്യേക പ്രതിബദ്ധതയും ബലപ്രയോഗവും നടക്കുക തന്നെ ചെയ്തു.

    അങ്ങനെയൊരാള്‍

    അങ്ങനെയൊരാള്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തന്നെ തടയാന്‍ ഒരു കൂട്ടം ആളുകള്‍ രംഗത്തിറങ്ങിയതിന്റെ പ്രതിഫലനം താഴെ തന്നിരിക്കുന്ന ആദ്യ ചിത്രത്തില്‍ കാണാം, ശക്തി സേനാംഗങ്ങള്‍ സണ്ണി ലിയോണിന്റെയും സംവിധായ പൂജാ ഭട്ടിന്റെയും കോലങ്ങള്‍ നഗര മധ്യത്തില് കത്തിക്കുന്ന രംഗമാണത്. വള്‍ഗാരിറ്റിക്കെതിരായുളള പ്രൊട്ടസ്റ്റ് എന്ന നിലയ്ക്കായിരുന്നു അമൃത്സറിലെ ഈ കാട്ടിക്കൂട്ടലുകള്‍ ആര്‍ട്ട് ഓഫ് സെക്ഷ്വാലിറ്റിയെ അശ്ലീലം എന്ന് മാത്രം വിളിച്ചു ശീലത്തെ സദാചാര ബോധത്തെ എങ്ങനെയും സംരക്ഷിക്കുക എന്ന പൊതുബോധമായിരുന്നു ഇതിന് പിന്നില്‍.

    എന്നാല്‍

    എന്നാല്‍ അതേ ധര്‍മ്മാനുസരണികള്‍ തന്നെ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അവരെ ആശ്ചര്യത്തോടെ ആരാധനയോടെ കണ്ടുവെന്നതാണ് ലിയോണി സൃഷ്ടിച്ച വിപ്ലവം. രണ്ടാമത്തെ ചിത്രം. അക്കാലം വരെ സമൂഹത്തില്‍ നിലനിന്നിരുന്ന സീക്രട്ട് ടോപ്പിലെസ്‌നസ് അഫയറെന്ന ഫെയ്ക്ക് മൊറാലിറ്റിയെ ഒറ്റയടിക്ക് നിലം പരിശാക്കുന്ന വിദ്യ സണ്ണി ലിയോണിലൂടെ ആരംഭിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. 2015ന് ശേഷമുളള തലമുറ സണ്ണി ലിയോണിയെന്ന പേര് എറ്റവും ഉച്ചത്തില്‍ പൊതുമധ്യത്തില്‍ വിളിച്ച് പറയാന്‍ ശീലിച്ചതോടെ സമൂഹത്തില്‍ പ്രത്യക്ഷത്തില്‍ നിലനിന്നിരുന്ന അവരുടെ ഭൂതകാലത്തോടുളള അറപ്പിനെ കാലക്രമേണ പൂര്‍ണമായും മാറ്റിക്കളഞ്ഞു.

    ശരിക്കും പറഞ്ഞാല്‍

    ശരിക്കും പറഞ്ഞാല്‍ പോണ്‍ സ്റ്റാറുകളോടുളള അല്ലെങ്കില്‍ ന്യൂഡിറ്റി ആര്‍ട്ടിനോടുളള പ്രത്യേക മനോഭാവം വലിയൊരു ശതമാനും ആളുകളില്‍ മാറ്റിയെടുക്കാന്‍ സണ്ണി ലിയോണിയുടെ ആഗമനത്തോടെ സാധിച്ചു. പലപ്പോഴും പല പബ്ലിക്ക് പ്ലാറ്റ്‌ഫോമുകളിലും വിവേചനങ്ങള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഉണ്ടായപ്പോഴും തന്റെ ഭൂതകാലത്തെ ഓര്‍ത്ത് പശ്ചാത്തപിക്കാതെ ദാറ്റ് വാസ് മൈ ചോയിസ് എന്ന് ഊര്‍ജ്ജസ്വലമായി പറഞ്ഞ സണ്ണിയിലൂടെ വെളിവാകുന്ന മറ്റൊന്ന് കൂടിയുണ്ട്. വിഷ്ഫുള്‍ തിങ്കിങ്ങ് ആഗ്രഹ ചിന്തയെ അനുകൂലിച്ച് വ്യക്തമായ ജീവിത കാലക്രമത്തില്‍ തന്റെ ഇഷ്ടങ്ങളോട് അസന്ദിഗ്ദമായ സമീപനം നടത്തുവാനും അവരെ കൊണ്ട് സാധിച്ചിട്ടുണ്ട്.

    2013ല്‍

    2013ല്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും റിട്ടയേര്‍ഡ്‌മെന്റ് പ്രഖ്യാപിക്കുന്ന വേളയില്‍ അവര്‍ പറഞ്ഞത്. ഐ എം ലക്കി ദാറ്റ് ദ ഓഡിയന്‍സ് ഈസ് അസെപ്റ്റിംഗ് മീ എന്നാണ്. അങ്ങനെ തിളങ്ങി നില്‍ക്കുന്ന നേരത്ത് പോലും ഇനി അഡല്‍റ്റ് ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവരാന്‍ ഒട്ടും തന്നെ താല്‍പര്യപ്പെടുന്നില്ല എന്ന് പറയുകയും ചെയ്ത അവര്‍ തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ഏതാണ് മനസില്‍ കണ്ടിരുന്നു. പിന്നീട് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പോടുകൂടി ഇന്ത്യയിലേക്ക് എത്തിയ ലിയോണി വൈകാതെ ഇന്ത്യന്‍ ഫിലിം കരിയറിലും ആക്‌സപ്റ്റഡ് ആകുന്ന കാഴ്ചയും ഇന്നാട്ടിലെ ജനത കണ്ടു. ഒപ്പം കുടുംബ ജീവിതത്തിലേക്കും കടന്ന സണ്ണി തന്റെ ജീവിതത്തെ താന്‍ ആഗ്രഹിച്ച പ്രകാരം ജീവിച്ച് കാട്ടിക്കൊണ്ടിരുന്നു.

    പ്രസവത്തിന് ശേഷം നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ശരണ്യാ മോഹന്‍പ്രസവത്തിന് ശേഷം നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ശരണ്യാ മോഹന്‍

    തന്റെ പതിനൊന്നാമത്തെ

    തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ആദ്യ ചുംബനത്തിന്റെ എക്‌സൈറ്റ്‌മെന്റ് അറിഞ്ഞ, പതിനാറാം വയസില്‍ ഉഭയ സമ്മത പ്രകാരമുളള സെക്‌സിലേര്‍പ്പെട്ട, പതിനെട്ടാം വയസ്സില്‍ താന്‍ ബൈ സെക്ഷ്വലാണെന്ന തിിരിച്ചറിവിലെത്തിയ ഇക്കാര്യങ്ങളൊക്കെയും ഇന്ത്യയെന്ന സംസ്‌കാര സമ്പന്നതയുടെ ആഢൃത്യം വിളമ്പുന്ന പൊതു സമൂഹത്തോട് ജാള്യതയില്ലാതെ പറയുകയും ചെയ്ത കരണ്‍ജീത്ത് വോഹ്രയെന്ന സിഖ് ഇന്ത്യന്‍ വുമണ്‍, സണ്ണി ലിയോണി ഇന്ന് താമസിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്,. മുംബൈയില്‍. എവിടെയാണ് ലിയോണി സൃഷ്ടിച്ച വിപ്ലവം എന്ന് ചോദിച്ചാല്‍ അവരുടെ വരവോടെ ഹൗ ഷുഡ് ആന്‍ ഇന്ത്യന്‍ വുമെണ്‍ ബീ എന്ന ചോദ്യത്തിന്റെ ക്ലീഷെ ആന്‍സര്‍ സ്‌റ്റേറ്റ്‌മെന്റ് തന്നെ മാറിപ്പോയി എന്നതാണ്.

    എന്റെ നിലനില്‍പ്പിന് കാരണം നീയാണ്! അഭയ ഹിരണ്‍മയിയെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍എന്റെ നിലനില്‍പ്പിന് കാരണം നീയാണ്! അഭയ ഹിരണ്‍മയിയെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍

    English summary
    Fan Posted About Sunny Leone's Career On Social Media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X