ശരീരത്തില്‍ എത്ര ടാറ്റു എന്ന ആരാധകന്റെ ചോദ്യത്തിന് ഇല്യാനയുടെ മറുപടി, ഇഷ്ട ടാറ്റു കാണിച്ചും കൊടുത്തു
ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡ് സിനിമകളിലും ഒരുപോലെ വിജയം നേടിയ നടിയാണ് ഇല്യാന ഡിക്രൂസ. എന്നാല്‍ ഇപ്പോള്‍ ഈ ലോക് ഡൗണ്‍ കാലം നടിയ്ക്കും എല്ലാവരെയും പോലെ വീട്ടിലും സോഷ്യല്‍ മീഡിയയിലും തന്നെ സമയം ചെലവഴിക്കണം. ഇതിന്റെ ഭാഗമായി ആരാധകരുമായി നടി ഒരു ഓണ്‍ലൈന്‍ അഭിമുഖം നടത്തിയിരുന്നു. ആരാധകരുടെ ചോദ്യത്തിനെല്ലാം ഇല്യാന കൃത്യവും സത്യസന്ധവുമായ മറുപടി നല്‍കി.
സിനിമകളൊന്നും ഇല്ലാത്ത സമയത്ത് താങ്കള്‍ എങ്ങിനെയാണ് സമയം ചെലവഴിക്കുന്നത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. സിനിമകള്‍ ചെയ്യാത്ത സമയത്ത് സിനിമകള്‍ കണ്ട് ആനന്ദിയ്ക്കും എന്നായിരുന്നു നടിയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന നടിമാരില്‍ ഒരാളാണ് ഇല്യാന. എത്ര മണിക്കൂറാണ് ദിവസം താങ്കള്‍ വര്‍ക്കൗട്ട് ചെയ്യുന്നത് എന്ന ചോദ്യത്തിന് ഓരോ ദിവസവും സമയം വ്യത്യസ്തമായിരിക്കും എന്ന് നടി പറഞ്ഞു. ചിലപ്പോള്‍ 30 മിനിട്ട്, അല്ലെങ്കില്‍ 45 മിനിട്ട് അതുമല്ലെങ്കില്‍ ഒരു മണിക്കൂര്‍ 15 മിനിട്ടൊക്കെ വര്‍ക്കൗട്ട് ചെയ്യുമത്രെ.

ഒരു ആരാധകന്റെ ചോദ്യം ഇല്യാനയുടെ ടാറ്റുവിനെ സംബന്ധിച്ചായിരുന്നു. ശരീരത്തില്‍ ആകെ എത്ര ടാറ്റു ഉണ്ട് എന്ന ചോദ്യത്തിന് ഇല്യാന കൃത്യമായ ഉത്തരം നല്‍കി. അഞ്ച് ടാറ്റുവാണ് എന്റെ ദേഹത്തുള്ളത് എന്ന് പറഞ്ഞ നടി അതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ടാറ്റു കാണിച്ചും തന്നു. കൈ പത്തിയ്ക്ക് പുറത്തുള്ള മൂന്ന് കറുത്ത കുത്തുകളാണവ. ഇത് ഞാനും എന്റെ സഹോദരിമാരുമാണ് എന്നണത്രെ ഇല്യാനയുടെ സങ്കല്‍പം.
Recommended Video
ഇപ്പോഴും പ്രണയത്തിലാണോ അതോ ഒറ്റയ്ക്കാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഞങ്ങള്‍ മണംപിടിച്ച് ചെല്ലില്ലല്ലോ എന്നായിരുന്നു നടിയുടെ പ്രതികരണം. ഈ ഉത്തരം അന്യന്റെ ജീവിതത്തില്‍ അമിതമായി താത്പര്യം കാണിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഇല്യാന പറഞ്ഞു. ഇല്യാന ഡിക്രൂസ എന്ന പേരിന്റെ അര്‍ത്ഥത്തെ കുറിച്ചായിരുന്നു അവാസാനത്തെ ചോദ്യം. തിളക്കം, തിളങ്ങുന്ന വെളിച്ചം, സൂര്യന്റെ ഉദിപ്പ് എന്നിങ്ങനെയാണത്രെ പേരിന്റെ അര്‍ത്ഥം വരുന്നത്. തമിഴിലും തെലുങ്കിലും വിജയം നേടിയ ഇല്യാന ബാരിഫ് എന്ന ചിത്രത്തിലൂടെ 2012 ലാണ് ബോളിവുഡ് സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് ഫത പോസ്റ്റര്‍ നിഖല്‍ ഹീറോ, മെയിന്‍ തേര ഹീറോ, റെയ്ഡ് പകല്‍പതി തുടങ്ങിയ ചിത്രങ്ങളിലൂടെ കരിയര്‍ വിജയം നേടി.


Click it and Unblock the Notifications











