പ്രസവിച്ചത് കൊണ്ടു മാത്രം അമ്മയായി എന്ന് പറയാൻകഴിയില്ല, നടിയ്ക്ക് പിന്തുണ, കുറിപ്പ് വൈറൽ

അടുത്തിടെ ആയിരുന്നു വാടക ​ഗർഭധാരണത്തിലൂടെ നടി പ്രിയങ്ക അമ്മയായത്. ഇത് വലിയ വാർത്തയായിരുന്നു. പ്രിയങ്കയ്ക്കും നിക്കിനും ആശംസയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു, എന്നാൽ അമ്മയായതിന് പിന്നാലെ നടിയ്ക്കെതിരെ വിമർശനങ്ങളും തലപൊക്കുകയായിരുന്നു. വയറിന്റെ സൗന്ദര്യം പോകുന്നത് കൊണ്ടാണ് പ്രിയങ്ക ചോപ്ര കുഞ്ഞിനെ ഗര്‍ഭം ധരിക്കാതെ, വാടക ഗര്‍ഭപാത്രം തേടിപ്പോയത് എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമര്‍ശനം. എന്നാൽ വിമർശനങ്ങളോട് താരങ്ങൾ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രിയങ്കയെ പിന്തുണച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ്.സുനന്ദ ജയകുമാറാണ് നടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വുമൺ റോർ ഓഫ് സൈലൻസ് എന്ന ഫേസ്ബുക്ക് യൂസറുടെ വാക്കുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പ്രിയങ്കയ്ക്ക്  പിന്തുണ

ഭാരത സ്ത്രീകളെ കുറിച്ചുള്ള കോൺസെപ്റ്റ്സ് ഒക്കെ പൊളിച്ചെഴുതിയ ഒരു വ്യക്തിയാണ് പ്രിയങ്ക ചോപ്ര. എപ്പോഴും സ്വയം മനസ്സിലാക്കുകയും തനിക്ക് വേണ്ടത് മാത്രം കൃത്യമായി തിരഞ്ഞെടുത്ത് ജീവിതം അടിപൊളിയാക്കുന്ന സ്ത്രീ എന്ന് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നു. പത്തു വയസ്സിന് ഇളയ പുരുഷനെ വിവാഹം കഴിച്ചതിന്റെ പേരിൽ പ്രിയങ്ക എത്രയോ ട്രോളുകൾ ഏറ്റു വാങ്ങി. എന്നാൽ എപ്പോഴും ചിരിയോടെ അവയെല്ലാം അഭിമുഖീകരിക്കുകയാണ് അവർ ചെയ്തതെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ... ഭാരത സ്ത്രീകളെ കുറിച്ചുള്ള കോൺസെപ്റ്റ്സ് ഒക്കെ പൊളിച്ചെഴുതിയ ഒരു വ്യക്തിയാണ് പ്രിയങ്ക ചോപ്ര. എപ്പോഴും സ്വയം മനസ്സിലാക്കുകയും തനിക്ക് വേണ്ടത് മാത്രം കൃത്യമായി തിരഞ്ഞെടുത്ത് ജീവിതം അടിപൊളിയാക്കുന്ന സ്ത്രീ! തന്നേക്കാൾ പത്തു വയസ്സിന് ഇളയ പുരുഷനെ വിവാഹം കഴിച്ചതിന്റെ പേരിൽ പ്രിയങ്ക എത്രയോ ട്രോളുകൾ ഏറ്റു വാങ്ങി. എന്നാൽ എപ്പോഴും ചിരിയോടെ അവയെല്ലാം അഭിമുഖീകരിക്കുകയാണ് അവർ ചെയ്തത്.

പ്രസവിച്ചാൽ മാത്രമല്ല അമ്മയാവുക

ഇപ്പോൾ സറോഗസിയിലൂടെ പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞു പിറന്നതിന്റെ പേരിൽ മറ്റുള്ളവർക്കാണ് ഉറക്കമില്ലാത്തത്. പ്രസവിച്ചാലെ അമ്മയാകൂ എന്ന സ്ഥിരം പഴകിയ ന്യായം തന്നെ ഇവിടെയും! ശരീര സൗന്ദര്യം പോകാതിരിക്കാനല്ലേ ഇങ്ങനെ കുഞ്ഞിനെ സ്വീകരിച്ചത് അത്‌ സ്വാർത്ഥത അല്ലേ എന്ന് കുറേ പേർ. ഇങ്ങനെ ഉണ്ടാകുന്ന കുട്ടിയോട് എന്ത് അടുപ്പം തോന്നാനാണ് എന്ന് മറ്റു ചിലർ..

പ്രസവിച്ചത് കൊണ്ടു മാത്രം അമ്മയാവില്ല

പഴയ സിനിമകളിൽ ഒക്കെ കണ്ടിട്ടുണ്ട് പ്രസവിച്ചാലെ പെണ്ണ് പെണ്ണാകൂ എന്ന തത്വ ശാസ്ത്രം. അത്‌ തന്നെ ഈ നൂറ്റാണ്ടിലും തത്തയെ പോലെ ആവർത്തിക്കുന്നുണ്ട് ആളുകൾ. കഷ്ടം തന്നെ! പ്രസവിക്കാതെ ദത്തെടുത്തു പൊന്നു പോലെ കുട്ടികളെ വളർത്തുന്ന എത്രയോ പേരുണ്ട്! പ്രസവിച്ചത് കൊണ്ടു മാത്രം അമ്മയായി എന്ന് പറയാൻ ഒരിക്കലും കഴിയില്ല.

നാളെയുടെ പ്രതീക്ഷകൾ

പ്രസവിച്ചു കഴിഞ്ഞും കുട്ടികൾ തന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിച്ചില്ലെങ്കിൽ വയലന്റ് ആകുന്ന എത്രയോ മാതാ പിതാക്കളുണ്ട്! പ്രസവിച്ചത് പെണ്കുഞ്ഞാണെങ്കിൽ അതിനോട് പക്ഷഭേദം കാണിച്ചു വളർത്തുന്നവർ ഉണ്ട് ഇതൊന്നും ആർക്കും അന്വേഷിക്കുകയും വേണ്ട, ഒന്നും പറയാനുമില്ല. എന്നും സ്വന്തം ചോയ്സുകളുടെ പേരിൽ അപമാനിക്കപ്പെട്ടിട്ടുള്ളവരാണ് സ്ത്രീകൾ മറ്റുള്ളവർ തെളിക്കുന്ന വഴിയേ പോകാത്ത സ്ത്രീകളോട് അല്ലെങ്കിലും ഈ ലോകത്തിന് പ്രതിപത്തി ഒന്നും ഇല്ലല്ലോ. പക്ഷേ പുതിയ വഴികൾ കണ്ടെത്തിയവർ തന്നെയാണ് നാളെയുടെ പ്രതീക്ഷകൾ അവർ തന്നെയാണ് സ്ത്രീ ജീവിതത്തിൽ മാറ്റം കൊണ്ടു വരുന്നതും. Credits Women Roar of Silense എന്നായിരുന്നു പോസ്റ്റ്.. വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

പ്രിയങ്കയുടെ പോസ്റ്റ്


വാടക ഗർഭധാരണത്തിലൂടെ താൻ ഒരു അമ്മയായി എന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു വിമർശനം ഉയർന്നത്.'' വാടക ഗര്‍ഭപാത്രത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വീകരിക്കുന്നു. വളരെ അധികം സന്തോഷത്തിലാണ് ഞങ്ങള്‍. കുടുംബത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന ഈ സമയത്ത് ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണം- എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. താരങ്ങൾക്ക് ആശംസ നേർന്നത് കത്രീന കൈഫ്, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമർശനങ്ങൾ ഉയർന്നത്.

വിമർശനം

ബോളിവുഡിലെ സ്വയം പ്രഖ്യാപിത 'പ്രമുഖ' നിര്‍മാതാവായ കമാല്‍ ആര്‍ ഖാന്‍ (കെആര്‍കെ) പ്രിയങ്കയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിയ്ക്കുന്നത് ദത്ത് എടുക്കുന്നതിന് സമമാണെന്നാണ് വിമര്‍ശനം. അങ്ങനെ ഒരു കുഞ്ഞിനെ ദത്ത് എടുത്തതിന് പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍. അല്ലാതെ വയറിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ വാടക ഗര്‍ഭപാത്ര സ്വീകരിച്ചാല്‍ അമ്മ ആവില്ല. കുഞ്ഞിനെ ഒന്‍പത് മാസം വയറ്റില്‍ ചുമന്നവള്‍ തന്നെയാണ് അമ്മ. പ്രിയങ്ക ചോപ്ര അത് തട്ടിയെടുക്കുകയാണ് ചെയ്തത് - തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.

തസ്ലീമ നസ്രിൻ

പ്രിയങ്കയെ വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിൻ രംഗത്ത് എത്തിയിരുന്നു. "വാടക‍ ഗര്‍ഭപാത്രരീതി സാധ്യമാകുന്നതു തന്നെ പാവപ്പെട്ട സ്ത്രീകൾ ഉള്ളതുകൊണ്ടാണ്. ധനിക‍ര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കായി ദാരിദ്ര്യം സമൂഹത്തിൽ നിൽക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് ഒരു കുഞ്ഞിനെ വേണമെന്ന് അത്രയ്ക്ക് ആഗ്രഹമാണെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കൂ." തസ്ലീമ നസ്രിൻ ട്വീറ്റ് ചെയ്തു. "കുഞ്ഞുങ്ങള്‍ നിങ്ങളുടെ പാരമ്പര്യം പിന്തുടരണമെന്നത് ഒരു സ്വാര്‍ഥമായ ആത്മരതിയുടെ അഹന്തയാണ്." തസ്ലീമ കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയുടേയോ നിക്കിന്‌റേയോ പേര് പരാമ‍ര്‍ശിക്കാതെയായിരുന്നു ട്വീറ്റ്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അനുഷ്ക ശർമയുടെ  കുറിപ്പ്

വിവാദങ്ങൾ കടുത്ത സമയത്ത് പ്രിയങ്കയ്ക്ക് പിന്തുണയുമായി അനുഷ്ക ശർമ രംഗത്ത് എത്തിയിരുന്നു. "അഭിനന്ദനങ്ങൾ പ്രിയങ്കയ്ക്കും നിക്കിനും. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കൊച്ചുകുട്ടിക്ക് ഒരുപാട് സ്‌നേഹം," അനുഷ്‌ക കുറിച്ചു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X