ഗ്ലാമറായി ആടിപാടി ഐശ്വര്യ റായ്! ഫനെ ഖാന്‍ ട്രെയിലര്‍ പുറത്ത്!! കാണൂ
വെള്ളിത്തിരയില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഐശ്വര്യ റായ് ഇന്നും താരറാണിമാരില്‍ മുന്‍നിരയില്‍തന്നെയാണ്. 1994ലെ ലോകസുന്ദരിപട്ടം നേടിയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇരുവര്‍ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളുമായി ഐശ്വര്യ ബോളിവുഡ് കീഴടക്കി. ചലച്ചിത്രങ്ങള്‍ക്കു പുറമെ അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും രാജ്യാന്തര ചലച്ചിത്ര മേഖലകളിലും ഐശ്വര്യറായ് മിന്നും താരമായി.പ്രശസ്ത നടന്‍ അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും ഐശ്വര്യ ചലച്ചിത്രരംഗത്ത് സജീവമാണ്.

അതുല്‍ മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ഫനെ ഖാന്‍ ആണ് ഐശ്വര്യറായിയുടേതായി എത്തുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രെയിലറില്‍ ഗ്ലാമര്‍ വേഷത്തിലാണ് ഐശ്വര്യ. പുറത്തിറങ്ങി നിമിഷനേരം കൊണ്ട് ട്രെയിലര്‍ ഹിറ്റായിരിക്കുകയാണ്.രാജ് കുമാര്‍ റാവൂ, അനില്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വിദേശഭാഷ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ച ബെല്‍ജിയം ചിത്രം എവരിബഡി ഫെയ്മസില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ചിത്രം ഒരുക്കിയത്. പോപ് ഗായിയാകാന്‍ സ്വപ്‌നം കണ്ട് നടക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പോപ്‌സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ടാക്‌സി ഡ്രൈവറായി അനില്‍ കപൂറും എത്തുന്നു. 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐശ്വര്യ റായിയും അനില്‍ കപൂറും വീണ്ടും ഒന്നിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ 'താല്‍' ആണ് ഇരുവരും ചേര്‍ന്ന് അവസാനമായി അഭിനയിച്ച ചിത്രം. ഐശ്വര്യയുടെ കാമുകനായിട്ടാണ് ചിത്രത്തില്‍ രാജ് കുമാര്‍ റാവു എത്തുന്നത്. ചിത്രത്തിനായി രാജ്കുമാര്‍ 10 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.രാകേഷ് ഓംപ്രകാശ് മെഹ്‌റയും അനില്‍ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











