»   » നഖങ്ങള്‍ക്കിടയില്‍ ബ്ലേഡ് വച്ച് ഷേക്ക് ഹാന്‍ഡ് തന്ന ആരാധകനെ കുറിച്ച് അക്ഷയ് കുമാര്‍

നഖങ്ങള്‍ക്കിടയില്‍ ബ്ലേഡ് വച്ച് ഷേക്ക് ഹാന്‍ഡ് തന്ന ആരാധകനെ കുറിച്ച് അക്ഷയ് കുമാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ അക്ഷയ് കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവം വാര്‍ത്തയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അക്ഷയ് കുമാര്‍ ക്ഷമ ചോദിക്കുകെയും ഇനി ഇത്തരം തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞിരുന്നു.

എന്നാല്‍ ആരാധകരുടെ പെരുമാറ്റത്തെ ഭയക്കുന്നതുക്കൊണ്ടായിരുന്നുവത്രേ അക്ഷയ് കുമാര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപ്പെടാതിരുന്നത്. മുമ്പ് ഒരു ആരാധകനില്‍ നിന്ന് താരത്തിനുണ്ടായ ദുഷിച്ച അനുഭവത്തെ കുറിച്ചും അക്ഷയ് കുമാര്‍ പറഞ്ഞു. ഹൗസ് ഫുള്‍ ത്രി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് താരം ഇക്കാര്യം പറഞ്ഞത്.

നഖങ്ങള്‍ക്കിടയില്‍ ബ്ലേഡ് വച്ച് ഷേക്ക് ഹാന്‍ഡ് തന്ന ആരാധകനെ കുറിച്ച് അക്ഷയ് കുമാര്‍

ആരാധകര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്തുപ്പോള്‍ തന്റെ കൈയില്‍ നിന്ന് രക്തം നിര്‍ത്താതെ വന്നു. പെട്ടന്ന് കൈയ് പിന്‍വലിക്കുകെയും ചെയ്തു. അയാള്‍ നഖങ്ങള്‍ക്കിടയില്‍ ബ്ലേഡ് വച്ചതായിരുന്നുവെന്ന് കണ്ടത്തുകയായിരുന്നു.

നഖങ്ങള്‍ക്കിടയില്‍ ബ്ലേഡ് വച്ച് ഷേക്ക് ഹാന്‍ഡ് തന്ന ആരാധകനെ കുറിച്ച് അക്ഷയ് കുമാര്‍

രണ്ട് വര്‍ഷം മുമ്പാണ് തനിക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടായത്. ചിലപ്പോള്‍ ഭ്രാന്തമായ ആരാധനയാകാം, അല്ലെങ്കില്‍ മനപ്പൂര്‍വം മുറിവേല്‍പ്പിക്കാനും. എന്താണങ്കിലും ആരാധകരെ ശ്രദ്ധിക്കണമെന്ന് മനസിലായി.

നഖങ്ങള്‍ക്കിടയില്‍ ബ്ലേഡ് വച്ച് ഷേക്ക് ഹാന്‍ഡ് തന്ന ആരാധകനെ കുറിച്ച് അക്ഷയ് കുമാര്‍

ആരാധകരുടെ ഇതുപോലുള്ള പെരുമാറ്റം തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥനെ കൂടെ നിര്‍ത്തുന്നതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

നഖങ്ങള്‍ക്കിടയില്‍ ബ്ലേഡ് വച്ച് ഷേക്ക് ഹാന്‍ഡ് തന്ന ആരാധകനെ കുറിച്ച് അക്ഷയ് കുമാര്‍

അടുത്തിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ അക്ഷയ് കുമാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവം വാര്‍ത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

English summary
Fans' behaviour must also be noted: Akshay Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam