സിഗരറ്റ് പുകച്ച് പ്രിയങ്ക ചോപ്ര! ഇപ്പോള്‍ ആസ്തമയില്ലേയെന്ന് സോഷ്യല്‍ മീഡിയ! വിമര്‍ശനപ്പൊങ്കാലയാണ്!

ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. ജൂലൈ 18നായിരുന്നു താരം പിറന്നാള്‍ ആഘോഷിച്ചത്. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിന് ആശംസ നേര്‍ന്ന് എത്തിയത്. ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേകതകളുമേറെയായിരുന്നു. ഭര്‍ത്താവ് നിക്ക് ജോനസിനും കുടുംബത്തിനൊപ്പമായിരുന്നു താരം പിറന്നാളാഘോഷിച്ചത്. ഫ്‌ളോറിഡയിലെ മിയാമിയില്‍ വെച്ചായിരുന്നു ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിക്കിനും അമ്മ മധു ചോപ്രയ്ക്കുമൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോയാണ് പുറത്തുവന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ തന്നെ വിമര്‍ശകരും രംഗത്തെത്തിയിരുന്നു.

സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ഫോട്ടോയാണ് പുറത്തുവന്നത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. നേരത്തെ താരം പുകവലിയെക്കുറിച്ച് ട്വീറ്റ് ചെയ്ത കാര്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തനിക്ക് ആസ്മതയുണ്ടെന്നും പുകവലി എന്തൊരു അസഹനീയമാണെന്നെുമായിരുന്നു 2010 ല്‍ താരം ട്വീറ്റ് ചെയ്തത്. ആസ്തമയുണ്ടെന്ന് കണ്ടെത്തുമ്പോള്‍ തനിക്ക് 5 വയസ്സായിരുന്നുവെന്ന് താരം നിരവധി തവണ പറഞ്ഞിരുന്നു.

Priyanka Chopra

ജീവിതത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ആസ്തമ തടസ്സമായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ദീപാവലി ആഘോഷങ്ങളില്‍ പടക്കം ഒഴിവാക്കണമെന്നാവശ്യപ്പെട്ടും നേരത്തെ താരം രംഗത്തെത്തിയിരുന്നു. പ്രകാശത്തിന്റേയും സ്‌നേഹത്തിന്റേയും ആഘോഷമാവണം ദീപാവലിയെന്നും പടക്കം പൊട്ടിക്കുന്നത് തന്നെപ്പോലുള്ള ആസ്തമ രോഗികള്‍ക്ക് പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു താരം പറഞ്ഞത്.

ഇത്തരത്തില്‍ ആസ്തമയ്‌ക്കെതിരെ ബോധവത്ക്കരണം നടത്തിയ താരം സിഗരറ്റ് പുകച്ച് നില്‍ക്കുന്നത് കണ്ടതോടെ ആരാധകരും രോഷാകുലരാവുകയായിരുന്നു. അവസരവാദിയാണ് താരമെന്നുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. താരത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്താണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X