ചന്ദ്രമുഖിയിലെ ജ്യോതികയോട് പിടിച്ച് നിൽക്കുക അസാധ്യമെന്ന് കങ്കണ, 'ശോഭനയുടെ പെർഫോമൻ‌സ് കൂടി കാണൂവെന്ന്' ആരാധകർ!

മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ ക്ലാസിക് സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, കന്നട നടൻ ശ്രീധർ, സുധീഷ്, ഇന്നസെന്റ്, നെടുമുടി വേണു, തിലകൻ, കുതിരവട്ടം പപ്പു, ​ഗണേഷ്, കെ.പി.എസി ലളിത, വിനയപ്രസാദ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി പ്രവർത്തിച്ചത്.

ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. ​ഗം​ഗ, നാ​ഗവല്ലി എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ‌ ശോഭന അവരിപ്പിച്ചത്. നടി ശോഭന അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ മണിച്ചിത്രത്താഴിലെ നാ​ഗവല്ലിയാണെന്നായിരിക്കും മിക്കവരുടേയും ഉത്തരം.

സിനിമയിറങ്ങി 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ഈ സിനിമയും ​ഗാനങ്ങളും തമാശ രം​ഗങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നു.

ചന്ദ്രമുഖിയിലെ ജ്യോതികയോട് പിടിച്ച് നിൽക്കുക അസാധ്യമെന്ന് കങ്കണ

മണിച്ചിത്രത്താഴ് വലിയ വിജയമായതോടെ സിനിമ പിന്നീട് തമിഴിലേക്കും ബോളിവുഡിലേക്കും മറ്റ് നിരവധി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴിൽ‌ രജനികാന്ത്, ജ്യോതിക, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചന്ദ്രമുഖി എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്.

ചന്ദ്രമുഖി അവിടെ ഹിറ്റായിരുന്നു. ബോളിവുഡിൽ ഭൂൽ‌ ഭൂലയ്യ എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. ചിത്രത്തിൽ വിദ്യാ ബാലനായിരുന്നു പ്രധാന വേഷം ചെയ്തത്.

ശോഭനയുടെ പെർഫോമൻ‌സ് കൂടി കാണൂ

ഇപ്പോഴിത വീണ്ടും ചന്ദ്രമുഖിയും മണിച്ചിത്രത്താഴും ഭൂൽ‌ ഭൂലയ്യയുമെല്ലാം വാർത്തകളിൽ നിറയുകയാണ്. ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് ഈ സിനിമകൾ‌ വീണ്ടും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാൻ കാരണം. രജിനികാന്തും ജ്യോതികയും ഒന്നിച്ചെത്തിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കങ്കണ റണൗട്ടാണ് ചന്ദ്രമുഖി 2ൽ നായികയായെത്തുന്നത്. ചന്ദ്രമുഖി 2ന്റെ ചിത്രീകരണത്തിലാണ് കങ്കണയിപ്പോൾ. ബോളിവുഡിൽ തനിക്കിഷ്ടപ്പെട്ട നടി കങ്കണയാണെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ജ്യോതിക പറഞ്ഞിരുന്നു.

ചന്ദ്രമുഖിയുടെ ക്ലൈമാക്സ് ഷൂട്ട്

2019 ലായിരുന്നു ജ്യോതിക ഇങ്ങനെ പറഞ്ഞത്. ഇപ്പോഴിത ജ്യോതികയുടെ അഭിപ്രായത്തോട് പ്രതികരിച്ചിരിക്കുകയാണ് കങ്കണ. തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ജ്യോതികയുടെ അഭിനയം വീണ്ടും കണ്ടുവെന്നും അവരുടെ പ്രതിഭയ്ക്കൊത്ത് ഉയരുക എന്നത് അസാധ്യമാണെന്നും കങ്കണ കൂട്ടിച്ചേർത്തു.

ജ്യോതികയുടെ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. 'ഇത് പ്രോത്സാഹിപ്പിക്കുന്നതാണ്. ശരിക്ക് പറഞ്ഞാൽ ജ്യോതികയുടെ ചന്ദ്രമുഖിയിലെ ഐതിഹാസികമായ പ്രകടനം മിക്കവാറും എല്ലാ ദിവസവും കാണാറുണ്ട്.'

ശോഭനയുടേതാണ് ബെസ്റ്റ് പെർഫോമൻസ്

'കാരണം ഞങ്ങളിപ്പോൾ ചന്ദ്രമുഖിയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയാണ്. ശരിക്കും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചന്ദ്രമുഖിയിൽ അവർ നടത്തിയിരിക്കുന്നത്. അവരുടെ പെർഫോമൻസിനൊപ്പം പിടിച്ച് നിൽക്കുകയെന്നത് അസാധ്യമാണ്' എന്നാണ് കങ്കണ പറഞ്ഞത്.

ഇതോടെ നിരവധി ആരാധകർ കമന്റുകളുമായി എത്തി. മണിച്ചിത്രത്താഴ് കണ്ടിട്ടുള്ളവ​ർ ശോഭനയുടേതാണ് ബെസ്റ്റ് പെർഫോമൻസ് എന്ന് കുറിച്ചു. ശോഭനയുടെ പെർഫോമൻ‌സ് കൂടി കണ്ടശേഷം കമന്റ് പറയൂവെന്നും ചിലർ കുറിച്ചു.

ചന്ദ്രമുഖി രണ്ടാം ഭാ​ഗം

വിദ്യാ ബാലന്റെ ഭൂൽ‌ ഭൂലയ്യ കണ്ടവർ‌ ജ്യോതികയെക്കാൾ നന്നായി അഭിനയിച്ചത് വിദ്യാ ബാലനാണെന്നും കുറിച്ചു. കൂടാതെ ചന്ദ്രമുഖി രണ്ടാം ഭാ​ഗത്തിൽ അഭിനയിക്കാൻ തീരുമാനിച്ച കങ്കണയെ ചിലർ കമന്റ്സിലൂടെ അഭിനന്ദിക്കുന്നുമുണ്ട്.

കങ്കണയ്ക്ക് അടുത്തൊന്നു ഒരു ഹിറ്റ് സമ്മാനിക്കാൻ ആയിട്ടില്ല. തലൈവി, ദാക്ക‍ഡ് എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കങ്കണ റണൗട്ട് സിനിമ. ചന്ദ്രമുഖി രണ്ടാം ഭാ​ഗം വാസു തന്നെയാണ് സംവിധാനം ചെയ്യുന്നത്. കങ്കണയ്‌ക്കൊപ്പം രാഘവ ലോറൻസ്, വടിവേലു എന്നിവരും ചിത്രത്തിലുണ്ട്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X