'മുഖത്ത് നീരുവെച്ചിട്ടുണ്ടോ... പഴയ ഭംഗിയൊന്നും കാണാനില്ല... ചിരിയിൽ പോലും അസ്വഭാവികത'; ഐശ്വര്യയ്ക്ക് പരിഹാസം
പാരിസ് ഫാഷൻ വീക്കിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായ് ബച്ചൻ. ഇത്തവണയും പതിവ് തെറ്റിക്കാതെ താരം റാംപിൽ എത്തിയിരുന്നു. താരസുന്ദരിയുടെ പാരിസ് ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാണ്. ഗോൾഡൻ നിറത്തിലുള്ള ഗൗണിലാണ് ഐശ്വര്യ റാംപിനെ അമ്പരപ്പിച്ചത്.
ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ തിളങ്ങുന്ന ഗൗണാണ് ഐശ്വര്യ ഇത്തവണ ധരിച്ചത്. ബോഡികോൺ വസ്ത്രത്തിനൊപ്പം ഷിയർ കേപ്പും സ്റ്റൈൽ ചെയ്തു. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി വേവി ഹെയർസ്റ്റൈലാണ് ഇത്തവണ താരം തിരഞ്ഞെടുത്തത്.
മുടിക്ക് സ്വർണ്ണ നിറവും നൽകിയിരുന്നു. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ് ചെയ്തത്. അമേരിക്കൻ നടിയും മോഡലുമായ കെന്റല്‍ ജെന്നറിനൊപ്പം റാംപിൽ നിന്ന് നൃത്തം ചെയ്ത് ആഘോഷിക്കുന്ന ഐശ്വര്യയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ പാരിസ് ഫാഷൻ വീക്കിലെത്തിയത്. നാൽപ്പത്തിയൊമ്പതുകാരിയായ ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതോടെ ഒരു വിഭാഗം ആരാധകർ പ്രശംസിച്ച് എത്തി.
എത്രകാലം കഴിഞ്ഞാലും ആ കണ്ണുകളിലെ സൗന്ദര്യ മായില്ല, എന്തൊരു ഭംഗിയാണ്, ഐശ്വര്യ എന്നും രാഞ്ജിയാണ്, അന്നും ഇന്നും എന്നും സൗന്ദര്യ റാണി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അനുകൂലിച്ചുള്ള കമന്റുകളെന്ന പോലെ തന്നെ താരത്തെ പരിഹസിച്ചും നിരവധി കമന്റുകളുണ്ട്.
കമന്റുകളിൽ കൂടുതലും ഐശ്വര്യയുടെ പ്രായത്തെയും സൗന്ദര്യത്തെയും പരിഹസിച്ചുള്ളതാണ്. ഐശ്വര്യയുടെ സ്വഭാവിക സൗന്ദര്യം കാണാനില്ലെന്നും ബോട്ടോക്സ് പോലുള്ളവെ ചെയ്ത് മുഖത്ത് നീരുവന്നത് പോലെയാണ് മേക്കപ്പ് കൂടി ചെയ്ത് വരുമ്പോൾ തോന്നുന്നതെന്നുമാണ് ആരാധകർ കുറിക്കുന്നത്.
ബോട്ടോക്സ് സർജറി പോലുള്ളവ എന്തിനാണ് ചെയ്തതെന്നും താരത്തോട് ആരാധകർ ചോദിക്കുന്നുണ്ട്. ശരീര ഭാരം വർധിച്ചതിനാൽ പ്രായം കൂടിയതായി തോന്നുന്നുണ്ടെന്നും കമന്റുകളുണ്ട്. അതീവ സുന്ദരിയായിരുന്നിട്ടും എന്തിനാണ് കോസ്മെറ്റിക്ക് സർജറികൾ ചെയ്തതെന്ന ചോദ്യവും ചിലർ ചോദിക്കുന്നുണ്ട്.

ലോറിയലിന്റെ അംബാസഡറായ ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിലും പാരീസ് ഫാഷൻ വീക്കിലും സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ട്. അവസാനമായി ഐശ്വര്യയുടേതായി തിയേറ്ററുകളിലെത്തിയ സിനിമ പൊന്നിയൻ സെൽവനായിരുന്നു. അഞ്ച് ഭാഷകളിൽ എത്തിയ പൊന്നിയൻ സെൽവന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ശ്രീ ഗോകുലം മൂവിസായിരുന്നു കേരളത്തിലെ വിതരണക്കാർ.
വിക്രം, കാർത്തി, ജയം രവി, തൃഷ കൃഷ്ണൻ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം, പ്രഭു ,ബാബു ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്നം ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയത്.
ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ ചെയ്ത തമിഴ് സിനിമ കൂടിയായിരുന്നു പൊന്നിയൻ സെൽവൻ. താരം പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മകളുടെ ജനനത്തിന് ശേഷം വളരെ സെലക്ടീവായി സിനിമ ചെയ്യുന്ന നടിയായി ഐശ്വര്യ റായ് മാറി കഴിഞ്ഞു.


Click it and Unblock the Notifications