ഐശ്വര്യയോടുള്ള വിരോധം ശ്വേതയും ജയയും നവ്യയിലും കുത്തിവെക്കുന്നു, ആരാധ്യയെ പ്രശംസിക്കാൻ മനപൂർവം വരാത്തതാകാം!

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ഏക മകൾ ആരാധ്യ ബച്ചൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. അതിന് കാരണം ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന വാർഷിക പരിപാടിയിൽ ആരാധ്യ അവതരിപ്പിച്ച നാടകത്തിലെ അത്ഭുത പ്രകടനമാണ്. വൈറൽ ക്ലിപ്പുകളിൽ ഐശ്വര്യയുടെയും അഭിഷേകിന്റെയും പുത്രി അസാധാരണമായ ഡയലോഗ് ഡെലിവറിയും മികച്ച ഭാവങ്ങളും കൊണ്ട് അമ്പരപ്പിക്കുന്നത് കാണാം.

ഒരു നടിയാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ആരാധ്യയുടെ പ്രകടനം. ആദ്യമായാണ് ആരാ​ധ്യ നാടകത്തിൽ അഭിനയിക്കുന്ന വീഡിയോ പുറത്ത് വരുന്നത്. മുമ്പ് നൃത്തം ചെയ്യുന്ന ആരാധ്യയുടെ വീഡിയോകൾ വൈറലായിരുന്നു. പന്ത്രണ്ടുകാരിയായ ആരാധ്യ എത്രത്തോളം സ്മാർട്ടും എനർജറ്റിക്കുമാണെന്നത് സ്കൂളിലെ വാർഷികാഘോഷത്തിൽ നിന്നുള്ള ഒറ്റ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മനസിലാകും.

 Aishwarya Rai, Jaya Bachchan

മകളുടെ പ്രകടനം കണ്ട് അഭിമാനത്തോടെ കാണികൾക്കിടയിൽ ഇരുന്നു കയ്യടിക്കുന്ന അമ്മ ഐശ്വര്യയേയും വീഡിയോയിൽ കാണാം. ഐശ്വര്യയോടൊപ്പം അമ്മ ബ്രിന്ദ്യാ, അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ, അഗസ്ത്യ നന്ദ എന്നിവരും ഉണ്ടായിരുന്നു. നിരവധി ബോളിവുഡ് താരങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ.

ഒരു ദുഷ്ട കഥാപാത്രത്തെ നാടകീയമായ ലുക്കിൽ അവതരിപ്പിച്ച ആരാധ്യ ഏവരെയും അതിശയിപ്പിച്ചു. സ്റ്റേജിലെത്തി വളരെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ തന്റെ ഡയലോഗ് പറയുന്ന ആരാധ്യയുടെ വീഡിയോ ചിരിച്ചുകൊണ്ട് തന്റെ ഫോണിൽ റെക്കോർഡ് ചെയ്യുകയായിരുന്നു ഐശ്വര്യ.

ആർച്ചീസ് സഹനടിയായ സുഹാന ഖാനൊപ്പമിരുന്നാണ് അഭിഷേകിന്റെ അനന്തിരവൻ അഗസ്ത്യ നന്ദ നാടകം വീക്ഷിച്ചത്. പൊതുവെ ഐശ്വര്യയുടെ കയ്യിൽ തൂങ്ങി കുസ‍ൃതി ചിരിയുമായി നടക്കുന്ന ആരാധ്യയെ മാത്രമെ ആരാധകർക്ക് പരിചയമുള്ളു. അതുകൊണ്ട് തന്നെ ആരാധ്യ ഇത്രത്തോളം സ്മാർട്ടാണോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്.

ആരാധ്യയുടെ സ്കൂൾ വാർഷികത്തിന്റെ വീഡിയോ വൈറലായതോടെ മറ്റൊരു സംശയവും ആരാധകരിൽ ഉണ്ടായി. ജയ ബച്ചൻ, ശ്വേത ബച്ചൻ, ശ്വേതയുടെ മകൾ നവ്യ നവേലി നന്ദ ഒന്നും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ബച്ചൻ കുടുംബത്തിലെ പെണ്ണുങ്ങൾ മനപൂർവം പരിപാടിയിൽ നിന്നും വിട്ടുനിന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

 Aishwarya Rai, Jaya Bachchan

കഴിഞ്ഞ കുറച്ച് നാളുകളായി ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയുമായി അത്ര സ്വര ചേർച്ചയിൽ അല്ലെന്നാണ് വാർത്ത. അതുകൊണ്ടാകാം ആരാധ്യയെ പ്രോത്സാഹിപ്പിക്കാൻ ജയ ബച്ചനും ശ്വേത ബച്ചനും മകളും എത്താതിരുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ജയ ബച്ചനും ശ്വേത ബച്ചനും എവിടെയെങ്കിലും ഇരുന്ന് നവ്യയുടെ അസംബന്ധ പോഡ്‌കാസ്റ്റ് റെക്കോർഡ് ചെയ്യുകയാകും... ആരാണ് അതൊക്കെ കേൾക്കുന്നത്?, അവർക്ക് ഐശ്വര്യയുമായി പ്രശ്നങ്ങളുണ്ട്.

പക്ഷെ ആരാധ്യ അവരെ എന്ത് ചെയ്തു?. ഐശ്വര്യയും ആരാധ്യയും അഗസ്ത്യയുടെ സിനിമയുടെ പ്രീമിയറിന് വന്നതല്ലേ... ആഷിനോ ആരാധ്യയ്ക്കോ വേണ്ടി അല്ലെങ്കിലും കുറഞ്ഞത് അഭിഷേകിന് വേണ്ടിയെങ്കിലും ജയയ്ക്കും ശ്വേതയ്ക്കും വരാമായിരുന്നു.

ഐശ്വര്യയോടുള്ള വിരോധം ശ്വേതയും ജയയും നവ്യയിലും കുത്തിവെക്കുന്നുണ്ട്. ആരാധ്യയെ പ്രശംസിക്കാൻ മനപൂർവം വരാത്തതാകാം എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഐശ്വര്യ ജൽസയിൽ ഇപ്പോൾ താമസിക്കുന്നില്ലെന്നും അഭിഷേകും ഐശ്വര്യയും തമ്മിലും പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഡിവോഴ്സ് റൂമറുകൾ ശക്തമായി പ്രചരിക്കുമ്പോഴും മകൾക്കൊപ്പം ഇരുവരും സന്തോഷത്തോടെയാണ് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആരാധ്യയുടെ സ്കൂൾ വാർഷികാഘോഷ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധ്യയെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. ആരാധ്യയുടെ ശബ്ദം അമ്മയോട് സാമ്യമുള്ളതാണ്, അവൾ ഗംഭീരമായി അഭിനയിച്ചു എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.

Read more about: aishwarya rai jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X