'റിഷി കപൂർ പുനർജനിച്ചതുപോലെ... ഈ പ്രായത്തിലെ എന്തൊരു കോൺഫിഡൻസാണ്...'; സോഷ്യൽമീഡിയയിൽ ചർച്ചയായി റാഹ!

ഏറെ നാളായി സിനിമാപ്രേമികൾ കാണാൻ കാത്തിരിക്കുന്ന ഒരു മുഖമാണ് ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഏക മകൾ റാഹയുടേത്. എന്നാൽ മകളുടെ സ്വകാര്യത മാനിച്ച് ഇതുവരെയും മകളുടെ ചിത്രങ്ങളോ വീഡിയോ പങ്കിടുകയോ അവളുമായി പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിരുന്നില്ല രൺബീറും ആലിയ ഭട്ടും. പൊതു ഇടങ്ങളിൽ കുഞ്ഞുമായി പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കുഞ്ഞിന്റെ മുഖം ആലിയയും രൺബീറും മറച്ച് പിടിക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ യാതൊരു മുന്നറിയിപ്പുമില്ലാതെ കുഞ്ഞുമായി ക്രിസ്മസ് ദിനത്തിൽ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രൺ‌ബീറും ആലിയയും. കുഞ്ഞ് റാഹയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരം​ഗം. പിങ്കും വെളുപ്പും കലർന്ന ഉടുപ്പും ചുവന്ന ഷൂസും ധരിച്ച് ക്യൂട്ട് ഹെയർസ്റ്റൈലുമായി ഒരു കുഞ്ഞ് മാലാഖയെപ്പോലെയാണ് റാഹ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.

alia bhatt, Rishi Kapoor

രൺബീറായിരുന്നു റാഹയെ എടുത്തിരുന്നത്. റാ​ഹയെ രൺബീറും ആലിയയും മാറി മാറി ചുംബിക്കുന്നുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും കവിളുകളിൽ തലോടി മീഡിയക്കാരെ സൂക്ഷ്മമായി വീക്ഷിക്കുകയായിരുന്നു റാഹ. മകളെ തഴെ നിറുത്താൻ രൺബീർ ശ്രമിച്ചെങ്കിലും അച്ഛന്റെ കൈകളിൽ നിന്നും ഇറങ്ങാൻ റാഹ തയ്യാറായിരുന്നില്ല.

റാഹയെ കാണാൻ രൺബീറിന്റെ അച്ഛൻ റിഷി കപൂറിനെപോലെയുണ്ടെന്നാണ് ഭൂരിഭാ​ഗം പേരും റാഹയുടെ വീഡിയോ വൈറലായപ്പോൾ കുറിച്ചത്. കപൂർ കുടുംബത്തിലെ ഭൂരിഭാ​ഗം പേർക്കമുള്ള ഇളം നീല കണ്ണുകളാണ് റാഹയ്ക്കുമുള്ളത്. രൺബീറിന്റെ മുത്തച്ഛൻ രാജ് കപൂറിനും റാ​ഹയുടേതിന് സമാനമായ കണ്ണുകളാണ്.

കപൂർ കുടുംബത്തിലെ അം​ഗമായ കരീനയ്ക്കും റാഹയുടേതിന് സമാനമായ നീല കണ്ണുകളാണ്. മുഖച്ഛായ റിഷി കപൂറിന്റേതാണെന്നാണ് ഭൂരിഭാ​​ഗം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ ചിലർ കണ്ണുകൾ കപൂർ കുടുംബത്തിലേത് പോലെയാണെങ്കിലും മുഖച്ഛായ കുട്ടി ആലിയയുടേതാണെന്നും കുറിച്ചിരുന്നു. റാഹ ഡാഡീസ് ​ഗേളാണെന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നതെന്നും ചിലർ കുറിച്ചിരുന്നു.

അത്രയേറെ ക്യാമറകളും ആളുകളും ഒരുമിച്ച് കൂടി നിന്ന് ഫോട്ടോ പകർത്തിയിട്ടും ഒന്നിനോടും ഭയം കാണിക്കാതെ വളരെ കോൺഫിഡൻസോടെ മിനിറ്റുകളോളം റാഹ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ പ്രായത്തിലെ എന്തൊരു കോൺഫിഡൻസാണ് റാഹയ്ക്കെന്നാണ് ചില ആരാധകർ കുറിച്ചത്. ഭാവിയിൽ ബോളിവുഡ് ഭരിക്കാൻ പോകുന്ന മുതലാണെന്നും ചിലർ കുറിച്ചിട്ടുണ്ട്.

alia bhatt, Rishi Kapoor

ഒരു സ്റ്റാർ ഹീറോയിനാകാൻ വേണ്ടതെല്ലാം ഇപ്പോൾ തന്നെ റാഹയിലുണ്ട്. 2022 നവംബർ ആറിനാണ് റാഹ ജനിച്ചത്. സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എന്നൊക്കെയാണ് റാഹ എന്ന പേരിന്റെ അർത്ഥം. റാഹയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരുന്നു‌ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

റാഹ പിറന്നാള്‍കേക്ക് വാരിക്കളിക്കുന്നതും മൂന്നുപേരും കൈയില്‍ പൂവ് പിടിച്ചിരിക്കുന്നതും ആലിയ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലുണ്ട്. ഫ്രഞ്ച് ഗായിക എഡിത്ത് പിയാഫിന്റെ ലാ വി എന്‍ റോസ് എന്ന പാട്ട് റാഹയെ കേള്‍പ്പിച്ചുകൊടുക്കുന്ന വീഡിയോയും ആലിയ പങ്കുവെച്ചിരുന്നു. മകളുടെ ജീവിതത്തിലേക്ക് ഒരുതരത്തിലുള്ള കടന്നുകയറ്റവും ഉണ്ടാകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ആലിയ നേരത്തെ തന്നെ പറഞ്ഞിരുന്നു.

'ഞാൻ ഈ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുകരുതി കുഞ്ഞിന് വളരുമ്പോൾ ഈ വഴി തിരഞ്ഞെടുക്കണമെന്ന് ആ​ഗ്രഹമുണ്ടാകില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ഞാൻ വളരെ കരുതൽ പാലിക്കും. ഭാവിയിൽ മകൾ അഭിനേത്രിയായാലോയെന്ന് ഇപ്പോഴെ ചിന്തിച്ച് അതിന് തയ്യാറെടുക്കൽ സാധ്യമല്ല.'

'എങ്ങനെയായിരിക്കണം അത് എന്നതുസംബന്ധിച്ച് നിശ്ചിതമായ ആശയങ്ങളൊന്നുമില്ല. എന്തെങ്കിലും പ്രതീക്ഷ പുലർത്തേണ്ട കാര്യമെന്താണെന്നും പിന്നീട് നിരാശപ്പെടുകയോ മറ്റോ ചെയ്യേണ്ട കാര്യമില്ലല്ലോ. അത്തരം കാര്യങ്ങളിൽ പദ്ധതികൾ ഇല്ലാതെ ശൂന്യമായി ഇരിക്കുന്നതാണ് നല്ലതെന്നുമാണ്', മുമ്പൊരിക്കൽ ആലിയ പറഞ്ഞത്.

More from Filmibeat

Read more about: alia bhatt rishi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X