'ഞെട്ടിക്കുന്ന മേക്കോവർ, ആളെ മനസിലാകുന്നില്ലല്ലോ...'; ​ഗായകൻ അദ്നാൻ സമിയുടെ രൂപമാറ്റത്തെ പ്രശംസിച്ച് ആരാധകർ!

ഏറ്റ്‌ പാടാൻ അനവധി സുന്ദരമായ ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ​ഗായകനും സം​ഗീതഞ്ജനുമാണ് അദ്നാൻ സമി. സോഷ്യൽമീഡിയിൽ‌ സജീവമായ അദ്നാൻ സമി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

സിനിമാ താരങ്ങളെ വെല്ലുന്ന മേക്കോവറാണ് ശരീര ഭാരം കുറച്ചുകൊണ്ട് അദ്നാൻ സമി നടത്തിയിരിക്കുന്നത്. മെലിഞ്ഞ് ചെറുപ്പമായി ഫിറ്റ് ബോഡിയോടെ നിൽ‌ക്കുന്ന അദ്നാൻ സമിയുടെ ചിത്രങ്ങൾ കണ്ട് പലരും കണ്ണ് തള്ളിയിരിക്കുകയാണ്. ഇത് അദ്നാനി സമി തന്നെയാണോ എന്നാണ് ഫോട്ടോ കണ്ട എല്ലാവരും ഒന്നടങ്കം ചോദിക്കുന്നത്.

മാലദ്വീപിൽ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്ന സമിയാണ് ചിത്രത്തിലുള്ളത്. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഇനിയൊരു നിമിഷം പോലും കളയാനില്ല എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. നീലാകാശവും കടലും പശ്ചാത്തലമാക്കി ഒരു സെൽഫിയും പ്രിയ​ഗായകൻ പങ്കുവെച്ചിട്ടുണ്ട്.

കണ്ണുകളെ വിശ്വസിക്കാനാവുന്നില്ലെന്നും വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്നുമാണ് ഒരു കമന്റ്. ഇങ്ങനെ മാറാൻ എന്തൊക്കെയാണ് ചെയ്തതെന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടത്. സിനിമയിലും ആൽബങ്ങളിലുമെല്ലാം സജീവമായിരുന്ന കാലത്ത് 200 കിലോയോളമായിരുന്നു അദ്നാൻ സമിയുടെ ശരീരഭാരം.

ഞെട്ടിക്കുന്ന മേക്കോവർ

ഇത് പിന്നീട് പടിപടിയായി കുറച്ചുവരികയായിരുന്നു. അദ്നാൻ സമിയുടെ മേക്കോവർ സീക്രട്ടും ചിലർ കമന്റുകളിലൂടെ തിരക്കുന്നുണ്ട്. പാകിസ്ഥാൻകാരനായ അച്ഛനും ഇന്ത്യക്കാരിയായ അമ്മയ്ക്കും ഓഗസ്റ്റ് 15 1973ൽ ലണ്ടനിലാണ് അദ്നാൻ സമി ജനിക്കുന്നത്.

പതിനാലിലേറെ രാജ്യങ്ങളിൽ പാക് അംബാസിഡറായി പ്രവർത്തിച്ച പിതാവിനൊപ്പം സഞ്ചരിച്ചതാകും ജീവിതത്തെ ഇത്രയും വിശാലമായി കാണുവാനും ആരും പാടിത്തരാത്ത ഈണങ്ങൾ കൂട്ടിച്ചേർക്കുവാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

ലണ്ടനിലെ പ്രശസ്തമായ കിങ്സ് കോളജിൽ നിന്ന് വിദ്യാഭ്യാസം നേടിയെ ശേഷം പൂർണമായും സംഗീതത്തിന്റെ ലോകത്തേക്ക് ഇറങ്ങി.

ആളെ മനസിലാകുന്നില്ലല്ലോ..

പട്ടിണി ബാധിച്ച എത്യോപയ്ക്ക് വേണ്ടി പതിനാറാം വയസിലെഴുതിയ പാട്ടിന് യുണിസെഫിന്റെ അംഗീകാരവും ലഭിച്ചിരുന്നു.

ആശാ ഭോസ്‌ലെയ്ക്കൊപ്പം കഭീ തോ നസർ മിലാവോ എന്ന ആൽബത്തിലൂടെ അദ്നൻ സാമി ഇന്ത്യക്ക് സമ്മാനിച്ചത് എക്കാലത്തേയും സുന്ദരമായ കുറേ പ്രണയഗീതങ്ങളായിരുന്നു. ഈ ആൽബത്തിന്റെ രണ്ട് മില്യൺ കോപ്പികളാണ് ഇന്ത്യയിൽ മാത്രം വിറ്റഴിഞ്ഞത്.

അനിൽ മെഹ്ത ചിത്രീകരിച്ച ഗോവിന്ദയും അദിതി ഗോവിത്രികറുമൊക്കെ അഭിനയിച്ച ആ വീഡിയോ സോങുകൾ ഇന്ത്യൻ സംഗീത ചരിത്രത്തിന്റെ ഭാഗമാണ്. 2002ൽ പെപ്സിയുടെ ഇന്ത്യൻ അംബാസിഡറായിരുന്നു ഈ ഗായകൻ.

അദ്നാൻ സമിയുടെ രൂപമാറ്റത്തെ പ്രശംസിച്ച് ആരാധകർ

വശ്യമായ സംഗീതവുമായി അതിർത്തിക്കപ്പുറത്ത് നിന്ന് ഒരുപാട് പേർ ഇന്ത്യയിലേക്കെത്തിയിട്ടുണ്ട്. എങ്കിലും ഇന്ത്യൻ മനസുകളോട് ഇത്രയേറെ അടുത്ത മറ്റൊരു സംഗീതജ്ഞനല്ല. 2016 ജനുവരി ഒന്നിന് അദ്നാൻ സമി ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നു.

അദ്‌നാൻ സമി ഇന്ത്യൻ പൗരത്വം സ്വീകരിച്ചതിനെതിരെ കടുത്ത വിമർശനമായിരുന്നു പാകിസ്ഥാനിൽ നിന്ന് ഉയർന്നത്. 2005ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന ചിത്രത്തിലെ ഹിറ്റ് ​ഗാനം ചാഞ്ചാടി ആടി ഉറങ്ങുനീ ആലപിച്ചത് അദ്നാൻ സമിയായിരുന്നു.

ആ​ ​ഗാനം ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. സോഭന, സുരേഷ് ​ഗോപി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. ​ഗായകനെന്നതിലുപരി അഭിനേതാവ് കൂടിയാണ് അദ്നാൻ‌ സമി.

വൈറലായി ചിത്രങ്ങൾ

സർ​ഗം എന്ന പാക്കിസ്ഥാനി മ്യൂസിക്കൽ ഉറുദു സിനിമയിലും 2015ൽ പുറത്തിറങ്ങിയ ബജ്റം​ഗി ബായ്ജാൻ എന്ന സൽ‌മാൻ ഖാൻ സിനിമയിലും അദ്നാൻ സമി അഭിനയിച്ചിട്ടുണ്ട്. സൈനിക ജനറലിന്റെ മകളായ റോയ സമി ഖാനാണ് അദ്നാൻ സമിയുടെ ഭാര്യ.

2010ൽ ആയിരുന്നു വിവാഹം. പാക്കിസ്ഥാനി നടിയും സംവിധായികയുമായ സേബ ബക്തിയാർ ആയിരുന്നു സമിയുടെ ആദ്യ ഭാര്യ. ഹിന്ദിയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും മറാഠിയിലുമെല്ലാം അദ്ദേഹം ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

More from Filmibeat

Read more about: adnan sami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X