'ഒന്നല്ലേയുള്ളു അതാണ് ഇത്ര കെയറിങ്, ഇരുവരും മകളെ നന്നായി വളർത്തിയിരിക്കുന്നു'; ആരാധ്യയെ കുറിച്ച് ആരാധകർ!

ബച്ചന്‍ കുടുംബത്തില്‍ നിന്ന് വരുന്ന എല്ലാ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും വേണ്ടി ആരാധകര്‍ ഉറ്റുനോക്കാറുണ്ട്. ബോളിവുഡ് സിനിമാ ലോകത്തെ തന്നെ വലിയ സെലിബ്രിറ്റി ഫാമിലിയാണ് ബച്ചന്‍ കുടുംബം. ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരി, ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകൾ‌ എന്നിങ്ങനെ പല ലേബലുകൾ ഉള്ളതിനാൽ‌ ജനിച്ചപ്പോൾ മുതൽ വാർത്തകളിൽ നിറയുന്ന കൊച്ചു സെലിബ്രിറ്റിയാണ് ആരാധ്യ ബച്ചൻ.

താരപുത്രിയുടെ ഓരോ വീഡിയോയും ഫോട്ടോയും വരെ വൈറലായി മാറാറുണ്ട്. പന്ത്രണ്ട് വയസിൽ എത്തി നിൽക്കുന്ന മകളെ തന്റെ ഏത് യാത്രയിലും ഒപ്പം കൂട്ടാറുണ്ട് ഐശ്വര്യ. മകളെ ഒറ്റയ്ക്കാക്കി ഒരു യാത്ര ഐശ്വര്യ നടത്താറില്ല. സിനിമ പ്രമോഷനുകൾക്ക് പോകുമ്പോൾ പോലും ആരാധ്യയെ ഒപ്പം കൂട്ടാറുണ്ട് ഐശ്വര്യ.

Aishwarya Rai Bachchan

ഇപ്പോഴിത ഐശ്വര്യയുടേയും മകളുടേയും ഒരു വീഡിയോയാണ് വൈറലാകുന്നത്. ഇരുവരും ഹോളിഡെ ആഘോഷിക്കാൻ പോകാനായി എയർപോട്ടിൽ എത്തിയപ്പോൾ പാപ്പരാസികൾ പകർത്തിയതാണ് വീഡിയോ. അമ്മയുടെ കൈപിടിച്ച് ചിരിതൂകി വരുന്ന ആരാധ്യ തന്നെയാണ് വീഡിയോയുടെ പ്രധാന ആകർഷണം.

ജീൻസും റോസ് നിറത്തിലുള്ള ഹുഡിയും ധരിച്ച് പതിവ് ​ഹെയർസ്റ്റൈലിലാണ് ആരാധ്യ എത്തിയത്. കറുത്ത ലോങ് ഹുഡിയായിരുന്നു ഐശ്വര്യയുടെ വേഷം. വയസ് പന്ത്രണ്ടായിട്ടും അമ്മയുടെ കൈയ്യിൽ തൂങ്ങി നടക്കുന്നു ആരാധ്യ എന്ന പേരിലാണ് താരപുത്രി ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങാറുള്ളത്.

മാത്രമല്ല പിറന്നപ്പോൾ മുതൽ ഇപ്പോൾ‌ വരെയും ഒരേ ഹെയർസ്റ്റൈൽ പിന്തുടരുന്നതിന്റെ പേരിലും ആരാധ്യ എപ്പോഴും പരിഹസിക്കപ്പെടാറുണ്ട്. ഈ ഹെയൽസ്റ്റൈൽ ഒന്ന് മാറി ആരാധ്യയുടെ നെറ്റി കാണാൻ സാധിക്കുന്നുമെന്ന് തോന്നുന്നില്ലെന്നാണ് പലരും പരിഹാസ രൂപേണ കമന്റ് ചെയ്യാറുള്ളത്. ഇത്തവണയും അമ്മയുടെ കൈയ്യിൽ തൂങ്ങി നടന്ന് വരുന്ന ആരാധ്യയെ ഒരു വിഭാ​ഗം പരിഹസിച്ചപ്പോൾ ചിലർ താരപുത്രിക്ക് പിന്തുണയുമായി എത്തി.

ഒരു കുഞ്ഞ് മാത്രമല്ലേയുള്ളുവെന്നുള്ളത് കൊണ്ടാകാം ഐശ്വര്യ മകളെ ഇത്ര കെയർ ചെയ്യുന്നതും സംരക്ഷിക്കുന്നതും തനിക്കൊപ്പം എപ്പോഴും കൊണ്ടുനടക്കുന്നതും എന്നുമാണ് അനുകൂലിച്ച് എത്തിയവർ കമന്റ് ചെയ്തത്. മറ്റുള്ള ബോളിവുഡ് സ്റ്റാർ കിഡ്സിനെ അപേക്ഷിച്ച് നോക്കുമ്പോൾ‌ വളരെ അച്ചടക്കത്തോടെയുള്ളതാണ് ആരാധ്യയുടെ ജീവിതം.

Aishwarya Rai Bachchan

ഒരിക്കൽ പോലും വളരെ മോഡേണായ വേഷത്തിൽ ആരാധ്യ കാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് ആരാധ്യയ്ക്ക്. അവരെപ്പോലെ തന്നെ വളരെ നല്ല രീതിയിൽ മകളേയും ഐശ്വര്യയും അഭിഷേകും വളർത്തിയിരിക്കുന്നു. ട്രോളർമാർ അവളെ വൃത്തികെട്ട കാരണങ്ങളാൽ ട്രോളിയേക്കാം.

പക്ഷെ അതിന്റെ പേരിൽ മകളുടെ രീതികളിൽ ഐശ്വര്യ മാറ്റം വരുത്തിയിട്ടില്ലെന്നതും അഭിനന്ദനം അർഹിക്കുന്ന ഒന്നാണ് എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. ആരാധ്യയെ വർണിക്കുന്നതിന് പുറമെ ചിലർ നാൽപ്പത്തിനാല് പിന്നിട്ടിട്ടും കുറയാത്ത ഐശ്വര്യയുടെ സൗന്ദര്യത്തേയും പുകഴ്ത്തി.

ആരാധ്യയുടെ ജനനത്തിനുശേഷം ഐശ്വര്യയുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെയാണ് ഇപ്പോൾ കാണാനാവുന്നത്. തന്റെ സ്റ്റാർഡമോ തിരക്കുകളോ മകൾ ആരാധ്യയെ ഒരുതരത്തിലും ബാധിക്കാതിരിക്കാൻ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമ ശ്രദ്ധ നേടുന്ന താരം കൂടിയാണ് ഐശ്വര്യ.

അടുത്തിടെ തന്റെ പേരിൽ വന്ന വ്യാജ വാർത്തയുടെ പേരിൽ കോടതിയെ സമീപിച്ചിരുന്നു ആരാധ്യ. ആരാധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരു യുട്യൂബ് ചാനലിനെതിരെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം.

Read more about: aishwarya rai bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X