'തലച്ചോറുള്ള ഒരേയൊരു താരപുത്രി...'; തപ്പിതടയാതെ ഹിന്ദി സംസാരിച്ച നവ്യ നവേലി നന്ദയെ പുകഴ്ത്തി ആരാധകർ!

അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ചെറുമകൾ നവ്യ നവേലി നന്ദ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള സെലിബ്രിറ്റിയാണ്. 25 വയസുകാരിയായ നവ്യ ഒരു സംരഭകയും മെന്റല്‍ ഹെല്‍ത്ത് അഡ്വക്കേറ്റുമാണ്. അമ്മ ശ്വേത ബച്ചന്റെ പാത പിന്തുടർന്ന് താരപുത്രി ആരാ ഹെൽത്ത് എന്ന സ്വന്തം കമ്പനി തുടങ്ങി സമൂഹത്തിന്റെ പുരോഗതിക്കാവശ്യമായ കാര്യങ്ങളെല്ലാം തന്നാൽ കഴിയും വിധം ചെയ്യാറുണ്ട്.

പൊതുജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാനും നവ്യ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് മറ്റേതൊരു സെലിബ്രിറ്റി കിഡിനും ലഭിക്കുന്നതിനേക്കാൾ സ്വീകാര്യത നവ്യയ്ക്ക് ലഭിക്കുന്നത്. പ്രായത്തിൽ കവിഞ്ഞ പക്വതയോടെയാണ് നവ്യ സംസാരിക്കുന്നതും പെരുമാറുന്നതും. അടുത്തിടെ നവ്യ നവേലി നന്ദ തന്റെ വരാനിരിക്കുന്ന ഒരു അഭിമുഖത്തിന്റെ പ്രൊമോ വീഡിയോ സോഷ്യൽമീഡിയ ഹാൻഡിലിൽ പങ്കിട്ടു.

അതിൽ നമ്മുടെ സമൂഹത്തിലെ ചില പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് താരപുത്രി മനോഹരമായി സംസാരിക്കുന്നത് കാണാം. ഫിർ സിദ്ധി ഹി സഹി എന്ന ഷോയുടെ ഒരു എപ്പിസോഡിന്റെ പ്രമോയാണ് നവ്യ പങ്കിട്ടത്. നവ്യയുടെ അരികിൽ സുപ്രിയ പോൾ ഇരിക്കുന്നതും പ്രമോയിൽ കാണാൻ കഴിയും. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് എന്നത്തേയും പോലെ സുന്ദരിയായിട്ടാണ് താരപുത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

navya naveli nanda

നവ്യയുടെ സൗന്ദര്യത്തെക്കാൾ ഉപരിയായി പ്രേക്ഷകർ ശ്രദ്ധിച്ചത് താരപുത്രിയുടെ ഒഴുക്കോടെയുള്ള ഹിന്ദി സംസാരശേഷിയാണ്. പൊതുവെ സ്റ്റാർ കിഡ്സ് ഇം​ഗ്ലീഷ് കലർന്ന ഹിന്ദിയാണ് സംസാരിക്കാറുള്ളത്. ഹിന്ദി മാത്രം സംസാരിക്കുന്നത് സ്റ്റാറ്റസിന് ചേരുന്നതല്ലെന്ന ചിന്തയും സ്റ്റാർ കിഡ്സിൽ പൊതുവെ കാണാറുണ്ട്.

നടി ജാൻവി കപൂർ ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ അമ്മ ശ്രീദേവി തന്നെ മകളെ ഒരു വാർത്താസമ്മേളനത്തിനിടെ പരിഹസിച്ചിരുന്നു. അത്തരമൊരു സാഹചര്യം ബോളിവുഡ് താരകുടുംബങ്ങളിൽ ഉള്ളപ്പോഴാണ് മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന തരത്തിൽ നവ്യ ഹിന്ദി കൈകാര്യം ചെയ്യുന്നത്.

'തലച്ചോറുള്ള ഒരേയൊരു താരപുത്രി...' നവ്യയാണെന്നുള്ള കമന്റുകളും പ്രമോയ്ക്ക് ലഭിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിലും സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള ചിന്തകളും പ്രവൃത്തികളും നവ്യ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുവെന്നതിനേയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്. വൈറലാകുന്ന പ്രമോയിൽ താൻ വളരെ നാളുകളായി പലപ്പോഴും കേൾക്കുന്ന ഒരു ചോദ്യം എന്താണെന്നും നവ്യ വെളിപ്പെടുത്തി.

തന്റെ പ്രായത്തെയും പരിചയക്കുറവിനെയും കുറിച്ചാണ് പലരും ചോ​ദ്യങ്ങൾ ചോദിക്കുന്നതെന്നും 25 വയസ് മാത്രം പ്രായമുള്ള ഞാൻ ആരോഗ്യ സംരക്ഷണം, നിയമ അവബോധം, ഗാർഹിക പീഡനം എന്നിവയെ കുറിച്ച് എങ്ങനെ സംസാരിക്കുമെന്നുള്ള സംശയങ്ങൾ ആളുകൾ പ്രകടിപ്പിക്കാറുണ്ടെന്നും നവ്യ പറയുന്നു.

navya naveli nanda

സമൂഹ​ത്തിലെ ഒരു വിഭാ​ഗത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിച്ച നവ്യ, താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ 80 വയസ് തികയുന്നത് വരെ കാത്തിരിക്കണോ എന്നും ചോദിച്ചു. നമ്മുടെ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ നമ്മളെല്ലാവരും ആ പ്രായം വരെ കാത്തിരുന്നാൽ ലോകത്തിന് എന്ത് സംഭവിക്കുമെന്നും നവ്യ ചോദിച്ചു. താരപുത്രിയുടെ വാക്കുകളെ ആരാധകരും കയ്യടികളോടെയാണ് സ്വീകരിച്ചത്.

വയസ് വെറും ഒരു നമ്പർ മാത്രമാണെന്നും ചെയ്യാൻ തോന്നുന്ന നല്ല കാര്യങ്ങൾ മടി കൂടാതെ ചെയ്യാൻ പിന്തുണ അറിയിക്കുന്നുവെന്നും ആരാധകർ കമന്റായി കുറിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെയും ബിസിനസുകാരന്‍ നിഖില്‍ നന്ദയുടെയും മകളാണ് നവ്യ നവേലി നന്ദ. താരപുത്രിക്ക് ഒരു സഹോ​ദരൻ കൂടിയുണ്ട്.

More from Filmibeat

Read more about: navya naveli nanda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X