ആരാധകരെ ഞെട്ടിച്ച് അനുഷ്‌ക ശര്‍മ്മ
ദില്ലി : ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്‌ക്ക് എന്തു പറ്റി എന്ന ചോദ്യം ചില ഗോസിപ്പ് സൈറ്റുകള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കുറെ കാലമായി. വിരാട് കൊഹ്‌ലിയെ രഹസ്യമായി വിവാഹം ചെയ്‌ത് താരം സിനിമയോട് വിട പറഞ്ഞോ എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ അധികം ആരും ഇനി ഗോസിപ്പ് പുറത്തിറക്കേണ്ട. കാരണം അനുഷ്‌ക തിരിച്ചു വന്നു. പക്ഷേ പഴയ അനുഷ്‌ക തന്നെയാണോ ഇത് എന്നു ആരാധകര്‍ ചോദിക്കുന്നു. കാര്യം എന്താണെന്നു പിടികിട്ടിയില്ല അല്ലേ?.
ബോളിവുഡില്‍ എത്ര സൗന്ദര്യമുള്ള താരങ്ങളാണെങ്കിലും ചിലര്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അത് ഒന്നുകൂടി വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തും. അതുതന്നെയാണ് അനുഷ്‌കയും ചെയ്‌തത് പക്ഷേ പണി പാളിപ്പോയി എന്നു പറയാലോ അനുഷ്‌കയ്‌ക്ക് ഇത് നേരെ വിപരീതമായി ബാധിച്ചു. അനുഷ്‌കയുടെ മുമ്പത്തെ സൗന്ദര്യമെല്ലാം പോയി ആകെ ബോറായി എന്നാണ് ആരാധകര്‍ പറയുന്നത്. വെളുക്കാന്‍ തേച്ചത് പാണ്ഡായി എന്നു പറയുന്നതാവും ശരി.

ചുണ്ടില്‍ ശസ്‌ത്രക്രിയ ചെയ്‌തതു കൊണ്ടാണ അനുഷ്‌കയെ സിനിമയില്‍ കാണാത്തതെന്നു ചിലര്‍ പറഞ്ഞു പരത്തിയിരുന്നു. എന്നാല്‍ വെബ്‌സൈറ്റുകളിലൂടെ അനുഷ്‌ക അതിനു ചുട്ട മറുപടികൊടുക്കുകയും ചെയ്‌തു. പക്ഷേ കാര്യം സത്യമാണെന്നു ഇപ്പോള്‍ പുറം ലോകം അറിഞ്ഞു. അനുഷ്‌ക എന്തു ചെയ്‌താലും പിറകെ ഗോസിപ്പും പറഞ്ഞു ആളുകള്‍ കൂടും. താരത്തിനേക്കാള്‍ വലിയതാരങ്ങളായ പ്രിയങ്ക ചോപ്രയും, ദീപിക പദുകോണും, ശില്‍പ്പാ ഷെട്ടിയുമെല്ലാം ലിപ് സര്‍ജറി ചെയ്‌തവരാണ്. എന്നാല്‍ ഇത്തരത്തില്‍ അവരെ കുറിച്ച് ആരും പറഞ്ഞില്ല. ഏതായാലും താരത്തിന്റെ ഈ മാറ്റം് ആരാധകരെ സങ്കടത്തിലാക്കി.


Click it and Unblock the Notifications