»   » അവസാന യാത്രയ്ക്ക് മുന്‍പൊന്നു കാണണം, ശ്രീദേവിയുടെ വസതിയിലേക്ക് സന്ദര്‍ശകപ്രവാഹം!

അവസാന യാത്രയ്ക്ക് മുന്‍പൊന്നു കാണണം, ശ്രീദേവിയുടെ വസതിയിലേക്ക് സന്ദര്‍ശകപ്രവാഹം!

Written By:
Subscribe to Filmibeat Malayalam
ശ്രീദേവിക്ക് രാജ്യത്തിൻറെ അന്ത്യാഞ്ജലി | filmibeat Malayalam

ശ്രീദേവിയുടെ മുംബൈയിലെ വസതിയിലേക്ക് ആരാധകരുടെയും സുഹൃത്തുക്കളുടെയും പ്രവാഹമാണ്. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ലെങ്കിലും അവസാനമായി താരത്തെ കാണുന്നതിന് വേണ്ടിയാണ് ഇവരെത്തിയിട്ടുള്ളത്. ശനിയാഴ്ചയായിരുന്നു താരം മരണപ്പെട്ടത്. ദുബായിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവന്നത്.

കുടുംബസുഹൃത്തായ രോഹിത് മൊര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ബോണി കപൂറിനും ഖുഷിക്കുമൊപ്പം ശ്രീദേവി ദുബായിലേക്ക് പോയത്. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ബോണി കപൂറും ഖുഷിയും മുംബൈയിലേക്ക് തിരിച്ചെത്തിയിരുന്നു. അപ്രതീക്ഷിതമായി ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കുന്നതിന് വേണ്ടി തിരിച്ചുപോയ ബോണി കപൂറിനെ കാത്തിരുന്നത് പ്രിയതമയുടെ ചേതനയറ്റ ശരീരമായിരുന്നു.

ശ്രീദേവിക്ക് വിട

മുംബൈയിലെ വസതിയിലേക്ക് ശ്രീദേവിയുടെ ഭൗതിക ശരീരം എത്തിക്കുന്നതിനിടയില്‍ പുറത്ത് തിങ്ങിക്കൂടിയിരുന്ന വന്‍ജനാവലിയെ നിയന്ത്രിക്കാന്‍ പോലീസ് ശരിക്കും പാടുപെടുന്നുണ്ടായിരുന്നു. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് ആരാധകര്‍ താരത്തിന് ആദരാഞ്ജലി നേരുന്ന കാഴ്ചകളായിരുന്നു പല സ്ഥലങ്ങളിലും കണ്ടത്.

അവസാനമായി കാണണം

തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായൊന്നും കാണുന്നതിനായി തിങ്ങിക്കൂടിയ വന്‍ജനാവലിയാണിത്. ശ്രീദേവിയുടെ വീടിന് പുറത്തെ ദൃശ്യം ഇങ്ങനെയായിരുന്നു.

അപ്രതീക്ഷിത വിയോഗം

54ാം വയസ്സിലും യാതൊരുവിധ അസുഖവും താരത്തെ അലട്ടിയിരുന്നില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശ്രീദേവി മരിച്ചത്. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ അസുഖവും മുന്‍പ് താരത്തിനുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

വിവാഹത്തില്‍ പങ്കെടുക്കാന്‍

കുടുംബ സുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബോണി കപൂറിനും ഖുഷിക്കുമൊപ്പം ശ്രീദേവിയും ദുബായിലേക്ക് എത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം അവര്‍ തിരിച്ച് മുംബൈയിലേക്ക് എത്തിയിരുന്നു.

അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നത്

ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തിയാണ് ശ്രീദേവി യാത്രയായത്. ജീവിച്ചിരിക്കുമ്പോള്‍ താരം ഏറ്റവും പ്രാധാന്യം നല്‍കിയ വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ശ്രീദേവിക്ക് പ്രിയപ്പെട്ടത്

വെളുത്ത നിറത്തിനോട് ശ്രീദേവിക്ക് പ്രതേക ഇഷ്ടമായിരുന്നു. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ താരം ഈ നിറത്തിന് പ്രാധാന്യം നല്‍കാറുണ്ടെന്ന് ഇവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചുകുഞ്ഞിനെപ്പോലെ ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു, അദ്‌നാന്‍ സിദ്ദിഖി പറയുന്നു!

ശ്രീദേവിയുടെ മനം കവര്‍ന്ന താരം ആരാണെന്നറിയുമോ? കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരനായ വ്യക്തി ആരാണ്?

മതനിന്ദ! അഡാര്‍ ലവ് ടീമിന് വധശിക്ഷ വിധിച്ച് പാകിസ്താന്‍, പാക് ഡെയ്‌ലിയുടെ കളിയാക്കല്‍! കണ്ടോ?

English summary
Fans Throng Outside Sridevi's Residence In Mumbai! Hope To Catch A Glimpse Of Her Mortal Remains!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam