അഭിഷേകിനെ അടുത്തറിഞ്ഞവർക്ക് അറിയാം; വിവാഹജീവിതത്തിലെ വിള്ളൽ ചർച്ചയായിരിക്കെ ഫറ ഖാനും സിമിയും

സിനിമാക്കഥ പോലെ നാടകീയമായ അഭ്യൂഹങ്ങൾ അഭിഷേക് ബച്ചന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പ്രചരിക്കുന്നത്. ലോകം ആരാധിക്കുന്ന തര സുന്ദരി ഐശ്വര്യ റായുമായുള്ള അഭിഷേകിന്റെ വിവാഹ ജീവിതത്തിൽ വിള്ളലുകൾ വന്നെന്ന് ഏറെക്കുറെ ഉറപ്പായി. കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ താര കുടുംബം ശ്രമിച്ചെങ്കിലും ഇത് തടയാനായില്ല. ഐശ്വര്യ റായും അഭിഷേകും തമ്മിലുള്ള അകൽച്ച പ്രക‌ടമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയുടെ 51ാം പിറന്നാൾ.

അഭിഷേക് ബച്ചൻ‌ ഭാര്യക്ക് ഇത്തവണ സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചില്ല. അമിതാഭ് ബച്ചനും മൗനത്തിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പ്രശ്നങ്ങളുണ്ടെങ്കിലും ഒദ്യോ​ഗികമായി വേർപിരിയാൻ ഐശ്വര്യയോ അഭിഷേകോ ഉദ്ദേശിച്ചിട്ടില്ല. അകന്ന് കഴിയുകയാണെന്നാണ് വിവരം. അഭിഷേക് കരിയറിലെ തിരക്കുകളിലാണ്. ഐശ്വര്യ മകളുടെ കാര്യങ്ങളിലേക്ക് പൂർണ ശ്രദ്ധ നൽകുന്നു. നടി നിമ്രത് കൗറുമായി അഭിഷേകിനുണ്ടായ അടുപ്പമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്.

Abhishek Bachchan  Aishwarya Rai

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി അറിയപ്പെടുന്ന ഐശ്വര്യ പോലും വിവാഹ ബന്ധത്തിൽ വഞ്ചിക്കപ്പെട്ടോയെന്ന് ആരാധകർ ചോദിക്കുന്നു. ഐശ്വര്യ ആരാധകർ കടുത്ത ആക്രമണമാണ് സോഷ്യൽ മീഡിയയിലൂടെ അഭിഷേകിനെതിരെ നടത്തുന്നത്. ഐശ്വര്യയുടെ താരമൂല്യം അഭിഷേകിന് പണ്ടേ ഉൾക്കൊള്ളാനായിട്ടില്ല, നടിയുടെ കരിയർ തകർത്തു എന്നിങ്ങനെ കുറ്റപ്പെടുത്തലുകൾ നീളുന്നു.

അഭിഷേക് ഇതിനൊന്നും മറുപടി നൽകിയിട്ടില്ല. ഐശ്വര്യയെക്കുറിച്ച് ചോദ്യങ്ങൾ വന്നതോടെ നേരത്തെ നടൻ സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. അഭിഷേകിനെതിരെ വ്യാപകമായി കുറ്റപ്പെടുത്തൽ വരവെ നടനെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ സിമി ​ഗരെവാൾ. നടന്റെ പഴയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ച സിമി ​ഗരെവാൾ തന്റെ അഭിപ്രായവും കുറിച്ചു.

Abhishek Bachchan  Aishwarya Rai

'ബോളിവുഡിലെ നല്ല വ്യക്തികളിലാെരാളാണ് അഭിഷേകെന്ന് അഭിഷേകിനെ വ്യക്തിപരമായി അറിയുന്ന എല്ലാവർക്കും അറിയാമെന്ന് ഞാൻ കരുതുന്നു. നല്ല മൂല്യങ്ങളും സഹജമായ മാന്യതയുമുള്ളയാൾ' എന്നാണ് സിമി ​ഗരെവാൾ കുറിച്ചത്. പോസ്റ്റിന് താഴെ ഇക്കാര്യം സമ്മതിച്ച് സംവിധായകയും കൊറിയോ​ഗ്രാഫറുമായി ഫറ ഖാൻ കമന്റിട്ടു. ഞാൻ പൂർണമായും യോജിക്കുന്നു. അവൻ നല്ല വ്യക്തിയാണ് എന്നാണ് ഫറ ഖാന്റെ കമന്റ്. അതേസമയം ഐശ്വര്യയുടെ ആരാധകർ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല.

നേരത്തെ ഇതേ വിഷയത്തിൽ അഭിഷേകിന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനെയും ജയ ബച്ചനെയും ഐശ്വര്യയുടെ ആരാധകർ കുറ്റപ്പെടുത്തിയപ്പോൾ സിമി ​ഗരെവാൾ പ്രതികരിച്ചിരുന്നു. നിങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും അറിയില്ലെന്നാണ് സിമി ​​ഗരെവാൾ പറഞ്ഞത്. ഫറ ഖാനുൾ‌പ്പെടെ അഭിഷേകിന് വേണ്ടി പിന്തുണയറിയിച്ച സാഹചര്യത്തിൽ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളെന്ന അഭ്യൂഹം സത്യമാണെന്ന് ഉറപ്പാകുകയാണ്.

​ഗോസിപ്പ് മാത്രമായിരുന്നെങ്കിൽ ഫറ ഖാനോ സിമി ​ഗരേവാളോ ഇക്കാര്യം വ്യക്തമാക്കിയേനെ എന്ന് ആരാധകർ പറയുന്നു. 2007 ലാണ് അഭിഷേക്-ഐശ്വര്യ വിവാ​ഹം ന‌ടന്നത്. ഒരുമിച്ച് അഭിനയിക്കവെ അടുത്ത ഇരുവരും രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ചെയ്യുകയായിരുന്നു. ആരാധ്യ ബച്ചൻ എന്നാണ് മകളുടെ പേര്. പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യയെ അവസാനമായി ബി​ഗ് സ്ക്രീനിൽ കണ്ടത്.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X