സ്റ്റൈലിൽ നീന്തിത്തുടിച്ച് മലൈക അറോറ!! വെള്ളത്തിനടിയിലെ സൂപ്പർ ക്ലിക്കിനു പിന്നിൽ ആര്?...
കഴിഞ്ഞ കുറച്ച കാലമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങിലെ സ്ഥിര സാന്നിധ്യമാണ് നടൻ അർജുൻ കപൂറും നടി മലൈക അറോറയും. ഇവരുടെ പ്രണയവും വിവാഹവുമാണ് ഗോസിപ്പ് കോളത്തിലെ സ്ഥിരം വാർത്ത. താരങ്ങളുടെ വിവാഹ തീയതി ഉൾപ്പെടെ നിരവധി റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. എന്നാൽ റിപ്പോർട്ടുകൾ പലതും ഗോസിപ്പ് കോളങ്ങളിൽ മാത്രം ഒതുങ്ങുന് കാഴ്ചയാണ് കണ്ടു വരുന്നത്.

വിവാഹം ഉടൻ ഉണ്ടാകില്ലെന്ന് അർജുൻ കപൂർ പരസ്യമാക്കിയിട്ടുണ്ട്. താരങ്ങൾ വിവഹം അൽപം നീണ്ടിവെച്ചുവെങ്കിലും ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല. അവധി ദിനങ്ങൾ അടിച്ചുപൊളിയ്ക്കുകയാണ് മലൈകയും അർജുനും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൂളിൽ നിന്നുള്ള മലൈകയുടെ ചിത്രമാണ്. വെള്ളത്തിനടിയിൽ നിന്നുള്ള താരത്തിന്റെ ചിത്രം ആരാധകരെ മാത്രമല്ല ബോളിവുഡിനേയും ഒന്നടങ്കം അത്ഭുതത്തിലാക്കിയിട്ടുണ്ട്.

ബിക്കിനിയിൽ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മലൈക അറോറ. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസ്, ആഘോഷ ചിത്രങ്ങളാണ് താരം ആരാധകരുമായി അധികവും പങ്കുവെയ്ക്കാറുളളത്. കഴിഞ്ഞ കുറച്ചു നാളുകളായി അവധി ആഘോഷത്തിലാണ് താരം. മാലിയിലെ അവധി ആഘോഷ ചിത്രങ്ങളും മാറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മലൈക അറോറയുടെ പൂളിനടിയിൽ നിന്നുള്ള ഒരു ചിത്രമാണ്.

ക്യാമറമാനും വെള്ളത്തിൽ ചാടിയോ
മലൈക അറോറ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് മലൈകയുടെ വെള്ളത്തിനടിയിൽ നിന്നുള്ള ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും മനോഹരമായി വെളളത്തിനടിയിൽ നിന്ന് ആരാണ് ചിത്രം പകർത്തിയതെന്നാണ് എല്ലാവർക്കും അറിയേണ്ടത്. പ്രേക്ഷകർ മാത്രമല്ല ബോളവുഡിൽ നിന്നും ഇതേ ചോദ്യം ഉയരുന്നുണ്ട്. ബോളിവുഡ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ ക്യാമറമാനെ ആരാഞ്ഞ് കമന്റ് ചെയ്തിരുന്നു. ഇതോടെ ക്യാമറമാനെ ആരാഞ്ഞ് പ്രേക്ഷരും എത്തിയിട്ടുണ്ട്.

ഭാവിവരനാണോ ഫോട്ടോഗ്രാഫർ
അർജുൻ കപൂറാണ് ഫോട്ടോയ്ക്ക് പിന്നിലെന്നാണ് ആരാധകരുടെ ഭാഷ്യം. ഇത് പ്രേക്ഷകർ തുറന്നു പറഞ്ഞിട്ടുമുണ്ട്. അർജുൻ കപൂറിന്റെ ഫോട്ടോഗ്രാഫിയെ പുകഴ്ത്തിയും ആരാധകർ എത്തിയിട്ടുണ്ട്. അർജുൻ മികച്ച നടൻ മാത്രമല്ല നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് താരം തെളിയിച്ചിട്ടുണ്ട്. മാലി ദ്വീപിൽ നിന്നുളള താരങ്ങളുടെ നിരവധി ആഘോഷ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുമുണ്ട്.

മലൈക സ്പെഷ്യലാണ്
2019 ഏപ്രിലിൽ താര വിവാഹമുണ്ടാകുമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി അർജുൻ തന്നെ രംഗത്തെത്തിയിരുന്നു. തനിയ്ക്ക് 33 വയസ് മാത്രമാണ് പ്രായം. ഇപ്പോൾ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും താരം വെളിപ്പെടുത്തി. വിവാഹമുണ്ടാവുകയാണെങ്കിൽ ഉറപ്പായു എല്ലാവരോയും അറിയിക്കുമെന്നും താരം പറഞ്ഞു. അതേസമയം മലൈക തനിയ്ക്ക് സ്പെഷ്യലാണെന്നായിരുന്നു അർജുൻ കൂട്ടിച്ചേർത്തു. എന്നാൽ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒരുപരിധിയിൽ കൂടുതൽ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അർജുൻ കപൂർ പറഞ്ഞിരുന്നു.


Click it and Unblock the Notifications