അഭിഷേക് ബച്ചനെ ബലമായി ചുംബിച്ച് ഫറ ഖാന്‍! നടന്മാരുടെ അവസ്ഥയും മോശമാണ്, പിറന്നാളാഘോഷത്തിന്റെ വീഡിയോ പുറത്ത്

ബോളിവുഡിലെ ഏറ്റവും ചര്‍ച്ചാവിഷയമായ താരകുടുംബമാണ് ഐശ്വര്യ റായിയുടേത്. ഭര്‍ത്താവ് അഭിഷേകുമായി നടി പ്രശ്‌നത്തിലാണെന്ന തരത്തില്‍ കഥകള്‍ നിരന്തരം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രമുഖ നടനും താരപുത്രനുമായ അഭിഷേക് ബച്ചന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം അഭിഷേക് അദ്ദേഹത്തിന്റെ നാല്‍പത്തിയൊന്‍പതാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് അഭിഷേകിന് ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ റായിയും എത്തിയിരുന്നു. ഇരുവരുടെയും ഡിവോഴ്‌സ് ഗോസിപ്പുകള്‍ക്കിടയിലാണ് പിറന്നാള്‍ ആശംസകള്‍ നടിയുടെ പേജില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ഇതിനെ കുറിച്ചായി ചര്‍ച്ചകള്‍.

abhishek

ഇപ്പോഴിതാ അഭിഷേക് ബച്ചന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സാധാരണ പോലെ പിറന്നാളിന് കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയുമൊക്കെ വിളിച്ച് കിടിലനൊരു പാര്‍ട്ടി തന്നെ അഭിഷേക് ഏര്‍പ്പെടുത്തിയിരുന്നു. ബോളിവുഡിലെ പ്രമുഖരായ പലരും ഇതില്‍ പങ്കെടുക്കാന്‍ എത്തുകയും ചെയ്തു. കൂട്ടത്തില്‍ സംവിധായികയും കൊറിയോഗ്രാഫറുമൊക്കെയായ ഫറ ഖാന്‍ പങ്കുവെച്ച വീഡിയോ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

അഭിഷേകുമായി അടുത്ത സൗഹൃദമുള്ള ഫറ ഖാന്‍ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കറുപ്പ് നിറമുള്ള വസ്ത്രമായിരുന്നു തീം. ഇരുവരും കറുപ്പ് നിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചതും. ശേഷം അഭിഷേകുമായി സ്‌നേഹം പങ്കുവെക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. പിന്നാലെ കവിളില്‍ മാറിമാറി ചുംബിച്ചു. ഫറ ഖാന്റെ അപ്രതീക്ഷിതമായിട്ടുള്ള ഈ പ്രവൃത്തി അഭിഷേക് ബച്ചനെ ആശയക്കുഴപ്പത്തിലാക്കി. മാത്രമല്ല തനിക്കത് ഇഷ്ടപ്പെട്ടില്ലെന്ന രീതിയിലാണ് നടന്‍ പെരുമാറിയതും.

ഫറയുടെ ബലമായിട്ടുള്ള പ്രവൃത്തിയ്ക്ക് ശേഷം അഭിഷേക് കവിളില്‍ തലോടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അവന്‍ അങ്ങനെ അഭിനയിച്ചതാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ഫറ ഖാന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിഷേകിന്റെ താല്‍പര്യത്തോട് കൂടിയാണ് ചെയ്തതെന്നും ഫറ ഖാന്‍ എഴുതിയിരിക്കുകയാണ്. 'പിറന്നാള്‍ ദിനത്തില്‍ എന്റെ കുട്ടിയായ അഭിഷേക് ബച്ചന് ഒത്തിരി സ്‌നേഹം നേരുന്നു. ഞാന്‍ ഈ ചെയ്യുന്നത് ഇഷ്ടമല്ലെന്ന രീതിയില്‍ അഭിഷേക് അഭിനയിക്കുന്നത്. പക്ഷേ, അവനത് ഇഷ്ടമായിരുന്നു,' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ഫറ ഖാന്‍ എഴുതിയത്.

abhishek

നിങ്ങള്‍ തമ്മില്‍ പരസ്പരം സ്‌നേഹവും സൗഹൃദവും എത്രത്തോളമുണ്ടെന്ന് മനസിലാകും. എന്നിരുന്നാലും ഫറയുടെ പ്രവൃത്തി ഇച്ചിരി അതിര് കടന്ന് പോയില്ലേ എന്ന് ചോദിക്കുകയാണ് ആരാധകര്‍. സ്ത്രീകള്‍ ആണെങ്കിലും പുരുഷന്മാരാണെങ്കിലും അവര്‍ക്കും ചില കംഫര്‍ട്ടുകള്‍ ഉണ്ട്. അത് മനസിലാക്കി വേണം പെരുമാറാനെന്ന് ചിലര്‍ ഫറ ഖാനെ ഓര്‍മ്മിപ്പിക്കുന്നു.

മാത്രമല്ല അഭിഷേകിനെ പുകഴ്ത്തി പറഞ്ഞാണ് ആരാധകരും എത്തിയിരിക്കുന്നത്. ഇതുപോലെ സ്‌നേഹിക്കപ്പെടണമെങ്കില്‍ അത്രയും നല്ല മനസുള്ളവന്‍ ആയിരിക്കണം. സുഹൃത്തുക്കള്‍ പോലും അദ്ദേഹത്തെ അത്രയും വാത്സല്യത്തോടെയാണ് കാണുന്നതെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫറയുടെ വീഡിയോയുടെ താഴെ വരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിഷേക് ബച്ചന്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഭാര്യയും നടിയുമായ ഐശ്വര്യ റായിയും അഭിഷേകും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെന്ന തരത്തില്‍ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളിലൊന്നും സത്യമില്ലെന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

അഭിഷേകിൻ്റെ വീഡിയോ കാണാം

More from Filmibeat

Read more about: farah khan abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X