ഇത്തവണ ഗർഭിണിയായേ പറ്റൂ, സാനിറ്ററി പാഡുകൾ ഞാൻ ചവറ്റുകൊട്ടയിലിട്ടു; നാൽപതിലെ ഐവിഎഫ്; ഫറ ഖാൻ
സംവിധായിക, ഡാൻസ് കൊറിയോഗ്രഫർ എന്നീ നിലകളിലെല്ലാം ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ ഫറ ഖാന് കഴിഞ്ഞിട്ടുണ്ട്. കരിയറിലെ തിരക്കുകൾ കാരണം വ്യക്തി ജീവിതത്തിലേക്ക് കുറച്ച് കഴിഞ്ഞാണ് ഫറ ഖാൻ ശ്രദ്ധ നൽകാൻ കഴിഞ്ഞത്. എഡിറ്റർ ഷിരിഷ് കുന്ദറിനെയാണ് ഫറ ഖാൻ വിവാഹം ചെയ്തത്. നാൽപത് വയസായപ്പോഴാണ് ഫറ ഖാൻ വിവാഹിതയായത്. 2008 ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളും ഇവർക്ക് പിറന്നു. ഫറ ഖാന് ട്രിപ്ലെറ്റ്സ് കുഞ്ഞുങ്ങൾ പിറന്നത് അന്ന് വാർത്തയായി.
ഐവിഎഫ് വഴിയാണ് അമ്മയായതെന്ന് തുറന്ന് പറഞ്ഞ ആദ്യ ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് ഫറ ഖാൻ. ഐവിഎഫിലൂടെ കുഞ്ഞുങ്ങൾ പിറന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഫറ ഖാനിപ്പോൾ. പ്രായം കൂടിയതിനാൽ സാധാരണ നിലയിൽ ഗർഭം ധരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് താൻ ഐപിഎഫ് മാർഗം സ്വീകരിച്ചതെന്ന് ഫറ ഖാൻ പറയുന്നു.

40 വയസ് പൂർത്തിയാകുന്നതിന് ഒരു മാസം മാസം മുമ്പാണ് ഞാൻ വിവാഹിതയായത്. ഭർത്താവ് ഷിരിഷ് കുട്ടികൾ വേണമെന്ന് ഉറപ്പിച്ചിരുന്നു. നിനക്ക് വിവാഹവും കുട്ടികളും വേണ്ടെന്നാണെങ്കിൽ തനിക്ക് താൽപര്യമില്ലെന്ന് ഭർത്താവ് പറഞ്ഞു. ഞങ്ങൾ ഒരു ഗൈനക്കോളജിസ്റ്റിനടുത്ത് പോയി. കുഴപ്പമൊന്നുമില്ല, ശ്രമിക്കൂ എന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും എനിക്ക് 42 വയസായി. ആ സമയത്ത് ഞാൻ നാൽപതുകളിലുള്ള ഗർഭിണിയായ
ഒരു സ്ത്രീയെ കണ്ടു. താൻ ഐവിഎഫ് ചെയ്തതാണെന്ന് ആ സ്ത്രീ പറഞ്ഞു.
അടുത്ത ദിവസം തന്നെ ഞാൻ ഡോക്ടറെ കണ്ടു. പെട്ടെന്ന് തന്നെ പക്രിയയിലേക്ക് കടക്കണം, ഇപ്പോൾ തന്നെ 42 വയസായെന്ന് ആ ഡോക്ടർ പറഞ്ഞു. അന്ന് ഞാൻ ഓം ശാന്തി ഓമിന്റെ ഷൂട്ട് തുടങ്ങിയിട്ടേയുള്ളൂ. എല്ലാ ദിവസവും രാവിലെ ഷൂട്ട് തുടങ്ങും മുമ്പ് ഏഴര മണിക്ക് ആശുപത്രിയിൽ പോകണം. ഷൂട്ടിംഗ് സ്ഥലത്ത് നിന്നും ദൂരെയാണത്. ദിവസവും രാവിലെ പോയി ഇഞ്ചക്ഷൻ എടുക്കും.

എഗ്സ് എടുക്കാൻ വേണ്ടിയായിരുന്നു. ഉച്ചയ്ക്ക് ഡോക്ടർ ഇഞ്ചക്ഷൻ തരാൻ ഒരാളെ എന്റെയടുത്തേക്ക് അയക്കും. ഭർത്താവ് തനിക്കൊപ്പം ഉണ്ടായിരുന്നെന്നും ഫറ ഖാൻ വ്യക്തമാക്കി. ഐവിഎഫിന്റെ ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നെന്നും ഇത് തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നെന്നും ഫറ ഖാൻ വ്യക്തമാക്കി. ഒരിക്കൽ ഐവിഎഫ് പക്രിയ ചെയത് ശേഷം വീട്ടിൽ വന്ന് ബാത്ത് റൂമിലെ സാനിറ്ററി പാഡുകളുടെ പാക്കറ്റ് ചവറ്റു കൊട്ടയിൽ എറിഞ്ഞു.
ഇത്തവണ എനിക്ക് ആർത്തവം വരില്ല, ഞാൻ ഗർഭിണിയാകുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഭർത്താവും ഞാനും കുട്ടികളെക്കുറിച്ചുള്ള സ്വപ്നങ്ങൾ സംസാരിച്ചു. ഇത്തവണ ഡോക്ടർ വിളിച്ചപ്പോൾ ഗർഭിണിയാണെന്ന് എനിക്ക് 100 ശതമാനം ഉറപ്പായിരുന്നു. മൂന്ന് കുഞ്ഞുങ്ങളാണെന്ന് അറിഞ്ഞപ്പോൾ വളരെ ത്രില്ലായി.
എന്നാൽ ഒരു കുഞ്ഞിനെ ഒഴിവാക്കണമെന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞുങ്ങൾ ജനിക്കുമ്പോഴേക്കും നിങ്ങൾക്ക് 43 വയസാകും. മൂന്ന് കുട്ടികൾ വലിയ റിസ്കാണ്, ഒരു കുഞ്ഞിന് ചിലപ്പോൾ വളർച്ചക്കുറവുണ്ടാകാം എന്നൊക്കെ ഡോക്ടർ പറഞ്ഞെങ്കിലും താനത് കാര്യമാക്കിയില്ലെന്നും ഫറ ഖാൻ വ്യക്തമാക്കി. കുട്ടികളുണ്ടാകുമ്പോൾ ജീവിതത്തെക്കുറിച്ച് ഒരു വീക്ഷണം വരും. എന്താണ് പ്രധാനമെന്ന് മനസിലാക്കും. ഐവിഎഫ് മോശം കാര്യമാണെന്ന് കരുതരുന്നെന്നും ഫറ ഖാൻ പറഞ്ഞു.


Click it and Unblock the Notifications











