സല്‍മാന്‍ ഖാനെ ആര്‍ക്കും ഡാന്‍സ് പഠിപ്പിക്കാന്‍ പറ്റില്ല; കരഞ്ഞോണ്ട് ഇറങ്ങി ഓടിയ കഥ പറഞ്ഞ് ഫറ ഖാന്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. അഭിനയത്തിന് പുറമേ ഡാന്‍സും മറ്റുമായി പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. സൂപ്പര്‍ഹിറ്റായ പല പാട്ടുകളിലും കിടിലന്‍ പ്രകടനം കാഴ്ച വെച്ചിട്ടുള്ള സല്‍മാന്‍ ഒരിക്കലും ഡാന്‍സ് പഠിക്കില്ലെന്ന് പറഞ്ഞൊരു താരമുണ്ടായിരുന്നു.

സംവിധായിക, നിര്‍മാതാവ്, ഡാന്‍സ് കൊറിയോഗ്രാഫര്‍ എന്നിങ്ങനെ പല മേഖലകളിലും സജീവമായിട്ടുള്ള ഫറ ഖാനാണ് സല്‍മാനെ കുറിച്ച് വെളിപ്പെടുത്തലുമായി വന്നത്. മുന്‍പൊരിക്കല്‍ സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സല്‍മാന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റില്‍ എന്നോട് അദ്ദേഹത്തെ നൃത്തം പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശേഷം സംഭവിച്ചതെന്താണെന്നാണ് ഫറ ഖാന്‍ പറഞ്ഞത്.

farah-khan

'സല്‍മാന്‍ ഖാന്റെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് എടുക്കുന്ന സമയത്ത് എനിക്കായിരുന്നു അദ്ദേഹത്തെ ഡാന്‍സ് പഠിപ്പിക്കാനുളള ഉത്തരവാദിത്തം തന്നത്. ഏകദേശം നാല് മണിക്കൂറോളം ഞാന്‍ അദ്ദേഹത്തെ കൊണ്ട് ഡാന്‍സ് കളിപ്പിക്കാന്‍ പഠിപ്പിച്ചു. എന്നിട്ടും നടക്കാതെ വന്നതോടെ ഞാന്‍ ഇറങ്ങി ഓടുകയായിരുന്നു. എനിക്ക് മാത്രമല്ല വേറെ ആര്‍ക്കും നിങ്ങളെ ഡാന്‍സ് പഠിപ്പിക്കാന്‍ കഴിയില്ലെന്ന് കരഞ്ഞ് പറഞ്ഞോണ്ടാണ് താനവിടെ നിന്ന് പോന്നത്,' ഫറ പറയുന്നു.

പിന്നീട് 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിലേക്ക് സല്‍മാനെ നായകനായി തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നിര്‍മാതാക്കള്‍ എങ്ങനെയായിരിക്കും അദ്ദേഹത്തെ നായകനാക്കുക എന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ സിനിമ കണ്ടതിന് ശേഷം അദ്ദേഹം അതില്‍ ഇത്രയും മികച്ചപ്രകടനം കാഴ്ച വെച്ചതോടെ ഞാന്‍ നേരത്തെ ഞെട്ടിയതിലും കൂടുതല്‍ ഞെട്ടി'.

farah-khan

ഇതിന് ശേഷം സല്‍മാന്‍ ഖാനുമായി സഹകരിച്ച് ജനപ്രിയ ഗാനങ്ങളില്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. 'മുജ്സെ ഷാദി കരോഗി' എന്ന ഗാനത്തിലെ 'ജീനേ കെ ഹേ ചാര്‍ ദിന്‍' എന്ന ഗാനത്തിലെ 'ടവല്‍ സ്റ്റെപ്പ്' അവതരിപ്പിച്ചതിനെ പറ്റിയും മുന്‍പൊരു അഭിമുഖത്തില്‍ ഫറ ഖാന്‍ പരാമര്‍ശിച്ചിരുന്നു.

അഭിനയത്തിന്റെ കാര്യത്തില്‍ സൂപ്പര്‍താരമാണെങ്കിലും നടന്‍ സല്‍മാന്‍ ഖാന്റെ സിനിമകളിലെ ഡാന്‍സിന് നല്ല അഭിപ്രായമായിരുന്നില്ല മുന്‍പ് കിട്ടിയിരുന്നത്. അദ്ദേഹത്തിന്റെ ശരീരപ്രകൃതത്തിന് അനുസരിച്ചുള്ള സ്റ്റെപ്പുകള്‍ ചെയ്യുമെങ്കിലും മെയ്‌വഴക്കത്തോട് കൂടിയുള്ള ഡാന്‍സ് അദ്ദേഹത്തിന് സാധ്യമല്ല. എങ്കിലും ആരാധകരെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് താരത്തിന്റെ വിജയം.

More from Filmibeat

Read more about: farah khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X