പാട്ടിനിടെ നടിയുടെ പാവാട മുകളിലേക്ക് പൊങ്ങി പോയി! സെറ്റില്‍ നടന്ന രസകരമായ സംഭവത്തെ പറ്റി ഫറ ഖാന്‍
ബോളിവുഡില്‍ നിന്നും പുറത്തിറങ്ങി ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് പാട്ടുകളിലൊന്നായിരുന്നു 'പെഹ്ല നഷ'. ഇന്നും പാട്ട് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. ആമിര്‍ ഖാനും പൂജ ബേദിയും നായിക, നായകന്മാരായി അഭിനയിച്ച 'ജോ ജീതാ വോഹി സിക്കന്ദര്‍' എന്ന സിനിമയിലെ പാട്ടാണിത്.
ഇന്ന് ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രശസ്തയായ നൃത്തസംവിധായകരില്‍ ഒരാളായ ഫറ ഖാനാണ് പെഹ്‌ല നഷ യ്ക്ക് വേണ്ടി കൊറിയഗ്രാഫി ചെയ്തത്. ഫറ കരിയറില്‍ ആദ്യമായി ഒരു സിനിമാ പാട്ടിന് കൊറിയോഗ്രാഫി ചെയ്യുന്നതും ഇതിന് വേണ്ടിയായിരുന്നു. എന്നാല്‍ പാട്ട് ചിത്രീകരിച്ചതിന് പിന്നിലെ ചില കഥകളാണ് താരമിപ്പോള്‍ പങ്കുവെക്കുന്നത്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ 'പെഹ്‌ല നഷ' ചെയ്യുന്നതിനായി തനിക്ക് അവസരം ലഭിച്ചതെങ്ങനെയാണെന്ന് ഫറ ഖാന്‍ വിശദീകരിച്ചിരുന്നു. പാട്ടിനിടയില്‍ പൂജ ബേദിയുടെ മെര്‍ലിന്‍ മണ്‍റോയെ പോലെയുള്ള പോസിനിടെ ചില രസകരമായ സംഭവങ്ങള്‍ നടന്നിരുന്നു. പൂജ പാവാട താഴേക്ക് വലിച്ച് പിടിക്കാത്തതിനെ തുടര്‍ന്ന സെറ്റിലുണ്ടായിരുന്ന ഒരു സ്പോട്ട് ബോയ് ബോധംകെട്ടു വീഴാന്‍ കാരണമായി എന്നാണ് തമാശരൂപേണ ഫറ പറയുന്നത്.
ഫറ ഖാന്റെ കരിയര്‍ മാറ്റി മറിച്ച പെഹ്‌ല നഷ എന്ന ഗാനം ആദ്യം ചെയ്യാനിരുന്നത് അന്തരിച്ച കൊറിയോഗ്രാഫര്‍ സരോജ് ഖാനായിരുന്നു. ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്ത നൃത്തസംവിധായികയായിരുന്നു സരോജ് ഖാന്‍. നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട നൃത്ത ജീവിതത്തില്‍ 2000 ത്തിലധികം ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം നിര്‍വ്വഹിച്ചതും അവരായിരുന്നു.
'സരോജ് ജിയാണ് ആ പാട്ട് ചെയ്യാനിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെയാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. അന്ന് തിരക്കുള്ള കൊറിയോഗ്രാഫര്‍ ആയതിനാല്‍ സരോജ് ഖാന് ശ്രീദേവിയുടെയോ മാധുരിയുടെയോ കൂടെ ഷൂട്ട് ചെയ്യാന്‍ ബോംബെയിലേക്ക് പോകണം. ഈ പാട്ട് ചിത്രീകരിക്കുന്നത് ഊട്ടിയിലായിരുന്നു. അങ്ങനെ അവരങ്ങോട്ട് പോയി, തിരികെ വന്നില്ല.
അതുവരെ താന്‍ കുറച്ച് ഷോകള്‍ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ സിനിമയുടെ സംവിധായകന്‍ മന്‍സൂര്‍ ഖാന്‍ എന്നെ വിളിച്ച് ഷൂട്ടിങ്ങ് നടക്കാത്തത് കൊണ്ട് പണം നഷ്ടപ്പെടുകയാണെന്നും ആയതിനാല്‍ പാട്ട് ഏറ്റെടുക്കാന്‍ പറ്റുമോന്നും തന്നോട് ചോദിക്കുകയായിരുന്നു.

ഞാന്‍ അവരോട്് ഒരു ദിവസത്തെ സമയം ചോദിച്ചു. എന്നിട്ട് ആ പാട്ടിന്റെ ആശയത്തില്‍ ചില തിരുത്തലുകളൊക്കെ നടത്തിയെന്നും ഫറ ഖാന്‍ പറഞ്ഞു. ഗാനത്തില്‍ സ്ലോ മോഷന്‍ അവതരിപ്പിക്കുകയും സ്വപ്നതുല്യമായ പ്രകമ്പനം നല്‍കുകയും ചെയ്ത ഫറ നടി പൂജ ബേദിയെ മെര്‍ലിന്‍ മണ്‍റോ അവതാരത്തില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു.
മാത്രമല്ല ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ ടെക്‌നീഷ്യന്മാര്‍ നടിയുടെ പാവാട താഴെ നിന്ന് കാറ്റടിച്ച് മുകളിലേക്ക് പറപ്പിക്കും. അതിന് വേണ്ടി നടിയെ ഒരു കാറിന്റെ മുകളില്‍ നിര്‍ത്തി.
'മര്‍ലിന്‍ മണ്‍റോ ശൈലിയില്‍ പൂജ ബേദിയെ ചിത്രീകരിക്കുക എന്നത് എന്റെ ആശയമായിരുന്നു. ഫാന്‍ ഓണ്‍ ആക്കുമ്പോള്‍ പാവാട താഴെ പിടിക്കാന്‍ ഞാന്‍ പൂജയോട് പറഞ്ഞു. ആദ്യ ഷോട്ടില്‍, ഫാന്‍ പിടിച്ച് നില്‍ക്കുന്ന ഒരു സ്പോട്ട് ബോയ് ഉണ്ടായിരുന്നു. ഫാന്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍, പൂജ അവളുടെ പാവാട താഴേക്ക് പിടിച്ചില്ല. അത് കണ്ടതോടെ പുള്ളിക്കാരന്റെ തലകറങ്ങിയിട്ടുണ്ടാവും. അന്നാണ് ഞാന്‍ ആദ്യമായി കാണുന്നത്. പൂജ അടിപൊളിയായിരുന്നു. മാത്രമല്ല അതൊന്നും അവള്‍ കാര്യമാക്കിയില്ലെന്നും' തമാശരൂപേണ ഫറ ഖാന്‍ പറയുന്നു.


Click it and Unblock the Notifications











