ഭർത്താവിനേക്കാൾ എട്ട് വയസ് കൂടുതൽ; ഐവിഎഫിലൂടെ കുട്ടികൾ; അധികനാളുണ്ടാവില്ലെന്ന് പലരും പറഞ്ഞെന്ന് ഫറാ ഖാൻ
സെലിബ്രറ്റികളായ പങ്കാളികൾ തമ്മിലുള്ള പ്രായ വ്യത്യാസം സിനിമാ ലോകത്ത് എപ്പോഴും ചർച്ച ആവാറുണ്ട്. പല്ലപ്പോഴും സ്ത്രീകൾക്ക് തങ്ങളുടെ പങ്കാളി ആയ പുരുഷനേക്കാൾ പ്രായം കൂടുമ്പോഴാണ് ഇത് ചർച്ചയാവാറ്. പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും തമ്മിലുള്ള പ്രായ വ്യത്യാസം, മലൈക അറോറയും കാമുകൻ അർജുൻ കപൂറും തമ്മിലുള്ള പ്രായ വ്യത്യാസം, സുസ്മിത സെന്നും മുൻ കാമുകൻ റൊഹ്മാൻ ഷാളും തമ്മിലുള്ള പ്രായ വ്യത്യാവുമെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.
പലപ്പോഴും ഈ താരങ്ങൾക്കെതിരെ സൈബർ ആക്രണങ്ങളും ട്രോളുകളും ഉണ്ടാവാറുണ്ട്. എന്നാൽ പ്രായം ജീവിതം ആസ്വദിക്കുന്നതിന് തടസ്സമല്ലെന്ന് തെളിയിച്ച് കൊണ്ട് ഇവരെല്ലാം സന്തോഷകരമായി ജീവിക്കുന്നു.

ഇപ്പോഴിതാ ഭർത്താവുമായുള്ള എട്ട് വയസ്സിന്റെ പ്രായവ്യത്യാസത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ ഫിലിം മേക്കർ ഫറാ ഖാൻ. സംവിധായകനും എഡിറ്ററുമായ ഷിരിഷ് കുന്ദർ ആണ് ഫറാ ഖാന്റെ ഭർത്താവ്. ഫറാ ഖാനേക്കാൾ എട്ട് വയസ് കുറവാണ് ഇദ്ദേഹത്തിന്. മലൈക അറോയുമായുള്ള ഷോയ്ക്കിടെ ആണ് ഫറാ ഖാൻ ഭർത്താവും താനും തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് സംസാരിച്ചത്.

സുഹൃത്തുക്കളിൽ പലരും തങ്ങളുടെ വിവാഹ ബന്ധം നിലനിൽക്കില്ലെന്നും വേർപിരിയും എന്നുമാണ് കരുതിയതെന്ന് ഫറാ ഖാൻ ഓർത്തു. എന്റെ വിവാഹം നടക്കെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോട് നീ ഫറയുടെ വിവാഹത്തിൽ പങ്കെടുക്കുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല, പക്ഷെ ഞാൻ അവളുടെ രണ്ടാം വിവാഹത്തിന് പങ്കെടുക്കും എന്നാണ് അപ്പോൾ ലഭിച്ച മറുപടിയെന്നും ഫറാ ഖാൻ ഓർത്തു.

2004 ലാണ് ഫറാ ഖാനും ശിരിഷ് കുന്ദറും വിവാഹം കഴിച്ചത്. 2008 ൽ ഇരുവരും ഐവിഎഫിലൂടെ മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുകയാണ്. കാമുകൻ അർജുൻ കപൂറിന് തന്നെക്കാൾ പത്ത് വയസ്സ് കുറവായതിന്റെ പേരിൽ താൻ നേരിടുന്ന സൈബർ അധിക്ഷേപത്തെക്കുറിച്ച് മലൈക അറോറയും സംസാരിച്ചു.

അത് എളുപ്പമല്ല. ദിവസേന ഇത് ഞാൻ അഭിമുഖീകരിക്കേണ്ടി വരുന്നു. മറുവശത്ത് 20 കാരിയെയും 30 കാരിയെയും ഡേറ്റ് ചെയ്യുന്ന പുരുഷൻ പ്രശംസിക്കപ്പെടുന്നു. ഈ ലോകത്തെ രാജാവാണ് അയാളെന്ന് അവരക്കൊണ്ട് തോന്നിപ്പിക്കുന്നു, തന്റെ അടുത്ത വൃത്തങ്ങളിലുള്ളവരിൽ നിന്ന് പോലും ഇത്തരം മനോഭാവം ഉണ്ടാവുന്നെന്നും മലൈക അറോറ പറഞ്ഞു.
മലൈകയ്ക്കും ഫറാ ഖാനും പുറമെ പ്രിയങ്ക ചോപ്രയും സുസ്മിത സെന്നും ഇത്തരം കുറ്റപ്പെടുത്തലുകൾക്ക് ഇരയായിട്ടുണ്ട്. പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന് നടിയേക്കാൾ 10 വയസ്സ് കുറവ് ആണ്.

സുസ്മിത സെന്നിന്റെ മുൻ കാമുകനും താരത്തേക്കാൾ പ്രായം കുറഞ്ഞ യുവാവ് ആയിരുന്നു. മലൈക അറോറയേക്കാൾ 12 വയസ്സ് കുറവാണ് അർജുൻ കപൂറിന്. ഇതാണ് അധിക്ഷേപങ്ങൾക്ക് കാരണം ആവാറ്. ഇതിനെതിരെ താരങ്ങളുടെ ആരാധകർ തന്നെ പലപ്പോഴും രംഗത്തെത്താറുണ്ട്. എന്തിനാണ് അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളിൽ കൈ കടത്തുന്നത് എന്നാണ് ഇവർ ചോദിക്കുന്നത്. ചില സമയങ്ങളിൽ ഈ താരങ്ങൾ തന്നെ ഇത്തരം കുറ്റപ്പെടുത്തലുകൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications