വരാന്‍ താല്‍പര്യമില്ല, സൂപ്പര്‍ താരങ്ങളടക്കം വന്നിട്ടും ആമിര്‍ ഖാന്‍ മാത്രം വന്നില്ല; അതിനെ കുറിച്ച് ഫറ ഖാൻ
മലയാളത്തില്‍ ട്വന്റി ട്വന്റി എന്ന സിനിമയില്‍ ഒരുവിധം താരങ്ങളെല്ലാം ഒരുമിച്ച് എത്തിയിരുന്നു. അതുപോലെ ബോളിവുഡ് താരങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട സിനിമയാണ് ഓം ശാന്തി ഓം. ഷാരുഖ് ഖാനും ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിലെ ഒരു പാട്ട് രംഗമാണ് താരങ്ങളെ കൊണ്ട് സമ്പന്നമായത്. ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമ കൂടിയായ ഓം ശാന്തി ഓം 2007 നവംബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്തത്. സിനിമയുടെ റിലീസ് കഴിഞ്ഞ് പതിനാല് വര്‍ഷമായ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരും താരങ്ങളുമെല്ലാം.
സിനിമയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച് അതിന്റെ പിന്നണിയില്‍ നടന്ന കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. സിനിമയില്‍ ബോളിവുഡിലെ മുന്‍നിര നടന്മാരും നടിമാരുമടക്കമുള്ളവരെല്ലാം പങ്കെടുത്തെങ്കിലും ആമിര്‍ ഖാന്‍ മാത്രം എത്തിയിരുന്നില്ല. ഇതേ കുറിച്ച് സിനിമയുടെ സംവിധായികയായ ഫറ ഖാന്‍ ആണ് അധികമാര്‍ക്കും അറിയാത്ത കാര്യത്തെ കുറിച്ച് സൂചിപ്പിച്ചത്.

ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലൂടെ ഓം ശാന്തി ഓമിന്റെ അവസാന ഷെഡ്യൂള്‍ എടുക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. 'ദര്‍ദ് ഇ ഡിസ്‌കോ' എന്ന പാട്ട് രംഗം ചിത്രീകരിച്ച സമയം തനിക്ക് ഏറെ അവിസ്മരണീയമായ സമയമായിരുന്നു എന്നാണ് ഫറ ഖാന്‍ വ്യക്തമാക്കുന്നത്. അതിലൂടെയാണ് ഷാരുഖ് ഖാന്‍ സിക്‌സ് പാക്ക് എബിസ് കളിച്ചത് കണ്ടതെന്നും താരം പറയുന്നു. 'ഓം ശാന്തി ഓമിന്റെ അവസാന ചിത്രീകരണ സമയത്താണ് ഞാന്‍ ഗര്‍ഭിണിയാവുന്നത്. അതുകൊണ്ട് തന്നെ 'ദര്‍ദ് ഇ ഡിസ്‌കോ' എന്ന പാട്ട് ഷൂട്ട് ചെയ്യാന്‍ ഒത്തിരി ബുദ്ധിമുട്ടേണ്ടതായി വന്നിരുന്നു.

പാട്ടിലെ സീനില്‍ ഷാരുഖ് ഷര്‍ട്ട് അഴിക്കുമ്പോഴെല്ലാം ഞാന്‍ സെറ്റില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റിലേക്ക് എറിയേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത്രയും മനോഹരമായി കാണുന്ന അദ്ദേഹത്തിന്റെ ശരീരത്തോടുള്ള പ്രതികരണമല്ലെന്ന് എനിക്ക് വ്യക്തമാക്കേണ്ടി വന്നിരുന്നെന്നും ഫറ ഖാന്‍ പറയുന്നു. കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്‍ ബോളിവുഡിലേക്ക് നല്‍കിയ പ്രണയലേഖനം പോലെയുള്ള സിനിമയായിരുന്നു ഓം ശാന്തി ഓം. ഷാരുഖിനെ നായകനാക്കി ഒരുക്കിയ മെയിന്‍ ഹൂന്‍ നാ എന്ന സിനിമയ്ക്ക് ശേഷം ഫറ ഖാന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഓം ശാന്തി ഓം.

അര്‍ജുന്‍ രാംപാല്‍ ആണ് ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്. സിനിമയിലെ വില്ലന്‍ മീശ വെക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത് ഷാരുഖ് ഖാന്‍ ആയിരുന്നു. തനിക്കും അതേറെ ഇഷ്ടപ്പെട്ടിരുന്നു. കാരണം ആ ലുക്കില്‍ അര്‍ജുനെ കണ്ടാല്‍ നടന്‍ വിനോദ് ഖന്നയെ പോലെ ഉണ്ടായിരുന്നു. 'ദീവാംഗി' എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ബോളിവുഡിലെ മുപ്പത്തിയൊന്നോളം താരങ്ങള്‍ അതിഥി വേഷത്തില്‍ എത്തി എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, സെയിഫ് അലി ഖാന്‍, കാജോല്‍, സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നെങ്കിലും അതില്‍ ആമിര്‍ ഖാനെ മാത്രമാണ് കാണാതെ പോയത്.
Recommended Video

ആ പാട്ടില്‍ ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ഒന്നിക്കണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ആമിര്‍ താരേ സമീന്‍ പര്‍ എഡിറ്റ് ചെയ്യുകയായിരുന്നു. ഒരു മണിക്കൂര്‍ ഷൂട്ടിന് വേണ്ടി വന്നാല്‍ തന്റെ സിനിമ മൂന്ന് മാസത്തോളം വൈകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് തനിക്ക് വരാന്‍ താല്‍പര്യമില്ലെന്ന് കൂടി ആമിര്‍ പറഞ്ഞതായിട്ടും ഫറ ഖാന്‍ വ്യക്തമാക്കുന്നു. അതെന്താണ് ആമിര്‍ വരില്ലെന്ന് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ആരാധകരിപ്പോള്‍.


Click it and Unblock the Notifications











