ആറ് മാസം ഭർത്താവ് ഗേ ആണെന്ന് കരുതി, എനിക്ക് വെറുപ്പായിരുന്നു; തുറന്ന് പറഞ്ഞ് ഫറ ഖാൻ
സംവിധായികയായും ഡാൻസ് കൊറിയോഗ്രാഫറായും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ ഫറ ഖാന്റെ സ്വകാര്യ ജീവിതം പലപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. എഡിറ്റർ ഷിരിഷ് കുന്ദറിനെയാണ് ഫറ ഖാൻ വിവാഹം ചെയ്തത്. ഫറ ആദ്യമായി സംവിധാനം ചെയ്ത മേൻ ഹൂന എന്ന സിനിമയ്ക്കിടെയാണ് ഇരുവരും അടുക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററായിരുന്നു ഷിരിഷ്. 2004 ലാണ് ഇരുവരും വിവാഹിതരായത്. 2008 ൽ മൂന്ന് മക്കളും ഇവർക്ക് പിറന്നു. ഐവിഎഫിലൂടെയാണ് താൻ അമ്മയായതെന്ന് ഫറ ഖാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. 39ാം വയസിലാണ് ഫറ വിവാഹിതയാകുന്നതിൽ.
നാൽപതുകളിൽ അമ്മയാകുന്നത് ബുദ്ധിമുട്ടാണെന്ന് ഫറയോട് പലരും ഉപദേശിച്ചിരുന്നു. കരിയറിലെ തിരക്കുകളിലായതിനാലാണ് ഫറ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാൻ വൈകിയത്. ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഫറ. ലൈം ലൈറ്റിലേക്ക് വരാൻ താൽപര്യമില്ലാത്തയാണ് ഫറ ഖാന്റെ ഭർത്താവ് ഷിരിഷ് കുന്ദർ.

ഷിരിഷിനെക്കുറിച്ച് സംസാരിക്കുകയാണ് ഫറ ഖാനിപ്പോൾ. ഷിരിഷിനെ ആദ്യം തനിക്കിഷ്ടമായിരുന്നില്ലെന്ന് ഫറ ഖാൻ പറയുന്നു. എനിക്കദ്ദേഹത്തോട് വെറുപ്പായിരുന്നു. ആറ് മാസത്തോളം ഞാൻ വിചാരിച്ചത് ഷിരിഷ് ഗേ ആണെന്നാണെന്ന് ഫറ ഖാൻ തുറന്ന് പറഞ്ഞു. ഇപ്പോൾ വെറുപ്പില്ല, ശീലമായി, കാരണം 20 വർഷമായും താനും ഷിരിഷും വിവാഹിതരാണെന്നും ഫറ ഖാൻ ചിരിയോടെ തുറന്ന് പറഞ്ഞു.
ഭർത്താവും താനും വഴക്കിടുന്നതിനെക്കുറിച്ചും ഫറ ഖാൻ സംസാരിച്ചു. മുമ്പ് അദ്ദേഹത്തിന് ദേഷ്യം വരുമായിരുന്നു. ദേഷ്യം വരുമ്പോൾ മിണ്ടാതിരിക്കും. അത് തനിക്ക് ടോർച്ചറായാണ് തോന്നിയതെന്ന് ഫറ ഖാൻ പറയുന്നു. വഴക്കിന് ശേഷം ആരും സോറി പറയാറില്ല. ഷിരിഷ് പറയുന്നതായിരിക്കും ശരിയെന്നും ഫറ ഖാൻ വ്യക്തമാക്കി.

തന്റെ വിവാഹ ജീവിതം മുന്നോട്ട് പോകില്ലെന്ന് കരുതിയവരുണ്ടെന്ന് ഫറ ഖാൻ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വേദനിപ്പിച്ച വാക്കുകളും ഫറ ഖാൻ അന്ന് പങ്കുവെച്ചു. മറ്റൊരു സുഹൃത്ത് ഫറ ഖാന്റെ വിവാഹത്തിന് പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇല്ല, രണ്ടാമത്തെ വിവാഹത്തിന് വരുമെന്നാണ് അയാൾ പറഞ്ഞതെന്നും ഫറ ഖാൻ ഓർത്തു. വൈകി അമ്മയായതിനെക്കുറിച്ച് ഫറ ഖാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.
40 വയസാകാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് വിവാഹിതയാകുന്നത്. ആദ്യം ഗർഭിണിയാകണമെന്ന് പ്ലാൻ ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് താനിത് മാനിഫെസ്റ്റ് ചെയ്യാൻ തുടങ്ങിയെന്ന് ഫറ ഖാൻ വ്യക്തമാക്കി. ഐവിഎഫിലൂടെയാണ് അമ്മയായതെന്ന് തുറന്ന് പറയാനും ഫറ ഖാൻ തയ്യാറായി. ഐവിഎഫ് ചലഞ്ചിംഗ് ആയിരിക്കാം. പക്ഷെ പോസിറ്റീവായി സമീപിക്കുന്നത് ഉപകാരപ്പെടും. ഭയപ്പെടുത്തുന്ന ഇഞ്ചക്ഷനുകൾ ഉൾപ്പെടെയുള്ള ഘട്ടങ്ങളിലും പിറക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖം മനസിൽ കാണുകയായിരുന്നു താനെന്നും ഫറ ഖാൻ വ്യക്തമാക്കി. 60 കാരിയാണ് ഫറ ഖാനിന്ന്. ഷോകളും സിനിമകളുമായി ഇന്നും കരിയറിലെ തിരക്കുകളിലാണ് ഫറ ഖാൻ.


Click it and Unblock the Notifications











